തളിപ്പറമ്പ്: ആദ്യകാല മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.പി. അബ്ദു സാഹിബിന്റെ മകൻ സയ്യിദ് നഗർ ടി.എം റോഡിലെ കെ. മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. ഗോദയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: കെ.പി. ആയിഷ.
മക്കൾ: കെ.പി. ഹാരിസ് (ജലസേചന വകുപ്പ് തളിപ്പറമ്പ്, പ്രസിഡന്റ് സഹായി തളിപ്പറമ്പ്), ഇസ്മായിൽ (വ്യാപാരം), യൂനുസ് ഹൈവേ (ലൈബ്രറി അസിസ്റ്റന്റ്, കേയി സാഹിബ് ട്രെയിനിങ് കോളജ്), സമദ് (ടോക്യോ ബസാർ), സാദിഖ് (വ്യാപാരം), സൈനബ, പരേതയായ റഹ്മത്ത്. മരുമക്കൾ: പി. ഷംന, ടി.കെ. ഹാരിസ് (ചവനപ്പുഴ), ഫർസാന (ചുഴലി), സി. റഷീദ്. സഹോദരങ്ങൾ: ശാദുലി, അബൂബക്കർ, പരേതരായ ഖദീജ, സൈന, ഹസ്സൻ.