പഴയങ്ങാടി: അടുത്തിലയിലെ കെ. ശ്രീനിവാസൻ മാസ്റ്റർ (68) നിര്യാതനായി. റിട്ട. ഹയർ സെക്കൻഡറി സ്കൂൾ (അഴീക്കോട്) അധ്യാപകനായിരുന്നു. സി.പി.എം മാടായി നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മാടായി ഗ്രാമപഞ്ചായത്ത് അംഗം, കെ.എസ്.ടി.എ കണ്ണൂർ ജില്ല കമ്മിറ്റി അംഗം, പൈക്കോസ് ഡയറക്ടർ, എരിപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാരംഗം മുൻ കണ്ണൂർ ജില്ല കൺവീനറായിരുന്നു.
ഭാര്യ: ടി. ഗീത (റിട്ട. അധ്യാപിക, കോട്ടപ്പുറം യു.പി സ്കൂൾ). മക്കൾ: ജി.എസ്. നിമിഷ (അധ്യാപിക, മെരുവമ്പായി എം.യു.പി സ്കൂൾ), ജി.എസ്. നിധിഷ (അധ്യാപിക, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്). മരുമക്കൾ: എ.കെ. നിധിൻ (അധ്യാപകൻ, പൊന്ന്യം യു.പി സ്കൂൾ), അനു കവിണിശ്ശേരി (പോസ്റ്റൽ അസിസ്റ്റന്റ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ). സഹോദരങ്ങൾ: ശാന്ത (ബംഗളൂരു), ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക), പ്രേമാനന്ദ് (റിട്ട. ബി.എസ്.എൻ.എൽ). സംസ്കാരം: വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് അടുത്തില സമുദായ ശ്മശാനത്തിൽ.