കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മടപ്പുരക്ക് സമീപം പുതിയ വീട്ടിൽ ശാന്ത (74) നിര്യാതയായി. പരതനായ കീറക്കാരൻ ശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: ലളിത (കല്യാശ്ശേരി സെൻട്രൽ), സജീവൻ (അബൂദബി), ഗിരിജ (കരിക്കാട്ട്).
മരുമക്കൾ: വത്സൻ, രാജലക്ഷ്മി, സജീവൻ (കച്ചവടം). സഹോദരങ്ങൾ: ലീല, ശ്രീമതി, ദേവി, ഉഷ, പരേതരായ രാധ, ഉത്തമൻ.