പഴയങ്ങാടി: വെങ്ങരയിലെ കാടൻ പുത്തൻവീട്ടിൽ കാർത്യായനി അമ്മ (85) നിര്യാതയായി. പരേതരായ പുളുക്കൂൽ ചന്തുക്കുട്ടി നായരുടെയും കെ.പി. പാർവതി അമ്മയുടെയും മകളാണ്. ഭർത്താവ്: ക്ഷേത്രം ശിൽപി പരിയാരൻ വീട്ടിൽ ചന്തുക്കുട്ടി. മക്കൾ: പ്രകാശൻ ( മുംബൈ), ദിനേശൻ (റിട്ട. റവന്യു ഓഫിസർ, കണ്ണൂർ കോർപറേഷൻ), രമേശൻ (റിട്ട. ബി.എസ്.എൻ.എൽ), രാജേശ്വരി (കണ്ണാടിപ്പറമ്പ്), ഉമേശൻ (എറണാകുളം). മരുമക്കൾ: സതി (മണ്ടൂർ), ശ്രീലത (അധ്യാപിക, എം.യു.പി സ്കൂൾ, മാട്ടൂൽ), ദാമോദരൻ (കണ്ണാടിപ്പറമ്പ്), ഹൈമാവതി (പ്രധാനാധ്യാപിക, മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), സ്മിത (അധ്യാപിക, കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, പിലാത്തറ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, പത്മിനി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വെങ്ങര സമുദായ ശ്മശാനത്തിൽ.