പയ്യന്നൂർ: പ്രമുഖ സഹകാരിയും സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാറുമായ വെള്ളൂരിലെ വി.സി. ഗംഗാധരൻ നമ്പ്യാർ (86) നിര്യാതനായി. പയ്യന്നൂർ ടൗൺ ബാങ്ക് സ്ഥാപക സെക്രട്ടറി, തളിപ്പറമ്പ് സഹകരണ റബർ മാർക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ, കാസർകോട് ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ, പയ്യന്നൂർ കോഓപറേറ്റിവ് സ്റ്റോർ പ്രസിഡന്റ്, കോഓപറേറ്റിവ് ഇൻസ്പെക്ടർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രം സേവാസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.എം. ബാലാമണിയമ്മ. മക്കൾ: ഡോ. പി.എം. സുരേഷ് ബാബു (നേത്രരോഗ വിദഗ്ധൻ കാസർകോട്, പയ്യന്നൂർ ഐ ഫൗണ്ടേഷൻ), സുമ (റിട്ട. അധ്യാപിക ആർമി സ്കൂൾ), ഉണ്ണികൃഷ്ണൻ ഗംഗാധരൻ (എൻജിനീയർ ബംഗളൂരു). മരുമക്കൾ: ഡോ. വിദ്യ നമ്പ്യാർ (ഗൈനക്കോളജിസ്റ്റ് ആസ്റ്റർ മിംസ് കാസർകോട്), സി. വേണുഗോപാലൻ നായർ (റിട്ട. സെന്റർ സിൽക്ക് ബോർഡ്), മഞ്ജു നമ്പ്യാർ (എൻജിനീയർ ബംഗളൂരു).
സഹോദരങ്ങൾ: കമലാവതി അമ്മ, വിലാസിനി അമ്മ (കുറ്റ്യാട്ടൂർ).