കാഞ്ഞാണി: നടനും സിനിമാ സഹസംവിധായകനുമായ ഒ. വിജയൻ (76) നിര്യാതനായി. മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപമാണ് താമസം. കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്.
പി.എ. തോമസ്, വിൻസെന്റ്, കമൽ, കൊച്ചിൻ ഹനീഫ, കെ.എസ്. ഗോപാലകൃഷ്ണൻ, ഒ. രാമദാസ് എന്നീ സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. തോമസ് ശ്ലീഹ, പ്രാദേശിക വാർത്തകൾ, മൂന്നു മാസങ്ങൾക്കുമുമ്പ്, കൃഷ്ണപ്പരുന്ത്, കൊച്ചു തെമ്മാടി, തുടങ്ങി 30ൽപരം സിനിമകളിലും ദേവീമാഹാത്മ്യം, സസ്നേഹം തുടങ്ങി 12 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: മണലൂർ മുരിയങ്ങാട്ടിൽ പത്മജം. മകൻ: വിജീഷ്. മരുമകൾ: രമ്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, പത്മാവതി, ബാലകൃഷ്ണൻ, പരേതനായ സംവിധായകൻ രാമദാസ്, ബാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.