വെള്ളമുണ്ട: മുതിർന്ന മുസ് ലിം ലീഗ് നേതാവും വെള്ളമുണ്ട സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ. മൊയ്തു (77) നിര്യാതനായി. വെള്ളമുണ്ട മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി കട്ടയാട് മഹല്ല് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം മാനന്തവാടിയിൽ പി.കെ. ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: ഫാത്തിമ കോട്ടക്കാരൻ. മക്കൾ: പി.കെ. അമീൻ (മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം), സാജിർ, താജുദ്ദീൻ, ഖമറുന്നീസ, ഹാജിറ, ബുഷ്റ, ഫരീദ. മരുമക്കൾ: സെറീന, അബു ചെന്നലോട്, നിസാർ, മമ്മൂട്ടി, നിസാമി, ഷാഫി പന്തിപ്പൊയിൽ, ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് കട്ടയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.