പെരിമ്പലം: എണങ്ങാംപറമ്പ് തണ്ടായത്ത് മണ്ണംപറമ്പത്ത് മൊയ്തു മാസ്റ്റർ (ടി.എം. പെരിമ്പലം-87) നിര്യാതനായി. ആനക്കയം ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ദീർഘകാലം ജമാഅത്തെ ഇസ്ലാമി പെരിമ്പലം ഘടകം നാസിമായി പ്രവർത്തിച്ചു. ഭാര്യ: ഫാത്തിമ കുരുണിയൻ (പാണക്കാട്). മക്കൾ: അബ്ദുൽ ശുക്കൂർ (ടാസ്കോ ചോക്ലേറ്റ്), അബ്ദുൽ അഹദ് (ടി.എം. സൊലൂഷൻസ്), അബ്ദുൽ കബീർ (ദുബൈ), ഡോ. ടി. നസീറുദ്ദീൻ (അസി. ലൈബ്രേറിയൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), റഹ്മത്തുന്നിസ, റഷീദ ടീച്ചർ (ജി.എച്ച്.എസ്.എസ് കാപ്പ്), ശരീഫ. മരുമക്കൾ: അബ്ദുൽ അഷ്റഫ് പള്ളിപ്പുറം (റിട്ട. എച്ച്.എം ജി.എൽ.പി.എസ് പോത്തുകുണ്ട്), ബഷീർ കർക്കിടാംകുന്ന് (പ്രിൻസിപ്പൽ, ഡി.ഇ.എം.എസ് കാരാകുറിശ്ശി), റഫീഖ് മാളിയേക്കൽ ചെമ്മാട് (റിയാദ്), റൈഹാനത്ത് (എടക്കാപറമ്പ്), ഷെറീജ (വടക്കാങ്ങര), റിഹാന (ഏറാംതോട്), അഹ്സന ടീച്ചർ മുല്ലപ്പള്ളി (ജി.എച്ച്.എസ്.എസ് മങ്കട). സഹോദരങ്ങൾ: ആയിഷ (വെള്ളുവങ്ങാട്), പരേതരായ ഫാത്തിമ (പെരിമ്പലം), അലവിക്കുട്ടി മാസ്റ്റർ, റാബിയ (കൂട്ടിലങ്ങാടി), അബ്ദുറഹ്മാൻ (വനം വകുപ്പ്), മറിയുമ്മ (വെള്ളില).