Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബം​ഗാ​ളി​ലെ...

ബം​ഗാ​ളി​ലെ ഭ​യ​പ്പെ​ടു​ത്തു​ന്ന പു​ല​രി​യെ​പ്പ​റ്റി....

text_fields
bookmark_border
ബം​ഗാ​ളി​ലെ ഭ​യ​പ്പെ​ടു​ത്തു​ന്ന പു​ല​രി​യെ​പ്പ​റ്റി....
cancel

കു​ട്ടി​ക്കാ​ല​ത്ത് പ്ര​ഭാ​ത​ങ്ങ​ൾ വെ​റു​മൊ​രു പു​തി​യൊ​രു ദി​വ​സ​ത്തി​ന്റെ ശു​ഭാ​രം​ഭം മാ​ത്ര​മാ​യി​രു​ന്നി​ല്ല. പ​ത്ര​ങ്ങ​ളും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും ആ​കാ​ശ​വാ​ണി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ര​വീ​ന്ദ്ര​സം​ഗീ​ത​ത്തി​ന്റെ ഈ​ണ​ങ്ങ​ളും കൂ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, 2026 മേ​യ് 5-ന്റെ ​പ്ര​ഭാ​ത​ത്തി​ൽ അ​വ​ക​ളെ​ല്ലാം എ​ങ്ങോ അ​ക​ന്നു പോ​യ​തു​പോ​ലെ തോ​ന്നി-​മ​റ്റേ​തോ ജ​ന്മ​ത്തി​ലേ​തു​പോ​ലെ.

സ്വ​ത​ന്ത്ര ബം​ഗാ​ളി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നി​രി​ക്കു​ന്നു. വൈ​രു​ധ്യ​മെ​ന്നു പ​റ​യ​ട്ടെ, ആ ​പാ​ർ​ട്ടി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര ഗ​ർ​ഭ​പാ​ത്ര​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ സം​സ്ഥാ​നം. ഹി​ന്ദു മ​ഹാ​സ​ഭ​യി​ൽ​നി​ന്ന് ജ​ന​സം​ഘ​ത്തി​ലേ​ക്കും പി​ന്നീ​ട് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി എ​ന്ന രൂ​പ​ത്തി​ലേ​ക്കും പ​രി​ണ​മി​ച്ച ആ ​പ്ര​സ്ഥാ​ന​ത്തി​ന്റെ, ബം​ഗാ​ൾ ഭ​രി​ക്കു​ക എ​ന്ന നൂ​റു വ​ർ​ഷ​ത്തെ സ്വ​പ്ന​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ഒ​ന്നാം ത​ല​മു​റ അ​ഭ​യാ​ർ​ഥി​യു​ടെ മ​ക​ളെ​ന്ന നി​ല​യി​ൽ ഇ​തെ​ല്ലാം എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​ത്തു​നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണ കാ​ല​ത്ത് ത​ന്റെ വീ​ടും റോ​സാ​പ്പൂ​ത്തോ​ട്ട​വും ട്രോ​ഫി​ക​ളും എ​ല്ലാം വി​ട്ടെ​റി​ഞ്ഞ് അ​തി​രു​ക​ൾ മു​റി​ച്ചു​ക​ട​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ൽ ഒ​രാ​ളാ​യ എ​ന്റെ പി​താ​വി​ന് സു​ര​ക്ഷി​ത​ത്വം പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച​താ​യി​രു​ന്നി​ല്ല, ആ​ർ​ജി​ച്ചെ​ടു​ത്ത​താ​ണ്. കാ​ലി​ന​ടി​യി​ൽ മ​ണ്ണും ത​ല​ക്ക് മു​ക​ളി​ൽ ഒ​രു മേ​ൽ​ക്കൂ​ര​യും അ​ന്വേ​ഷി​ച്ചെ​ത്തി​യ അ​തി​ജീ​വി​ത​ർ​ക്ക് ബം​ഗാ​ൾ വെ​റു​മൊ​രു ഇ​ട​മാ​യി​രു​ന്നി​ല്ല-​ഒ​രു സാ​ധ്യ​ത​യാ​യി​രു​ന്നു. ഭാ​ഷ​യി​ലൂ​ടെ​യും സം​സ്കാ​ര​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ലൂ​ടെ​യും, കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന്റെ ആ​ഘാ​ത​ങ്ങ​ൾ​ക്കു​ശേ​ഷം തു​ട​ർ​ച്ച​യു​ടെ ഒ​രു നേ​ർ​ത്ത പ്ര​വാ​ഹം ബം​ഗാ​ൾ അ​വ​ർ​ക്ക് ന​ൽ​കി.

കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നേ​രി​ട്ട് എ​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, അ​തി​ന്റെ ഓ​ർ​മ​ക​ളി​ലാ​ണ് ഞാ​ൻ വ​ള​ർ​ന്നു​വ​ന്ന​ത്. ഇ​ന്ന് ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ, രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഷ തി​രി​ച്ച​റി​യും​വി​ധ​ത്തി​ൽ മാ​റി​യി​രി​ക്കു​ന്നു-​ഞാ​ൻ അ​ത് അ​നു​ഭ​വി​ച്ച​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് ആ ​ഭാ​ഷ എ​വി​ടേ​ക്കാ​ണ് ന​യി​ക്കു​ക എ​ന്ന​തി​ന്റെ ഓ​ർ​മ​ക​ൾ എ​നി​ക്ക് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ്. ‘ഇ​വി​ടെ പെ​ടാ​ത്ത​വ​ർ’ എ​ന്ന ആ ​ഭീ​തി​ദ​മാ​യ തോ​ന്ന​ൽ, ആ ​വാ​ക്കു​ക​ൾ, ആ ​ശൈ​ലി. സ്വ​ത്വം, പൗ​ര​ത്വം, സു​ര​ക്ഷ, സ്വ​ന്തം നാ​ട് എ​ന്ന തോ​ന്ന​ൽ-​ഇ​വ​യൊ​ന്നും ഇ​ന്ന് വെ​റും വാ​ക്കു​ക​ള​ല്ല. ഭ​ര​ണ​ത്തി​ന​പ്പു​റം അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന ആ​ഘാ​ത​ങ്ങ​ൾ അ​വ​ക്കു​ണ്ട്. അ​ഭ​യാ​ർ​ഥി ച​രി​ത്ര​മു​ള്ള ഒ​രു കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ച് ഇ​തൊ​ന്നും വി​ദൂ​ര ച​ർ​ച്ച​ക​ള​ല്ല, മ​റി​ച്ച് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്.

പ​ല​രും ഇ​തി​നെ ഒ​രു ‘പു​നഃ​ക്ര​മീ​ക​ര​ണം’(recalibration) എ​ന്ന് വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ബം​ഗാ​ളി​ന്റെ പു​ന​ർ-​കോ​ള​നി​വ​ത്ക​ര​ണ​മാ​ണ്. കോ​ള​നി​വ​ത്ക​ര​ണം എ​ന്നാ​ൽ പ്ര​ദേ​ശം പി​ടി​ച്ചെ​ടു​ക്കു​ക മാ​ത്ര​മ​ല്ല; മ​നു​ഷ്യ​രെ പി​ടി​ച്ചെ​ടു​ത്ത് അ​വ​രെ കു​റ​ഞ്ഞ കൂ​ലി​ക്ക് പ​ണി​യെ​ടു​ക്കു​ന്ന വെ​റും തൊ​ഴി​ലാ​ളി​ക​ളാ​ക്കി മാ​റ്റു​ക എ​ന്ന​തു​കൂ​ടി​യാ​ണ്. എ​സ്.​ഐ.​ആ​ർ എ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​രം​ഭി​ച്ച വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​റ​ങ്ങി​പ്പോ​കാ​ൻ ത​യാ​റാ​യി​രി​ക്ക​ണം എ​ന്ന നി​ര​ന്ത​ര​മാ​യ ഭ​യ​വും കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന്റെ ഓ​ർ​മ​ക​ളും അ​ത് തി​രി​കെ​ക്കൊ​ണ്ടു​വ​ന്നു.

എ​സ്.​ഐ.​ആ​ർ വ​ഴി കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളോ​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ളെ തി​ര​ഞ്ഞു​പി​ടി​ച്ച് പു​റ​ത്താ​ക്കി. കൊ​ൽ​ക്ക​ത്ത​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സു​ന്ദ​ർ​ബ​നി​ലേ​ക്കും ന​ട​ത്തി​യ യാ​ത്ര​ക​ളി​ൽ മ​നു​ഷ്യ​രു​ടെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ നി​സ്സ​ഹാ​യ​ത​ക്ക് ഞാ​ൻ സാ​ക്ഷി​യാ​യി. അ​ത്ത​ര​മൊ​രു യാ​ത്ര​ക്കി​ട​യി​ലാ​ണ് ലോ​ക്ക​ൽ ട്രെ​യി​നി​ന്റെ വാ​തി​ൽ​ക്ക​ൽ ത​ന്റെ മു​ത്ത​ശ്ശി​യു​ടെ സാ​രി​യി​ൽ മു​റു​കെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ട​യാ​യ​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ ​മു​ത്ത​ശ്ശി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. കു​ടും​ബം, സ്നേ​ഹം, സ​മൂ​ഹം എ​ന്നി​ങ്ങ​നെ ത​നി​ക്ക് പ്രി​യ​പ്പെ​ട്ട​വ​രോ​ട് ആ ​മു​ത്ത​ശ്ശി​യെ ചേ​ർ​ത്തു​നി​ർ​ത്താ​നാ​യി​രി​ക്കാം ആ ​പെ​ൺ​കു​ട്ടി മു​റു​കെ പി​ടി​ച്ച​ത്. മേ​യ് 5-ന്റെ ​പ്ര​ഭാ​ത​ത്തി​ൽ ഈ ​ചി​ത്രം എ​ന്റെ മ​ന​സ്സി​ൽ തെ​ളി​ഞ്ഞു​വ​ന്നു.

വി​കാ​ര​ങ്ങ​ളെ അ​ള​ക്കാ​ൻ എ​നി​ക്ക് പ്ര​യാ​സ​മാ​യി​രു​ന്നു. ചി​ല​പ്പോ​ൾ നി​രാ​ശ, ചി​ല​പ്പോ​ൾ രോ​ഷം, പ​ക്ഷേ ആ ​ദി​വ​സം ക​ട​ന്നു​പോ​യ​പ്പോ​ൾ അ​ത് വെ​റും ശൂ​ന്യ​ത​യാ​യി മാ​റി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ വീ​ണ്ടും വീ​ണ്ടും സ്വ​യം ചോ​ദി​ച്ചു. പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ട​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ ഞാ​നും ഇ​തി​നെ ‘വി​ധി’ എ​ന്ന് ക​രു​തി നി​ശ്ശ​ബ്ദ​മാ​യി അം​ഗീ​ക​രി​ക്കു​മോ എ​ന്നും ചി​ന്തി​ച്ചു.

ബം​ഗാ​ളി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ സ്വ​ത്വം എ​ന്നും ബ​ഹു​സ്വ​ര​മാ​യി​രു​ന്നു, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​ത് വ​ലി​യ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, മേ​യ് നാ​ലി​നു​ശേ​ഷം അ​തും മാ​റു​ന്ന​ത് ഞാ​ൻ ക​ണ്ടു-​അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​രി​ട്ട് എ​ടു​ത്തു​മാ​റ്റി​ക്കൊ​ണ്ട​ല്ല, മ​റി​ച്ച് ഇ​വി​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടു​ക​യാ​ണ് എ​ന്ന് തോ​ന്നി​പ്പി​ച്ചു​കൊ​ണ്ട്. പു​റ​ത്താ​ക്ക​പ്പെ​ടു​മെ​ന്ന ഭീ​തി അ​വി​ടെ പ​ട​ർ​ന്നു​ക​ഴി​ഞ്ഞി​രു​ന്നു.

മു​സ്‍ലിം​ക​ൾ, ക്രൈ​സ്ത​വ​ർ, ഭാ​ഷാ-​വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രെ​ല്ലാം ബം​ഗാ​ളി​ന്റെ സാ​മൂ​ഹി​ക ഘ​ട​ന​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​ണ്. പ​ക്ഷേ, ചി​ല പ്ര​ത്യേ​ക സ്വ​ത്വ​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ നോ​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യും ബി.​ജെ.​പി അ​തി​നെ​യും മാ​റ്റി​മ​റി​ച്ചു- സ്വ​ന്തം നാ​ട്ടി​ൽ അ​ന്ത​സ്സോ​ടെ ജീ​വി​ച്ചി​രു​ന്ന​വ​ർ ഇ​ന്ന് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്രം ഇ​വി​ടെ തു​ട​രാ​വു​ന്ന​വ​ർ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു.

മ​റ്റി​ട​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്, ഇ​ത്ത​ര​ത്തി​ലു​ള്ള അ​സ​ഹ​നീ​യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ല​ക്ര​മേ​ണ സാ​ധാ​ര​ണ​വ​ത്ക​രി​ക്ക​പ്പെ​ടാം എ​ന്നാ​ണ്. വ​രാ​നി​രി​ക്കു​ന്ന ഒ​രു കൊ​ടു​ങ്കാ​റ്റി​ന്റെ ഭീ​ക​ര​ത എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​തെ​ല്ലാം ത​ക​ർ​ക്കു​ന്ന ഒ​രു കൊ​ടു​ങ്കാ​റ്റ്. ആ ​രാ​ത്രി അ​വ​സാ​നി​ക്കാ​ത്ത ഒ​ന്നാ​യി എ​നി​ക്ക് തോ​ന്നി. സോ​ഷ്യ​ൽ മീ​ഡി​യ​യും മാ​ധ്യ​മ​ങ്ങ​ളും വെ​റു​പ്പി​ന്റെ​യും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​യും ച​ളി​ക്കു​ണ്ടാ​യി മാ​റു​ന്ന​ത് ഞാ​ൻ ഭീ​തി​യോ​ടെ നോ​ക്കി​നി​ന്നു.

വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളു​മാ​യി​രു​ന്നു എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ച്ച​ത്. ഇ​ത് ബം​ഗാ​ളി​ൽ ഇ​തി​നു​മു​മ്പ് ഇ​ല്ലാ​ത്ത​താ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ തെ​റ്റു​ക​ൾ​ക്കെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന പ​ല സ്ത്രീ​ക​ൾ​ക്കും ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ൾ ലോ​ക്ക് ചെ​യ്തു​വെ​ക്കേ​ണ്ടി​വ​ന്നു. മ​മ​ത ബാ​ന​ർ​ജി​യെ​പ്പോ​ലെ വേ​ഷം കെ​ട്ടി​യ പു​രു​ഷ​ന്മാ​രെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും മ​ർ​ദി​ക്കു​ന്ന​തും വ​സ്ത്രാ​ക്ഷേ​പം ചെ​യ്യു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചു. അ​ക്ര​മം ഒ​രു ആ​ഘോ​ഷ​മാ​ക്കു​ന്ന ബി.​ജെ.​പി കേ​ഡ​ർ​മാ​രു​ടെ മ​നോ​നി​ല​യാ​ണി​ത്.

ബം​ഗാ​ളി​ലെ പൊ​തു​വി​ട​ങ്ങ​ൾ എ​ന്നും രാ​ഷ്ട്രീ​യ പ്ര​ക​ട​ന​ങ്ങ​ളു​ടെ ഇ​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് ആ ​ഇ​ട​ങ്ങ​ളെ​ല്ലാം ബി.​ജെ.​പി പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന ഗു​ണ്ട​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ന്നു. ഇ​ത് വെ​റു​മൊ​രു ഭ​ര​ണ​മാ​റ്റ​മ​ല്ല, മ​റി​ച്ച് ബം​ഗാ​ളി​ന്റെ മൂ​ന്നാം കോ​ള​നി​വ​ത്ക​ര​ണ​മാ​ണ്. സം​സ്ഥാ​ന​ത്തി​ന് അ​തി​ന്റെ വി​ഭ​വ​ങ്ങ​ൾ​ക്കും ചി​ന്താ​സ്വാ​ത​ന്ത്ര്യ​ത്തി​നും മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. സം​വാ​ദ​ങ്ങ​ളി​ലും വി​യോ​ജി​പ്പു​ക​ളി​ലും വി​ശ്വ​സി​ച്ചി​രു​ന്ന ഒ​രു ബൗ​ദ്ധി​ക സം​സ്കാ​രം ത​ക​ർ​ക്ക​പ്പെ​ടു​ന്നു.

മേ​യ് 5-ന്റെ ​പ്ര​ഭാ​ത​ത്തി​ൽ എ​ന്റെ ഉ​ള്ളി​ലെ എ​ന്തോ ഒ​ന്ന് മു​റി​ഞ്ഞു​പോ​യി. ആ ​കൊ​ച്ചു​പെ​ൺ​കു​ട്ടി മു​ത്ത​ശ്ശി​യു​ടെ സാ​രി​യി​ൽ പി​ടി​ച്ച​തു​പോ​ലെ, ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന​തി​നെ​യെ​ല്ലാം മു​റു​കെ പി​ടി​ക്കാ​ൻ ഞാ​നും ശ്ര​മി​ക്കു​ക​യാ​ണ്.

(സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്ടി​വി​സ്റ്റാ​ണ് ലേ​ഖി​ക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalarticletravelsExperience
News Summary - About the terrifying dawn in Bengal
Next Story