തളിപ്പറമ്പ്: മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും കണ്ണൂർ ജില്ല മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവുമായ നഗരസഭ ഓഫിസിന് സമീപത്തെ ഷാമിയാനയിൽ കെ.വി. അബൂബക്കർ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പി.പി. മുഹമ്മദ് നിസാർ (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തളിപ്പറമ്പ് നഗരസഭ), നസീറ, നൗഫൽ, ഖദീജ, നജീബ്, നിയാസ്.മരുമക്കൾ: ജസ്ലീന (അധ്യാപിക, സീതി സാഹിബ് ഹൈ സ്കൂൾ), ഉമ്മർ കുട്ടി (എ വൺ ബേക്കറി), സുലൈഖ, മുഹമ്മദലി, ഖദീജ, സഫ (അധ്യാപിക, സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ).സഹോദരങ്ങൾ: കുഞ്ഞാത്തു, റാബിയ, പരേതരായ കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ (മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), മുസ്തഫ ഹാജി, നഫീസ, ആമിന, സൈനബ, ഖദീജ, മറിയം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ.