കോഴിക്കോട്: ചാലപ്പുറം രക്ഷാസമിതി നന്മ യൂനിറ്റ് വൈസ് പ്രസിഡന്റ് കാളൂര്‍ ബാലസുബ്രമണ്യന് (75) വട്ടാംപൊയില്‍ പൊക്കഞ്ചേരി വേ ബ്രിഡ്ജിന് സമീപമുള്ള കാളൂര്‍ ഹൗസില്‍ നിര്യാതനായി. പുതിയറ കാളൂര്‍ ദേവി ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. പരേതരായ കാളൂര്‍ കൃഷ്ണന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: വടക്കെ കണ്ണഞ്ചാലില്‍ സുനില സുബ്രമണ്യന്‍.
മക്കള്‍: സുബിന് കാളൂര്‍ (ഹെവി പെറ്റിംഗ്സ്, ബംഗളൂരു), സനൂപ് കൃഷ്ണ കാളൂര്‍ (ബംഗളൂരു). മരുമക്കള്‍: എടത്തില്‍ നിമ്യ, പുന്നത്ത് കന്യ (ഗുണ്ടല്‍പേട്ട്). സഹോദരങ്ങള്‍: കുമുദം, തങ്കമണി, പരേതരായ പത്മിനി, ഗോപിനാഥ്, രവീന്ദ്രനാഥ്, തമ്പാന്, ചന്ദ്രമോഹന്, ബാലഗോപാലന്, വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.