Obituary
പൊന്നാനി: ഓം തൃക്കാവ് അമ്പലത്തിന് പിൻവശം താമസിക്കുന്ന വിമുക്ത ഭടൻ തെക്കത്ത് വളപ്പിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: രവികുമാർ, രതീഷ്, രാഖേഷ്.
വഴിക്കടവ്: പാലാട് ചേലേക്കോടൻ ഹംസ (56) നിര്യാതയായി. ഭാര്യ: സീനത്ത്. മക്കൾ: ശിഹാബുദ്ദീൻ, സുബിന, റാഹില. മരുമക്കൾ: ഹംസ, കുഞ്ഞിമോൻ, ഷഹനാ ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മണിമുളി റഹ്മാനിയ മസ്ജിദ് വരക്കുളം ഖബർസ്ഥാനിൽ.
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ പാലമഠത്തിൽ പെരിങ്ങാട്ടു ലക്ഷ്മണൻ (62) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: പ്രവീൺ, പ്രശാന്ത്, പ്രദീപ, പ്രവിത. മരുമക്കൾ: മുകുന്ദൻ (കോഡൂർ), മനോജ് (പെരുവള്ളൂർ), ഷിംലി, ആതിര.
പൊന്മള: മാണൂർ പിടക്കോഴി അബ്ദുസ്സലാമിെൻറ ഭാര്യ ചേക്കത്ത് സുലൈഖ (39) നിര്യാതയായി. പിതാവ്: അബ്ദുസ്സലാം ചേക്കത്ത് കുഴിപ്പുറം. മാതാവ്: സുബൈദ. മക്കൾ: അഹമ്മദ് ഷാബിത് ഷാ, സഫീല സന, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: ഷബീർ, ശഫീഖ് (കുഴിപ്പുറം).
താനൂർ: ആൽബസാർ സ്വദേശി ഒന്മാകത്ത് സൈതാലി (75) നിര്യാതനായി. ഭാര്യ: ആമിന ഉമ്മ. മക്കൾ: ഹംസക്കോയ, സലാം, ഹനീഫ, കോയ, ബീവിജ, ലൈല. മരുമക്കൾ: നദീറ, റസിയ, നിഷാബി, റുബീന, അബ്ബാസ്, ഷംസു.
കോഡൂർ: വെസ്റ്റ് കോഡൂർ കണക്കൻതൊടി നഫീസ (79) നിര്യാതയായി. മകൻ: മുഹമ്മദ് (അധ്യാപകൻ). മരുമകൾ: സുലൈഖ (അധ്യാപിക). സഹോദരങ്ങൾ: അസീസ്, സഫിയ, പരേതരായ ആലിക്കുട്ടി, ഉസ്മാൻ, ആയിശക്കുട്ടി, ജമീല.
കോഡൂര്‍: വലിയാട്ടിലെ പരേതനായ കടമ്പോട്ട് (പട്ടിക്കാട്) മുഹമ്മദ് എന്ന മാനുവിെൻറ മകനും ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുൻ പ്രിന്‍സിപ്പൽ കടമ്പോട്ട് യൂസുഫിെൻറ സഹോദരനുമായ അബ്ദുല്‍ഖാദര്‍ (69) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കള്‍: അബ്ദുല്‍മജീദ്, സുബൈദ, ഹസീന, റജ്ന. മരുമക്കള്‍: സൈനുദ്ദീന്‍, അബൂബക്കര്‍, ലത്തീഫ്, റുബീന.
എടവണ്ണപ്പാറ: വെട്ടുപാറ മങ്ങാട്ടുപറമ്പൻ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ ജലീൽ (കുഞ്ഞാവു -40) നിര്യാതനായി. ഭാര്യ: സുഫൈറ. മക്കൾ: ജസ്ഫിർ, ജന്ന ഫാത്തിമ, ഐസം. സഹോദരങ്ങൾ: ജാഫർ, ഷാദിയ, ജംഷാദ്.
തിരൂർക്കാട്: തോണിക്കര പാറക്കാട്ടിൽ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റിയാസ്, ശരീഫ്. മരുമക്കൾ: സബാന (താഴെക്കേട്), ഫസിലിയതുന്നീസ (പടപ്പറമ്പ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തോണിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോട്ടക്കൽ: ചങ്കുവെട്ടികുളം കൊഴൂരിൽ താമസിക്കുന്ന മേലേതിൽ കുഞ്ഞീതു (53) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷഫീഖ് (കോട്ടക്കൽ ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി), ഷാഹിന, സെമീറ. മരുമക്കൾ: നിഷാദ്, മാനു, ഫർഹ ഷെഫീഖ്.
വേങ്ങര: വലിയോറ ചെനക്കൽ സ്വദേശി മുള്ളൻ ഉസ്മാൻ (58) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കുഞ്ഞീൻ. മാതാവ്: പരേതയായ പന്തപ്പുലാൻ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: നഫീസ. മക്കൾ: നവാഫ് (ദുബൈ), നൗഫൽ, റൈഹാനത്ത്. മരുമകൻ: വടക്കൻ മുജീബുറഹ്മാൻ. മൃതദേഹം ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാണിയമ്പലം: മാട്ടകുളത്ത് പരേതനായ പുലത്ത് ബീരാെൻറ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: നദീറ, സംസാദ്, സഫറുല്ല, അബ്ദുസ്സലാം. മരുമക്കൾ: സിദ്ദീഖ്, അബൂബക്കർ, ജൽസിയ, നിശാത്ത്.