തളിപ്പറമ്പ്: പട്ടുവം മംഗലശ്ശേരിയിലെ പോരയിൽ ബാലൻ നമ്പ്യാർ (82 ) നിര്യാതനായി. സി.പി.എം പട്ടുംവം ലോക്കൽ കമ്മറ്റി അംഗം, സി.ഐ.ടി.യു തളിപ്പറമ്പ്
ഏരിയാ കമ്മറ്റി അംഗം, കൺസ്ട്രക്ഷൻ എരിയാ കമ്മറ്റി അംഗം, പട്ടുവം പഞ്ചായത്ത് ഡിവിഷൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കളരിക്കൽ കമലാക്ഷി. (പട്ടുവം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, പട്ടുവം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്). മക്കൾ: അനിൽ കുമാർ (ഗൾഫ്), അനിതവല്ലി, ഉമേഷ് (ഗൾഫ്). മരുമക്കൾ: അനു (മലപ്പട്ടം), ഗോപിനാഥൻ എരമം (മുൻ പ്രവാസി), സൗമ്യ (മംഗലശ്ശേരി). മൃതദേഹം മംഗലശ്ശേരി നവോദയ ക്ലബിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ പൊതു ദർശനത്തിന് വെക്കും. 10.30 പട്ടുവം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കാരം.