Obituary
മാനന്തവാടി: രൂപത വൈദികനും ഗാന്ധിയനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായ ഫാ. മാത്യു കാട്ടറാത്ത് (78) നിര്യാതനായി. 1969ല്‍ വൈദികപട്ടം സ്വീകരിച്ച മാത്യു കാട്ടറത്ത് വയനാട്ടില്‍ 22 ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഗാന്ധിയൻ ആക്ടിവിസ്റ്റുകളോടൊപ്പം സമരങ്ങള്‍ക്കും മദ്യനിരോധനത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സഹോദരങ്ങള്‍: ജോസഫ്, ബ്രിജിറ്റ്, ഫ്രാന്‍സിസ്, മേരി, ബെര്‍ണാഡ്, ക്ലമൻറ്.
സുൽത്താൻ ബത്തേരി: കട്ടയാട് വാസു(75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രദീപ്, വസന്തകുമാരി. മരുമകൾ: ജിഷ.
പുൽപള്ളി: ചേപ്പിലതടത്തിൽ നന്ദിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: കോമള, പരേതരായ സദാനന്ദൻ, ശ്രീനിവാസൻ. മരുമക്കൾ: ഉഷ, പരേതരായ മുരളീധരൻ, ഗീത.
സുൽത്താൻ ബത്തേരി: പള്ളിക്കണ്ടി കാക്കുംപുറം അഹമ്മദ് കോയ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ആരിഫ, ഷരീഫ്, ഹാരിസ്, ആസിഫ സുമയ്യ. മരുമക്കൾ: മജീദ്, ഹബീബ്, റിയാസ്, ഷെമീന, സിനീന.
ഗൂഡല്ലൂർ: ദേവർഷോല മച്ചികൊല്ലിമട്ടത്തിൽ പരേതനായ മുറുന്തോട്ടത്തിൽ നാരായണെൻറ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: മണി, ലീല, വത്സല, സതി. മരുമക്കൾ: സിന്ധു, ദാമോദരൻ, അപ്പു, വിജയൻ.
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റി സ്വദേശി ചെറിയ തറപ്പേൽ പൗലോസ് (69) നിര്യാതനായി. ഭാര്യ: റോസ്ലി. മക്കൾ: ഷൈൻ, ഷൈജ, മെറിൻ. മരുമക്കൾ: ജോളി, ഷാജി, നിക്സൺ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ചാരിറ്റി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
മീനങ്ങാടി: മൈലമ്പാടി ചിരിയംകണ്ടത്തിൽ തോമസ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ജൂലിയ. മക്കൾ: ലീനസ്, ലിജിൻ. മരുമകൾ: നിമ്മി.
മാനന്തവാടി: പയ്യമ്പള്ളി കുടക്കച്ചിറ മാത്തച്ചെൻറ ഭാര്യ മേരി (66) നിര്യാതയായി. മക്കൾ: ഡിൻസി, സിനി, യമുന. മരുമക്കൾ: ഐഡി ചുണ്ടേൽ (നേവി), നോയൽ (ദുബൈ)
വാഴവറ്റ: മുല്ലക്കുടിയിൽ മാത്യു(77) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോർജ്, ജെസി, തങ്കച്ചൻ, ഷിജു, സജി. മരുമക്കൾ: ബെന്നി, ബിനി, സീന, സിന്ധു.
സുൽത്താൻ ബത്തേരി: പരേതനായ കല്ലങ്കോടൻ മൂസയുടെ ഭാര്യ കുന്നത്ത് ആയിഷ (74) നിര്യാതയായി. മക്കൾ: ഹാരിഫ്, റിയാസ്, ഫൈസൽ, സലിം, സുഹ്റ, റംലത്ത്, ഷെറീന, നബീസ. മരുമക്കൾ: മജീദ്, ബഷീർ, നാസർ, പരേതനായ സദഖത്തുല്ല, റൈഹാനത്ത്, ജാസ്മിൻ, ഫാത്തിമ, ജമീല.
സുൽത്താൽ ബത്തേരി: എരുമാട് അത്തിച്ചാൽ റിട്ട. അധ്യാപകൻ പി.കെ. നാരായണൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജീവൻ, രമ്യ. മരുമക്കൾ: ആരതി, സുനിൽ.