മഞ്ചേരി: പയ്യനാട് കാരേപറമ്പ് സ്വദേശിയും പണ്ഡിതനും മുദരിസുമായിരുന്ന മുഹമ്മദ് ബാഖവി (വാവു മുസ്ലിയാർ-77) നിര്യാതനായി. പൊന്നാനി സിയാറത്ത് പള്ളി, നെടിയിരുപ്പ്, പുല്ലഞ്ചേരി, കാവനൂർ, പാമ്പുരുത്തി, മുറ്റിച്ചൂർ, വെളിമുക്ക്, തവരപ്പറമ്പ് എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ അസീസ് സഖാഫി, സഅദ് സഖാഫി, സലീം ഇർഫാനി, അൻവർ ബുഖാരി, റൈഹാനത്ത്, ഉമ്മുഹബീബ, ഹഫ്സത്ത്, ഉമ്മു സലമ. മരുമക്കൾ: മുഹമ്മദലി നിസാമി, മുഹമ്മദ് ഷാഫി, മുഹമ്മദ് ദാരിമി, അബ്ദു ഷുക്കൂർ മുസ്ലിയാർ.