Obituary
പൊഴുതന: വലിയപാറ മഹല്ലിലെ കൊടലിക്കാടൻ കദീജ (80) നിര്യാതയായി. മക്കൾ: യൂസുഫ്, ബഷീർ, ജമീല, ഉമ്മുകുൽസു, സുഹറ. മരുമക്കൾ: സമദ്, റഫീഖ്, അബ്ദുൽ അസീസ് മഞ്ചേരി, റംല.
തരുവണ: മീത്തൽ മഹല്ലിലെ പരേതനായ കരിമ്പനക്കൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ ആയിഷ ഫ്ലോർ മിൽ ഉടമ ഇബ്രാഹിം (46) നിര്യാതനായി. മാതാവ് പരേതയായ മറിയം. ഭാര്യ: ഖമറുന്നിസ. മക്കൾ: ആയിഷ രിഫ്ന. സഹോദരങ്ങൾ: അമ്മത്, അബൂബക്കർ, അബ്ദുല്ല, ഉസ്മാൻ, മൊയ്തു മുസ്ലിയാർ, പരേതനായ ഹംസ മുസ്ലിയാർ.
മാനന്തവാടി: കമ്മന ഒരളേരി കിഴക്കേവീട് പരേതനായ മാധവൻ നായരുടെ ഭാര്യ വി.കെ. മീനാക്ഷി നെറ്റിയാർ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശ്യാമള, സജീവൻ. മരുമക്കൾ: ഭാസ്കരൻ അൻജിൽ, പത്മനാഭൻ കണ്ടത്താൾ, അനിത മൂട്ടിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
മാനന്തവാടി: പെരുവക ശ്രീമന്ദിരത്തില്‍ സി.കെ. ഗീതശ്രീ (72) നിര്യാതയായി. പരേതനായ എക്സ് എം.എല്‍.എ പി.സി. ബാലകൃഷ്ണന് നമ്പ്യാരുടെയും പരേതയായ സി.കെ. മീനാക്ഷി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: നളിനാക്ഷന്, ജയശ്രീ, രാജശ്രീ, രാജീവന്, ദേവദാസ്, പരേതരായ രാധാകൃഷ്ണന്, സേതുമാധവന്.
കൊളവയൽ: കൂനേരി വീട്ടിൽ പരേതനായ ചോയിയുടെ ഭാര്യ ഉണ്ണൂലി (90) നിര്യാതയായി. മക്കൾ: ശ്രീധരൻ സുകുമാരൻ, പരേതനായ കൃഷ്ണൻകുട്ടി, വേലു. മരുമക്കൾ: കല്യാണി, ശോഭ, സെലീന, സിന്ധു. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വൈത്തിരി: തളിപ്പുഴ പൂക്കോട് കുന്നിൽ തൂർപ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി(78) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശാന്ത, മണികണ്ഠൻ, ഉഷ. മരുമക്കൾ: മോഹൻദാസ്, പരേതനായ ബാലകൃഷ്ണൻ, സത്യൻ, സുമ.
കൽപറ്റ: ദേശീയപാത 766ൽ മുട്ടിൽ കൊളവയലിൽ കാറപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. മുട്ടിൽ കൊളവയൽ ഒളവത്തൂരിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കൽപറ്റ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം അധ്യാപകൻ കൊളവയൽ ഒളവത്തൂർ തറപ്പുതൊട്ടിയിൽ സജി ആന്റോയുടെയും പിണങ്ങോട് ഗവ.യു.പി സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ എൽ.കെ.ജി വിദ്യാർഥിനി ഐയ്ലിൻ തെരേസ ജോസഫ് (4) ആണ് മരിച്ചത്. ഐയ്ലിന്റെ സഹോദരി ഇസയുടെ ജന്മദിനത്തിനാഘോഷത്തിന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കൊളവയൽ ഒളവത്തൂരിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഐയ്ലിൻ പുറത്തേക്ക് തെറിച്ചുവീണു. കൽപറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഐയ്ലിന്റെ സഹോദരിമാർ: ഇവാനിയ മെറിൻ ജോസഫ്, ഇസ ബ്രിജിത്ത് ജോസഫ് (രണ്ടുപേരും ജി.വി.എച്ച്.എസ്.എസ് മുണ്ടേരി), ജുവൽ ആൻ ജോസഫ് (കൽപറ്റ ഡി പോൾ സ്കൂൾ).
അമ്പലവയൽ: ഒഴലക്കൊല്ലി നെല്ലിശ്ശേരി കുങ്കി മൂപ്പത്തി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പൻ. മക്കൾ: പരേതരായ ജാനകി, ഗോപാലൻ.
ചേരമ്പാടി: മണ്ണാത്തിവയൽ കക്കാട്ടിരി മുഹമ്മദ്കുട്ടിയുടെ മകൻ ജംഷീർ (29) നിര്യാതനായി. മാതാവ്: ആയിഷ. സഹോദരൻ: ശമീർ.
പനമരം: പഴയ നടവയൽ റോഡിലെ അബ്ദുൽ റഹ്മാൻ (അന്ത്രു -66) നിര്യാതനായി. ഭാര്യ: സുഹറ പുല്ലമ്പി വാടോച്ചാൽ. മക്കൾ: ഹർഷാദ്, ആദിൽ, അനീസ, അസ്നത്ത്. മരുമകൻ: അബ്ദുൽറഷീദ് നീരട്ടാടി.
തൃക്കൈപ്പറ്റ: മുണ്ടുപാറ വാണിയപുര സാലി (53) നിര്യാതയായി. ഭർത്താവ്: പരേതനായ വാണിയപുര ജോൺ. മക്കൾ: ജോബിഷ്, ജ്യോത്സ്ന, ജോമോൻ. മരുമക്കൾ: വിനോദ്, ബിന്യ, ജീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നെല്ലിമാളം ജോൺപോൾ പള്ളി സെമിത്തേരിയിൽ.
പുൽപള്ളി: പുൽപള്ളി കനറാബാങ്ക് ജീവനക്കാരനായിരുന്ന ചേകാടി പന്നിക്കൽ കോളനിയിലെ ഭരതൻ (59) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: ബാബു, ശാന്ത, തങ്കമണി. മരുമക്കൾ: ശാന്ത, ഷിനോജ്.