Obituary
ന്യൂമാഹി: പുന്നോൽ സി.എച്ച്. കണാരൻ റോഡിൽ ചന്ദ്രൻ പീടികക്ക് സമീപം പുത്തൻപുരയിൽ എം.കെ. കനകരാജ് (72) നിര്യാതനായി. പിതാവ്: പരേതനായ ബാപ്പു മേനോൻ. മാതാവ്: പരേതയായ മുള്ളൻ കടുർ ജാനകി. ഭാര്യ: സി.കെ. ശശികല. മക്കൾ: എബിൻ കനകരാജ്, വിപിൻ കനകരാജ്. മരുമക്കൾ: ലിഖിത (മൂവാറ്റുപുഴ), സിൻസി. സഹോദരങ്ങൾ: സജീന്ദ്രൻ, മനോമോഹൻ, നിർമല, ചന്ദ്രവല്ലി, സുജാത, പരേതരായ സദാനന്ദൻ, പ്രേമാനന്ദൻ, സുലോചന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.
മാഹി: പന്തക്കൽ പന്തോക്കാട്ടിനു സമീപം വാണികപ്പീടിക ബൈതുറഹ്മയിൽ യാക്കൂബ് (65) നിര്യാതനായി. ഭാര്യ: ശാഹിദ. മക്കൾ: നജാദ് (അക്കൗണ്ടന്റ്, ചൊക്ലി), നിഹാദ് (ഗൾഫ്), നബീൽ. മരുമകൾ: ഫാത്തിമ (എടക്കാട്). സഹോദരങ്ങൾ: ഹാരിസ് (ഗൾഫ്), പരേതയായ സീനത്ത്.
ചാലാട്: പോന്നങ്കായിൽ സഫിയ (86) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, നജീബ്, റഷീദ്, നസീദ, നസീമ, സുബൈദ. മരുമക്കൾ: ഇബ്രാഹിം, ഷാഹുൽ ഹമീദ്, അബൂബക്കർ, സൗദ, റോസ്ന, ജാസ്മിൻ.
പയ്യന്നൂർ: കവ്വായി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കെ.പി.സി. ഇബ്രാഹിം ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുനീർ, റാഷിദ്, സൗദത്. മരുമക്കൾ: ഹസീന, സബീന, അബ്ദുൽ ഖാദർ (വൈസ് പ്രസിഡന്റ്, അബൂദബി കണ്ണൂർ ജില്ല കെ.എം.സി.സി). സഹോദരങ്ങൾ: പരേതരായ സുലൈമാൻ, കദീസു.
മാഹി: ചൂടിക്കാട്ട മദ്റസക്ക് സമീപം ചോയി മഠത്തിൽ പത്മിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ മുകുന്ദൻ. മക്കൾ: ദീപേഷ് (സലാല), ദീപ്തി, ദിവ്യ. ജാമാതാക്കൾ: ബിന്ദു, സജീവൻ, സജീഷ്. സംസ്കാരം തിങ്കാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങര പുമാലക്കാവിന് സമീപത്തെ കൊഴുമ്മൽ പത്മിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ഗോവിന്ദൻ. മകൻ: കെ. സുഭാഷ്. മരുമകൾ: സുകന്യ (വെള്ളൂർ).
പഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപത്തെ മാക്കുനി വരയിൽ ഭാസ്കരൻ നമ്പ്യാർ (87) നിര്യാതനായി. റിട്ട. എൽ.ഐ.സി ഡെവലപ്മെൻറ് ഓഫിസറാണ്. ഭാര്യ: ടി.വി. പ്രേമവല്ലി. മക്കൾ: അനിൽകുമാർ, അനിത, അനൂപ് കുമാർ. മരുമക്കൾ: ജീജ അനിൽ, വി.കെ. ജയരാജൻ (തിരുവനന്തപുരം), ജയലക്ഷ്മി. സഹോദരങ്ങൾ: വനജാക്ഷി, പരേതരായ നാണു, മോഹനൻ, കുഞ്ഞികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തിൽ.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം താമസിക്കുന്ന മുൻ കാസർകോട് ഗവ. കോളജ് പ്രഫസറും വിരമിച്ച നെഹ്റു യുവ കേന്ദ്ര കോഓഡിനേറ്ററുമായിരുന്ന പ്രഫ. അരിങ്ങളയൻ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: റിട്ട. ടീച്ചർ ഇടച്ചേരിയൻ പുഷ്പവല്ലി. മക്കൾ: വിദ്യ (കെ.എസ്.ഇ.ബി), വിജയ് (എസ്.ബി.ഐ), ഡോ. വിനയ. മരുമക്കൾ: നിദിൽ (പൊതുമരാമത്ത് വകുപ്പ്), നിമിഷ, അനൂപ് (കെ.എം.എം.എൽ).
തലശ്ശേരി: തിരുവങ്ങാട് മാതാലയത്തിൽ കെ.വി. രാധ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ (കോഫി ഹൗസ് മുൻ മാനേജർ). മകൾ: ബിന്ദു. മരുമകൻ: മനോജ് കുമാർ (ആർ.കെ ഇലക്ട്രോണിക്സ്, മഞ്ഞോടി). സഹോദരങ്ങൾ: പരേതരായ സൗമിനി, ലീല, ബാലൻ, മൈഥിലി, രാജൻ.
കടന്നപ്പള്ളി: പടിഞ്ഞാറേക്കര ക്രഷറിനു സമീപം താമസിക്കുന്ന വരയിൽ കുഞ്ഞികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: ഹമിത, കൃഷ (പിലാത്തറ). മരുമക്കൾ: പ്രതീഷ്, രജീഷ്. സഹോദരങ്ങൾ: മോഹനൻ, അശോകൻ, സുഭാഷ് (പിലാത്തറ).
കാങ്കോൽ: കാളീശ്വരത്തെ പരേതനായ കെ.വി. കണ്ണന്റെ ഭാര്യ നമ്പിവളപ്പിൽ തമ്പായി (75) നിര്യാതയായി. മക്കൾ: വനജ (എരമം), മല്ലിക, ബിന്ദു (പയ്യന്നൂർ), ബിജു (കെ.എസ്.ആർ.ടി.സി പയ്യന്നൂർ), ഷിജു (മെഡിക്കൽ റെപ്). മരുമക്കൾ: കൃഷ്ണൻ, സുരേഷ് ബാബു, സീന, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കാളീശ്വരം ദേശാഭിമാനി പൊതു ശ്മശാനത്തിൽ.
ചാലാട്: പരേതനായ ശംസുദ്ദീന്റെ മകൻ നാസർ ബല്ലത്ത് (പഴയ കല്ലാളം-59) നിര്യാതനായി. ഭാര്യ: പി.കെ. ഹസീന. മക്കൾ: ജംഷീർ, ജാസിറ. മരുമക്കൾ: ഷമീന (മീൻകുന്ന്), അബ്ദുൽ അസീസ് മൗലവി (ചാലാട്). സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ജുവൈരിയ, സൗദ.