Obituary
പയ്യന്നൂർ: അന്നൂർ വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കാവിൽ കാമ്പ്രത്ത് ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചുവാട്ട നാരായണ പൊതുവാൾ. മക്കൾ: കെ.കെ. രാജേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ഗാബ്രിയേൽ ഇന്ത്യ ലിമിറ്റഡ്, പുണെ), കെ.കെ. മനോജ് (സോഫ്റ്റ്വെയർ എൻജിനീയർ), കെ.കെ. ഹരിത കുമാരി (ഏഴോം). മരുമക്കൾ: രാജലക്ഷ്മി (കുഞ്ഞിമംഗലം), പി.വി. രാജേന്ദ്രൻ (റിട്ട. ജി.ആർ.ഇ.എഫ്, ഏഴോം). സഹോദരങ്ങൾ: കെ.കെ. അപ്പുക്കുട്ടൻ (വെള്ളൂർ), കെ.കെ. രാമകൃഷ്ണൻ (റിട്ട. കൃഷി വകുപ്പ്, വെള്ളൂർ), പരേതയായ കെ.കെ. ജാനകി അമ്മ (തൃക്കരിപ്പൂർ). സഞ്ചയനം ഞായറാഴ്ച.
പാനൂർ: കോഴിക്കോട് ചേളന്നൂർ മാക്കാടത്ത് കൃഷ്ണകുമാർ (69-എൻജിനീയർ) പൂക്കോം പത്മാലയത്തിൽ നിര്യാതനായി. കോഴിക്കോട് സർട്ട്കിൻ കമ്പൈൻഡ് എൻജിനീയറിങ് കമ്പനി ഉടമയായിരുന്നു. പരേതരായ പെരിന്തൽമണ്ണ കടന്നമണ്ണ കോവിലകം പി.സി. രാമവർമ രാജയുടെയും ചേളന്നൂർ മാക്കാടത്ത് മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശ്യാമ (പത്മാലയം പുത്തൂർ പൂക്കോം). മക്കൾ: അശ്വതി (ബംഗളൂരു), ആരതി (കൊച്ചി). മരുമക്കൾ: അനീഷ്, മുത്തു. സഹോദരങ്ങൾ: ശാരദ അമ്മ, രാജേശ്വരി, രാധ അമ്മ, പരേതരായ രോഹിണി അമ്മ, സുഭദ്ര അമ്മ, നാരായണൻ, ബിജു, റാംമോഹൻ (നഴ്സസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്).
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗെയിറ്റ് - താഴെ വയൽ സി.എച്ച്. കണാരൻ റോഡിൽ ഐഡിയൽ സ്കുളിന് സമീപം റസിയാസിൽ യു.ആർ. അയൂബ് (80) നിര്യാതനായി. ഭാര്യ: റസിയ ആനന്റെവിട. മക്കൾ: നസിൽ, നൗഫൽ (ഇരുവരും ഖത്തർ). മരുമക്കൾ: മറിയു, ഷമിദ.
പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിനു സമീപം ശൈലജ നിലയത്തിൽ കെ.വി. ഹരിദാസ് (63) നിര്യാതനായി. ഭാര്യ: എം.കെ. ശൈലജ. മക്കൾ: നീതിൻ ഹരിദാസ്, നിമിഷ ഹരിദാസ്. മരുമക്കൾ: അഞ്ജലി (അലവിൽ), രമീഷ് രാജഗോപാൽ (പൊടിക്കുണ്ട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് മാവിച്ചേരി ശ്മശാനത്തിൽ.
നടുവനാട്: കണ്ണിക്കരിയിൽ കെ.ടി. ഈസ (78) നിര്യാതനായി. ഭാര്യ: ഉമ്മല്ലി. മക്കൾ: ജമീല, നസീമ, ആയിശ, സമീറ, സത്താർ, ഷക്കീർ, സാജിത, സാബിറ. മരുമക്കൾ: ബഷീർ, സിറാജ്, സൈതലവി, ഹംസ, റഷീദ്, ഖലീൽ, ഷഹീദ, റുബീന.
കേളകം: അടക്കാത്തോട്ടിലെ പരേതനായ മുതുകാട്ടിൽ അബ്രഹാമിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മോളി, തങ്കച്ചൻ, ലാലി, ബെന്നി, ജോയി, ബിനു, പരേതരായ ബാബു, ജോജി. മരുമക്കൾ: പാപ്പച്ചൻ, കുഞ്ഞുമോൾ, ബെന്നി, സിജി, പ്രിയ, റീമ.
ചക്കരക്കല്ല്: കോയ്യോട് കേളപ്പൻ മുക്കിൽ ഹസീന മൻസിൽ പി.പി. മുസ്തഫ (66) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മുബീന, അഫ്നാസ്, ഷഹബാസ്. മരുമക്കൾ: അഫ്സീർ (ദുബൈ), സന. സഹോദരൻ: നാസിർ.
ചാലാട്: സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചാലാട് ജുമാ മസ്ജിദിനു സമീപം മീത്തലെ പീടികയിൽ ജലീൽ (45) നിര്യാതനായി. പരേതനായ ഷൗക്കത്തലിയുടെയും ഫാത്തിബിയുടെയും മകനാണ്. ഭാര്യ: സാജിദ (കുഞ്ഞിപ്പള്ളി). മക്കൾ: ജസ, ജദീർ. സഹോദരങ്ങൾ: ജസീൽ, ജമീൽ.
ന്യൂമാഹി: പുതിയാണ്ടി വീട്ടിൽ ആസിയ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
പള്ളൂർ: ഗ്രാമത്തി രാമകൃഷ്ണ സ്കൂളിന് സമീപം ഫെബിനാസിൽ നൗഷാദ് തട്ടാന്റവിട (43) നിര്യാതനായി. കരിപ്പാൽ ബഷീറിന്റെയും തട്ടാന്റവിട ഫാരീദയുടെ മകനാണ്. ഭാര്യ: ഷാനു. മക്കൾ: നാസിം, നസറ, നഹൽ. സഹോദരങ്ങൾ: നിഹാൽ, സമീഹ, ആയിശ, നൗഷത്ത്.
മാത്തിൽ: ആലപ്പടമ്പ് നാർക്കൽ മുണ്ട്യക്ക് സമീപം താമസിക്കുന്ന പ്രശസ്ത തെയ്യം കലാകാരൻ എം. രാമചന്ദ്രൻ പണിക്കർ (70) നിര്യാതനായി. നാഷനൽ ഇൻഷുറൻസ് കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പി.കെ. ഗീത. മക്കൾ: സരിത (ഏഴോം), സ്മിത (വടകര), സംഗീത (മാണിക്കോത്ത്). മരുമക്കൾ: പ്രശാന്ത് (വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട്), രാംലാൽ ഷമ്മി (പോളിടെക്നിക്, കല്യാശ്ശേരി), നിഷാന്ത് (ഹെൽത്ത് ഇൻസ്പെക്ടർ, രാമന്തളി). സഹോദരങ്ങൾ: സത്യഭാമ, ലക്ഷ്മി, പ്രേമ, വിജയൻ, പരേതരായ രാമൻ പണിക്കർ, ചന്തു.
തലശ്ശേരി: കുട്ടിമാക്കൂൽ ഊരാങ്കോട്ട് വായനശാലക്കു സമീപം കണ്ട്യന്റെവിട ഹൗസിൽ കൗസു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: പങ്കജം. മരുമകൻ: കൂരാറ ചന്ദ്രൻ. സഹോദരങ്ങൾ: കണ്ട്യൻ ഗോപി, കരുണൻ, ശാരദ, രോഹിണി, കമല.