തിരൂർ: മംഗലം കാവഞ്ചേരി അന്നാരാപ്പടിക്കാട്ടിൽ അബ്ദുൽ ഖാദർ ചെറിയ കോയ തങ്ങൾ അൽ ഐദറൂസി എന്ന കാവഞ്ചേരി തങ്ങൾ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കാവഞ്ചേരി മഹല്ല്, മമ്പഉൽ ഉലൂം മദ്റസ കമ്മിറ്റികളുടെ രക്ഷാധികാരിയായിരുന്നു.
പിതാവ്: പരേതനായ അലി അക്ബർ ഷെയ്ഖ് കോയ തങ്ങൾ. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: സുഹറ ബീവി. മക്കൾ: സുഹൈമത്ത് ബീവി, ആബിദ് തങ്ങൾ, ഫസൽ തങ്ങൾ, സക്കാഫ് തങ്ങൾ, ഷജീറ ബീവി, ഷബീർ തങ്ങൾ, സ്വാലിഹ് തങ്ങൾ.
മരുമക്കൾ: അബ്ദുൽ റഹ്മാൻ ഹൈദ്രോസ് കോയ തങ്ങൾ (കുറ്റിപ്പുറം), ഫക്രുദ്ദീൻ തങ്ങൾ (എടക്കഴിയൂർ), ശരീഫ ബീവി (കഞ്ഞിപ്പുര), റൈഹാനത്ത് ബീവി (കോട്ടൂർ), ഹസീന ബീവി (കൽപകഞ്ചേരി), ബസരിയ്യ ബീവി (കാർത്തല), ആയിഷ ബീവി (കണ്ണന്തളി).