ഏഴിലോട്: എടാട്ട് ചെറാട്ട് വണ്ണാലത്ത് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്രാടൻ പുതിരക്കാൽ വടക്കേ വീട്ടിൽ കോരൻ. മക്കൾ: സുലോചന (കണ്ടങ്കാളി), ശാന്ത (മുത്തത്തി), ദാക്ഷായണി, പുഷ്പവല്ലി (ഇരുവരും എടാട്ട്), സത്യൻ വണ്ണാലത്ത് (സിവിൽ ഡ്രാഫ്റ്റ്സ്മാൻ, തിരുവർക്കാട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട കമ്മിറ്റി ജോ. കൺവീനർ). മരുമക്കൾ: പിലാങ്കു കുഞ്ഞിക്കണ്ണൻ, മാത്രാടൻ നാരായണൻ (ഇരുവരും വിമുക്തഭടൻമാർ), എ.ടി.വി. ശോഭ, പരേതരായ കെ.ടി.നാരായണൻ മാസ്റ്റർ (ആലപ്പടമ്പ്), എം.പി. ബാലകൃഷ്ണൻ (കുറ്റൂർ). സഹോദരങ്ങൾ: വണ്ണാലത്ത് ഗോവിന്ദൻ, പരേതരായ വണ്ണാലത്ത് കല്യാണി, വണ്ണാലത്ത് പാർവതി, വണ്ണാലത്ത് രാഘവൻ, വണ്ണാലത്ത് കൃഷ്ണൻ, വണ്ണാലത്ത് കുഞ്ഞപ്പൻ, വണ്ണാലത്ത് ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.