പയ്യന്നൂർ: കൊക്കാനിശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം റിട്ട. സിൻഡിക്കേറ്റ് ബാങ്ക് സീനിയർ മാനേജർ ഡോ. കെ.പി. ബാലകൃഷ്ണ പൊതുവാൾ (82) നിര്യാതനായി.
ജ്യോതിഷ പണ്ഡിതനും ആയുർവേദ ഡോക്ടറുമായിരുന്നു. ഭാര്യ: രാമനാത്ത് കാർത്യായനിയമ്മ.
മക്കൾ: വിജയ മധു (ദുബൈ), വിവേക് പൊതുവാൾ (ബിസിനസ് ദുബൈ), വിക്രമൻ പൊതുവാൾ (കമ്പ്യൂട്ടർ എൻജിനീയർ അബൂദാബി).
മരുമക്കൾ: മധു വള്ളൂർ, സൗമ്യ (ഇരുവരും ദുബൈ), അഞ്ജു (അബൂദബി). സഹോദരങ്ങൾ: കുഞ്ഞിപ്പാർവതി, കമലാക്ഷി, പരേതരായ ദേവകി, കാർത്യായനി, സാവിത്രി, വൈദ്യനാഥകുമാർ.
സംസ്കാരം വ്യാഴാഴ്ച 11ന് പയ്യന്നൂർ കേളോത്ത് സ്മൃതിയിൽ.