പഴയങ്ങാടി: മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന പുതിയങ്ങാടി കോഴി ബസാർ സൈദാർ പള്ളിക്ക് സമീപത്തെ ചേരിച്ചി ഹൗസിൽ എം.പി. അബ്ദുൽ ജബ്ബാർ (68) നിര്യാതനായി. പഴയങ്ങാടി സ്വദേശിയാണ്. കോഴി ബസാർ സൈദാർ പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റാണ്. മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹിയായിരുന്നു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല കൗൺസിൽ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ചേരിച്ചി കുഞ്ഞലീമ. മക്കൾ: ഫായിസ, ഖദീജ, ഫൈറൂസ, ഫവാസ്. മരുമക്കൾ: അബ്ദുറസാഖ്, യൂസഫ്, മുഹമ്മദ് റഫീഖ്, മഹ്ഫൂസ. സഹോദരങ്ങൾ: അബ്ദുൽ കരീം, അക്ബർ, സറീന, എം.പി. കുഞ്ഞിക്കാതിരി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മാടായി ഗ്രാമപഞ്ചായത്ത്), പരേതരായ അബ്ദുൽ മജീദ്, ശരീഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പഴയങ്ങാടി ഖബർസ്ഥാനിൽ.