കുവൈത്തിൽ നിര്യാതനായി
പഴയങ്ങാടി: പഴയങ്ങാടി സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തിൽ നിര്യാതനായി. പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്ത സീരെ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (52) ആണ് മരിച്ചത്. കുവൈത്തിലെ ഫഹാഹീലിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. അവധി കഴിഞ്ഞ് ഏതാണ്ട് ഒരുവർഷം മുമ്പ് കുവൈത്തിലേക്ക് മടങ്ങിയതായിരുന്നു. ബുധനാഴ്ച രാവിലെ 04.50ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ചെറുകുന്ന് ദാലിലെ വീട്ടിലെത്തിച്ചതിനുശേഷം ചെറുകുന്ന് ഒളിയങ്കര ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പരേതരായ പി.പി. മൊയ്ദീൻ, എസ്.വി. കദീജ എന്നിവരുടെ മകനാണ്. ഭാര്യ: ശംസീന (ചെറുകുന്ന് ദാലിൽ). മക്കൾ: ഷംന, ഷഫ്ന, ശിഫ (എല്ലാവരും വിദ്യാർഥിനികൾ). സഹോദരങ്ങൾ: എസ്.വി. അഷ്റഫ് (കുവൈത്ത്), അബ്ദുല്ല, സൈനുൽ ആബിദ് (ഖത്തർ), ഫാത്തുട്ടി (പുതിയങ്ങാടി), സൗദ (പഴയങ്ങാടി), കുഞ്ഞാമിന (വളപട്ടണം), മൈമൂന (മണ്ടൂർ).