കോട്ടക്കൽ: ആട്ടീരി സ്വദേശി കോട്ടക്കലിലെ വ്യാപാരിയായിരുന്ന പഞ്ചിളി ബീരാൻകുട്ടി ഹാജി (86) നിര്യാതനായി.
കോട്ടക്കൽ തർത്തിൽ സെൻട്രൽ സ്കൂൾ ഫൗണ്ടർ, ഒതുക്കുങ്ങൽ ഇഹ് യാഉസ്സുന്ന, മസാലിഹ് ചാപ്പനങ്ങാടി അംഗം, ആട്ടീരി മഹല്ല് മുൻ വൈസ് പ്രസിഡന്റ്, ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്റസ ജനറൽ സെക്രട്ടറി, പഞ്ചിളി ഫാമിലി അസോസിയേഷൻ രക്ഷാധികാരി, കോട്ടക്കൽ വ്യാപാരി വ്യവസായി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കദീജ. മക്കൾ: ഉസ്മാൻ, ഉമ്മർ, സിദ്ദീഖ്, അബൂബക്കർ, അക്ബർ അലി സഖാഫി, മുഹമ്മദ് ശരീഫ്, സൈനബ, നഫീസ, സുലൈഖ, ഫാത്തിമ, ആയിശ. മരുമക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, മുജീബ് റഹ്മാൻ, മുസ്തഫ, ഹംസ, ഫാത്തിമ, ജുസ്ന ബീവി, ബുഷ്റ, സനീറ, ആരിഫ, ഫാത്തിമ സുഹറമോൾ. സഹോദരൻ: പഞ്ചിളി ഹൈദ്രസ് മാസ്റ്റർ.