ബോവിക്കാനം: മുളിയാര്‍ ആലൂര് തൊട്ടി തറവാട്ടിലെ കാരണവരും ആലൂർ ദഫ്മുട്ട് പരിശീലനത്തിന്റെ ഉസ്താദും ആലൂർ ഹൈദറൂസ് ജമാഅത്ത് കമ്മിറ്റി ട്രഷററുമായ തൊട്ടിയില്‍ ടി.എ. അബ്ദുൽ ഖാദർ (73) നിര്യാതനായി. ആലൂര് ജുമാമസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ എന്നിവയുടെ പുനര്‍നിര്‍മാണത്തിന് മുഖ്യ പങ്കുവഹിച്ചിരുന്നു.
പരേതരായ തൊട്ടിയില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് കുഞ്ഞി കുവൈത്ത്, ജാഫർ അബൂദബി, അബ്ദുറഹ്മാൻ, മൊയ്ദീൻ കുഞ്ഞി ദുബൈ, മിസ്രിയ്യ, ആയിഷ, അസ്മ. സഹോദരങ്ങൾ: തൊട്ടി അബൂബക്കര്‍, ഉമ്മാലി, ഖദീജ, പരേതരായ തൊട്ടി അബ്ദുല്ല, ആയിശ, നബീസ, സൈനബി.