എടവണ്ണ: എടവണ്ണ ഓറിയന്റൽ ഹൈസ്കൂളിന് സമീപം മദാരി അബൂബക്കർ (84) നിര്യാതനായി. ദീർഘകാലം എടവണ്ണയിൽ കപ്പ കച്ചവടം നടത്തിയിരുന്നു.
ഭാര്യ: കുണ്ടിലാടി മറിയുമ്മ (മുണ്ടേങ്ങര). മക്കൾ: ഷെഫീഖ് (സ്റ്റിച്ച് വേൾഡ്, എടവണ്ണ), ജെൽസിയ, ഇമ്മുട്ടി, ജസീല, ജംഷീദ്, ജനീസ്, ജസീന.
മരുമക്കൾ: റസീല (മമ്പാട്), മെഹബൂബ് ചെമ്മല (എടവണ്ണ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്), റഫീഖ് (പോത്തുകല്ല്), ഹർഷ (ചുങ്കത്തറ), ഫിബ (ചന്തക്കുന്ന്), ടി.പി. റിയാസ് (എടവണ്ണ).
സഹോദരങ്ങൾ: അലവിക്കുട്ടി, ആമിന, പരേതരായ മുഹമ്മദ്, ഫാത്തിമകുട്ടി.