തൃക്കരിപ്പൂർ: പടന്ന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉദിനൂരിലെ കെ. രാജൻ (68) നിര്യാതനായി.കിനാത്തിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, കിനാത്തിൽ സാംസ്കാരിക സമിതി വായനശാല പ്രസിഡന്റ്, സി.പി.എം ഉദിനൂർ ലോക്കൽ സെക്രട്ടറി, തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി, ജില്ല ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പി.ടി. പ്രസന്ന (ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: പ്രസൂതി (അധ്യാപിക, ജി.എച്ച്.എസ്, കുമ്പള), പ്രജല (നഴ്സ്, ന്യൂഡൽഹി). മരുമക്കൾ: സി.വി. രതീഷ് (സൂപ്രണ്ട്, കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഡിവിഷൻ), അനൂപ് (നഴ്സ്, ചണ്ഡിഗഢ്).
സഹോദരങ്ങൾ: ലക്ഷ്മണൻ, കാർത്യായനി, മീനാക്ഷി, ഭാർഗവി, പരേതനായ കുഞ്ഞിക്കോമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉദിനൂർ വാതക ശ്മശാനത്തിൽ.