എടൂർ: എടൂരിലെ ജോർജ് മുത്തുമല ( ജോയിച്ചൻ-61) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുത്തുമല ആന്റണിയുടെ മകനായിരുന്നു. മാതാവ്: റോസമ്മ (മാർലാക്കുഴിയിൽ കുടുംബാംഗം). ഭാര്യ: ജോമ വടക്കേടത്ത് (തൊണ്ടിയിൽ). മക്കൾ: അലൻ ലിയോ, ആൽവിൻ (വിദ്യാർഥി, ഡിപോൾ കോളജ്, എടത്തൊട്ടി). മരുമകൻ: സോണറ്റ് പൂമരത്തിൽ (കണ്ണൂർ). സഹോദരങ്ങൾ: മേരി ചാക്കോ തെക്കേപ്പറമ്പിൽ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ, കുന്നോത്ത്), എം.എ. തോമസ്, ആലീസ് ജോസഫ് ഒറ്റപ്ലാക്കൽ (കല്ലുവയൽ), എം.എ. ജോസഫ് (റിട്ട. അധ്യാപകൻ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പാലാവയൽ), എൽസമ്മ ജോർജ് ചിറ്റേട്ട് (അധ്യാപിക, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടൂർ), ജെസ്സി ജെയ്സ് മരോട്ടിക്കൽ (പ്രഥമാധ്യാപിക, സെന്റ് ആന്റണീസ് യു.പി സ്കൂൾ, പേരട്ട), ബീന ബിജു പാമ്പക്കൽ (അധ്യാപിക, ഗവ ഹയർസെക്കൻഡറി സ്കൂൾ, ഇരിക്കൂർ), പരേതനായ ബിജു ആന്റണി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരി കുടുംബകല്ലറയിൽ.