Obituary
അമ്പലവയൽ: മരോട്ടിയാങ്കിൽ കുടുംബാംഗമായ റാഹേൽ (72) നിര്യാതയായി. ഭർത്താവ്: ഔസേപ്. മക്കൾ: ജിനു, ജിസ. മരുമകൻ: എം. സണ്ണി.
പുൽപള്ളി: ഇരുളം പുതിയേടത്ത് രാമൻ നായരുടെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: രാജു (പോസ്റ്റ്മാൻ), അജിത. മരുമക്കൾ: ബിന്ദു, സുധാകരൻ.
പുൽപള്ളി: ഭൂതാനം അയ്യനാം പറമ്പിൽ ബാബു (44) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജോയൽ, നോയൽ. സംസ്കാരം ചൊവ്വാഴ്ച 4.30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
സുൽത്താൻ ബത്തേരി: കോളിയാടി കോടിയാട്ട് അന്നമ്മ (70) നിര്യാതയായി. ഭർത്താവ്: ജോൺ. മക്കൾ: സിബി ജോൺ (ഖത്തർ), റജി ജോൺ (കെ.എസ്.ഇ.ബി ), ജിജി ജോൺ (യൂനിയൻ കൗൺസിലർ, ഗൂഡല്ലൂർ), ഷജി ജോൺ. മരുമക്കൾ: യോഹന്നാൻ, ഷിബു ജോർജ് (കേരള പൊലീസ്) അനു, ബീന.
ചുണ്ടേൽ: ശ്രേയ നിവാസിൽ കൃഷ്ണമൂർത്തിയുടെ മകൾ ശ്രേയ (10) നിര്യാതയായി. ഡീ പോൾ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഭാഗ്യ (അധ്യാപിക, വൈത്തിരി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ശ്യാം കൃഷ്ണ. സംസ്കാരം ചൊവാഴ്ച 10ന് ചേലോട് എസ്റ്റേറ്റ് ശ്മശാനത്തിൽ.
മാനന്തവാടി: അമ്പുകുത്തി ഗ്യാസ് റോഡിൽ മൂച്ചിത്തറക്കൽ അഷ്റഫിന്റെയും സലീലയുടെയും മകൻ അസ്ലം (12) നിര്യാതനായി. മാനന്തവാടി ഗവ. സ്കൂളിലെ ആറാം തരം വിദ്യാർഥിയാണ്. സഹോദരൻ: അസ്കർ.
മാനന്തവാടി: തവിഞ്ഞാൽ വിമലനഗർ പരേതനായ വെള്ളിരിയിൽ രാമന്റെ ഭാര്യ കീര (88) നിര്യാതയായി. മക്കൾ: ചന്തു, അച്ചപ്പൻ, ദേവകി, തങ്ക, ബാലൻ, ബാബു. മരുമക്കൾ: കുഞ്ഞിരാമൻ, ബാലൻ, രാധ, ലക്ഷ്മി, ശാന്ത, ഉഷ.
മാനന്തവാടി: കൊയിലേരി കന്യാകോണിൽ കെ.ബി. രാജു (70) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റോബിൻ, റിനി. മരുമക്കൾ: ജിഷ, ബോബി. സംസ്കാരം ചൊവ്വാഴ്ച പതിനൊന്നിന് താന്നിക്കൽ ബ്രദറൺ സഭയുടെ ചെറ്റപ്പാലത്തെ സെമിത്തേരിയിൽ.
മീനങ്ങാടി: നേടിയഞ്ചേരിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ മഞ്ജുള (68) നിര്യാതയായി. മക്കൾ: സുരേഷ്, സുധാകരൻ (വനംവകുപ്പ്). മരുമക്കൾ: രജനി (ആശ വർക്കർ), സുനിത (എ.ഡി.എസ് സെക്രട്ടറി).
പൊഴുതന: മച്ചിങ്ങൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മനാഫ്, അസ്മാബി, ഹനീഫ, ഷെമീർ. മരുമക്കൾ: ആത്തിഖ, റസീന, ഷെമീന, അഷ്റഫ്.
മുട്ടിൽ: അമ്പാടിയിൽ പരേതനായ റിട്ട. തഹസിൽദാർ ഇ.ടി. വേലായുധന്റെ ഭാര്യ റിട്ട. ഡെപ്യൂട്ടി സർവേയർ സരോജിനി (76) നിര്യാതയായി. മക്കൾ: അഡ്വ. ആഷ്ലി, ബ്ലൂഷേൽ. മരുമക്കൾ: അഡ്വ. വവിത എസ് നായർ (ബി.എം.എസ് വയനാട് ജില്ല ഉപാധ്യക്ഷ), സുഷിത.
കൽപറ്റ: എമിലി ശങ്കർ നിവാസിൽ എസ്. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. റവന്യൂ വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ഭാനുമതി അമ്മ (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: ജി.എസ്. ഉമാശങ്കർ (സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ.ജി.ഒ അസോസിയേഷൻ), ലതിക (ജെ.എഫ്.സി.എം കോടതി, മാനന്തവാടി), ലത (ചെമ്മണൂർ ഫിനാൻസ്, കൊയിലാണ്ടി). മരുമക്കൾ: സജീവൻ (അബൂദബി), അനുരാഗ് (എ.ജി.എസ് ട്രാൻസാക്റ്റ് ടെക്), ശ്രീലേഖ (ഗവ. ഹൈസ്കൂൾ, കൽപറ്റ). സംസ്കാരം ശനിയാഴ്ച എട്ട് മണിക്ക്.