നിറമരുതൂർ: തിരൂർ മുത്തൂർ സ്വദേശിയും ചക്കരമൂലയിൽ താമസിക്കുന്ന കുറ്റിപ്പുലാക്കൽ ഹസൈനാർ (ബാപ്പു -70 ) നിര്യാതനായി. തിരൂരിലെ സെൻട്രൽഹാർഡ് വേഴ്സ്, കെ.പി.എച്ച് സാനിറ്ററീസ് എന്നിവയുടെ ഉടമയായിരുന്നു.
നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, ഉണ്ണിയാൽ മഹല്ല് കമ്മിറ്റി മുൻ ട്രഷറർ, സി.എച്ച് സെന്റർ കമ്മിറ്റി അംഗം, നിറമരുതൂർ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിശ ബീവി. മക്കൾ: നൗഫൽ, സമീർ, നഫീൽ. മരുമകൾ: ഷഹല. സഹോദരങ്ങൾ: കെ.പി. അസീസ്, സക്കീർഹുസ്സൈൻ, കോയക്കുട്ടി, ആമിനക്കുട്ടി, നഫീസ, ഫാത്തിമ, സുലൈഖ, സഫിയ, പരേതനായ അഹമ്മദ്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉണ്ണിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.