ചൊക്ലി: കവിയൂർ വലിയ കനിയിൽ (ഐശ്വര്യ) വി.കെ. ഭാസ്കരൻ മാസ്റ്റർ (82) നിര്യാതനായി. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനുമാണ്. ദീർഘകാലമായി കവിയൂർ ശ്രീ നാരായണ മഠം പ്രസിഡന്റും ശ്രീ നാരായണ ഗുരുധർമ പ്രചാരണ സഭയുടെ കേന്ദ്ര സമിതി അംഗവുമാണ്. ചൊക്ലി പീപ്ൾസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറാണ്. ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ വൈസ് പ്രസിഡന്റാണ്. ഒളവിലം എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ചൊക്ലി വിദ്യാഭവൻ, അക്കാദമിക് കൗൺസിൽ എന്നിവയുടെ മുഖ്യ സംഘാടകനും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനുമാണ്.
വാല്മീകി രാമായണം മലയാള പരിഭാഷ (എട്ടു വാല്യങ്ങൾ), ജീവ ചരിത്ര കാവ്യങ്ങളായ മുഹമ്മദ് മഹാനായ പ്രവാചകൻ, യേശുദേവൻ, ശ്രീ നാരായണ ഗുരുദേവൻ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാഹിത്യ സാംസ്കാരിക സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡന്റ്, ജില്ല കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സി.കെ. ശാന്തകുമാരി (റിട്ട. എച്ച്.എം, വി.പി.ഒ.എച്ച്.എസ് ചൊക്ലി). മക്കൾ: ഷർളി ഭാസ്കർ (ബംഗളൂരു), ഡോ. ഷിംന ഭാസ്കർ. മരുമക്കൾ: മോഹനൻ, ഡോ. ശ്രീ അപ്പറെഡ്ഡി. സഹോദരങ്ങൾ: വി.കെ. ശ്രീധരൻ, വി.കെ. പ്രമോദ്, പ്രസന്ന, പരേതരായ രാമ ചന്ദ്രൻ, രവീന്ദ്രൻ, നിർമല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.