Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​​മ​രോ​ത്സു​ക​മാ​യ അ​ലീ​ഗ​ഢ്, ജാ​മി​അ

text_fields
bookmark_border
സ​​മ​രോ​ത്സു​ക​മാ​യ അ​ലീ​ഗ​ഢ്, ജാ​മി​അ
cancel

അ​ലീ​ഗ​ഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സ​ബ ഹൈ​ദ​രി യു.​എ​സ് ​ഇടക്കാല തെരഞ്ഞെടുപ്പിൽ ഇലിനോയിസ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട​തും അ​ലീ​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ശ്റ ന​ഈം എ​ന്ന ഒ​രു ഹി​ജാ​ബി വ​നി​ത വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഉ​പാ​ധ്യ​ക്ഷ​യാ​യ​തും ഒ​രു​പോ​ലെ ആ​​ഘോ​ഷി​ക്കു​ക​യാ​ണ് അ​ലി​ഗ​റി​യ​ന്മാ​ർ. മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ, വി​ശി​ഷ്യാ മു​സ്‍ലിം സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​​പ്പെ​ടു​ന്ന​വ​ർ​ക്കും അ​തു​കേ​ട്ട് അ​പ​ക​ർ​ഷ​ബോ​ധ​ത്താ​ൽ കാ​ലം ക​ഴി​ക്കു​ന്ന​വ​ർ​ക്കും കാ​ലം ന​ൽ​കി​യ മ​റു​പ​ടി​യാ​യി​രു​ന്നു സ​ബ​യു​ടെ​യും ന​ശ്റ​യു​ടെ​യും വി​ജ​യ​ങ്ങ​ൾ.

യു.​എ​സി​ലും ഇ​ന്ത്യ​യി​ലും ഇ​സ്‍ലാ​മോ​ഫോ​ബി​യ ഒ​രു പോ​ലെ ക​ത്തി​പ്പ​ട​ർ​ന്ന നേ​ര​ത്താ​ണ് അ​സ്തി​ത്വ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന മു​സ്‍ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് സ്ത്രീ​ക​ൾ ന്യൂ​ന​പ​ക്ഷ പ​ദ​വി കൊ​ണ്ട​വ​​രെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യ​ശ​സ്സ് മി​ന്നു​ന്ന ജ​യം കൊ​ണ്ടു​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. മ​ുസ്‍ലിം​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ൽ യു.​എ​സി​നേ​ക്കാ​ൾ ഒ​രു പ​ടി ഇ​ന്ത്യ മു​ന്നി​ലാ​യ​തു​കൊ​ണ്ടാ​ണ് സ​ബ​യു​ടെ ജ​യ​ത്തേ​ക്കാ​ൾ മാ​ധ്യ​മ​ങ്ങ​ളും അ​ലി​ഗ​റി​യ​ന്മാ​രും ഉ​ത്ത​ർ​പ്ര​​ദേ​ശി​ലെ ഹി​ന്ദു​ത്വ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നു​ള്ള ന​ശ്റ​യു​ടെ വി​ജ​യം ​​കൊ​ണ്ടാ​ടി​യ​ത്. ഇ​സ്‍ലാ​മോ​ഫോ​ബി​യ കാ​ല​ത്ത് മു​സ്‍ലിം സ്ത്രീ​ത്വ​​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​തി​ജീ​വ​ന​ത്തി​​ന്റെ പ്ര​തി​ബിം​ബ​മാ​കു​ക​യാ​യി​രു​ന്നു അ​വ​ർ.

അലിഗഢിലെ വിദ്യാർഥി സമരം

എ​ട്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​ലീ​ഗ​ഢി​ലേ​ക്ക് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ​തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് മു​ന്നി​ൽ നി​ന്ന പോ​രാ​ളി​യാ​യി​രു​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ ത​ട്ട​ക​ത്തി​ൽ നി​ന്നു​ള്ള ന​ശ്റ ന​ഈം. ന​ശ്റ ന​ഈ​മി​ന്റെ വി​ജ​യ​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് ദ​ശ​കം മു​മ്പ് 1980ൽ ​വി​ജ​യി​ച്ച റൂ​ഹി സു​ബൈ​രി​യാ​ണ് അ​ലീ​ഗ​ഢ് വി​ദ്യാ​ർ​ഥി യൂ​നി​യ​ന്റെ പ്ര​ഥ​മ വ​നി​താ ​വൈ​സ് പ്ര​സി​ഡ​ന്റ്. ന​ശ്റ​യു​ടെ വി​ജ​യ​വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ ത​നി​ക്കൊ​ട്ടും അ​ത്ഭു​ത​മേ തോ​ന്നി​യി​ല്ലെ​ന്നാ​ണ് അ​ലീ​ഗ​ഢ് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ​തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നു​പോ​യ ‘വ​യ​ർ ഉ​റു​ദു’ എ​ഡി​റ്റ​ർ മ​ഹ്താ​ബ് ആ​ലം പ​റ​ഞ്ഞ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സാ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ മി​ക്ക​വ​രും, മൗ​ലി​ക​മാ​യ പ്ര​തി​ഭാ​ധ​ന​ത്വം കൊ​ണ്ട് പ്ര​ചാ​ര​ണ​ത്തി​ൽ വേ​റി​ട്ടു​നി​ന്ന ഈ ​ബി.​എ.​എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​നി​ക്ക് ജ​യ​സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്നു. എ​ന്തു​കൊ​ണ്ട് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ചോ​ദ്യ​ത്തി​ന്, മു​സ്‍ലിം സ​മു​ദാ​യ​ത്തെ ന​യി​ക്കാ​നു​ള്ള ​നേ​തൃ​നി​ര​യെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ യൂ​നി​യ​നും തെ​ര​ഞ്ഞെ​ടു​പ്പും അ​നി​വാ​ര്യ​മാ​​ണെ​ന്നാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ന്ന് ന​ശ്റ ന​ൽ​കി​യ ഉ​ത്ത​രം. മു​സ്‍ലിം വി​ദ്യാ​ർ​ഥി​നി​ക​ള​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു അ​ലീ​ഗ​ഢ് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സ​വി​ശേ​ഷ​ത. 13 ഭാ​ര​വാ​ഹി​ക​ളി​ൽ ആ​റും വ​നി​ത​ക​ളാ​യ​തോ​​ടെ അ​ലീ​ഗ​ഢ് വി​ദ്യാ​ർ​ഥി യൂ​നി​യ​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്ത്രീ​പ്രാ​തി​നി​ധ്യ​ത്തി​നാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

അ​ങ്ങ​നെ അ​ലീ​ഗ​ഢ് ഒ​രി​ക്ക​ൽ കൂ​ടി അ​ജ​ണ്ട നി​ർ​ണ​യി​ച്ചി​രി​ക്കു​ന്നു. പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​പ​ത്ഘ​ട്ട​ത്തെ മു​സ്‍ലിം യു​വ​ത എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​തി​ന് അ​ലീ​ഗ​ഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല ഒ​രി​ക്ക​ൽ കൂ​ടി ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ന്നു. അ​ലീ​ഗ​ഢി​ൽ നി​ന്നും ഉ​രു​വ​പ്പെ​ട്ട സ​മ​ര​ത്തി​ന്റെ കാ​റ്റാ​ണ് ജാ​മി​അ മി​ല്ലി​യ​യി​ലും ആ​​ന്ദോ​ള​നം തീ​ർ​ത്ത​ത്. വി​ദ്യാ​ർ​ഥി യൂ​നി​യ​ന്റെ പു​നഃ​സ്ഥാ​പ​ന​ത്തി​നാ​യി ന​ട​ത്തി​യ സ​മ​രം അ​ലീ​ഗ​ഢി​ൽ വി​ജ​യം ക​ണ്ട​തി​ൽ നി​ന്ന​ാ​ണ് അ​തേ ല​ക്ഷ്യ​ത്തി​നാ​യി സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ ജാ​മി​അ മി​ല്ലി​യ ഇ​സ്‍ലാ​മി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. പൗ​ര​ത്വ​സ​മ​ര​ത്തെ ഉ​രു​ക്കു​മു​ഷ്ടി കൊ​ണ്ട് നേ​രി​ടു​ക​യും ആ ​സ​മ​രം മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച മു​സ്‍ലിം വി​ദ്യാ​ർ​ഥി യു​വ​ജ​ന നേ​താ​ക്ക​​ളെ ഒ​ന്ന​ട​ങ്കം ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്ത ശേ​ഷം മു​സ്‍ലിം വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​നി​യൊ​രു സ​മ​ര ഭീ​ഷ​ണി ഉ​ണ്ടാ​കി​ല്ലെ​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്റെ മി​ഥ്യാ​ധാ​ര​ണ​യാ​ണ് അ​ലീ​ഗ​ഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ജാ​മി​അ മി​ല്ലി​യ ഇ​സ്‍ലാ​മി​യ​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പൊ​ളി​ച്ച​ടു​ക്കി​യ​ത്. കേ​ന്ദ്ര​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്ന ശേ​ഷം അ​ലീ​ഗ​ഢി​ൽ വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും ര​ജി​സ്ട്രാ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ല്ലാം ജാ​മി​അ​യി​ലും ന​ട​ക്കു​ന്നു​ണ്ട്. പ്ര​വേ​ശ​ന​ത്തി​ലും നി​യ​മ​ന​ങ്ങ​ളി​ലു​മെ​ല്ലാം ആ​ർ.​എ​സ്.​എ​സി​ന്റെ ദൃ​ശ്യ​മാ​യ ക​ര​ങ്ങ​ൾ ത​ന്നെ​യു​ണ്ട്.

ജാമിഅയിലെ വിദ്യാർഥി മുന്നേറ്റം

വി​ദ്യാ​ർ​ഥി സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​ലീ​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ൽ നി​ന്ന് പ്ര​​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ജാ​മി​അ മി​ല്ലി​യ ഇ​സ്‍ലാ​മി​യ​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​ങ്ങു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും സം​ഘ് പ​രി​വാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തു​തൊ​ട്ട് വി​ദ്യാ​ർ​ഥി​ക​​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ മു​ഖ​ത്തു​നോ​ക്കി ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​​മെ​ങ്കി​ലും വി​ദ്യാ​ർ​ഥി യൂ​നി​യ​നി​ലൂ​ടെ ല​ഭി​ക്കു​മെ​ന്ന​വ​ർ ക​രു​തി. ജാ​മി​അ​യി​ലെ ​സെ​ൻ​ട്ര​ൽ കാ​ന്റീ​നി​ൽ നി​ന്ന് ഇ​ന്ത്യ അ​റ​ബ് ക​ൾ​ച​റ​ൽ സെ​ന്റ​റി​ലെ എം.​എ വി​ദ്യാ​ർ​ഥി​യാ​യ ജാ​സിം ഖാ​ൻ, താ​ൻ നി​രാ​ഹാ​ര​മി​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പൊ​ടു​ന്ന​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴേ​ക്കും പ്ര​ത്യ​ക്ഷ പി​ന്തു​ണ​യു​മാ​യി കാ​മ്പ​സ് ഒ​ന്ന​ട​ങ്കം അ​ണി​നി​ര​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. പ്ര​ത്യ​ക്ഷ രാ​ഷ്​​ട്രീ​യ ചാ​യ് വൊ​ന്നും കാ​ണി​ക്കാ​തി​രു​ന്ന ജാ​സിം ഖാ​ൻ ഒ​ക്ടോ​ബ​ർ 12ന് ​നി​രാ​ഹാ​രം തു​ട​ങ്ങി​യ​പ്പോ​ൾ മ​ല​യാ​ളി​യാ​യ എ​ൻ.​എ​സ്.​യു-​ഐ​ക്കാ​ര​ൻ എ​ബി​ൻ ബാ​സി​ലും മേ​വാ​ത്തി​ൽ​നി​ന്നു​ള്ള ​ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മെ​ന്റി​ന്റെ റ​ഹാ​ൻ ഖാ​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്നു. എ​ൻ.​എ​സ്.​യു.​ഐ, ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മെ​ന്റ് എ​ന്നി​വ​ക്ക് പി​ന്നാ​​ലെ എം.​എ​സ്.​എ​ഫ്, എ​സ്.​എ​ഫ്.​ഐ, ഐ​സ, എ​സ്.​ഐ.​ഒ, എ.​ഐ.​ആ​ർ.​എ​സ്.​ഒ, ഡി.​ഐ.​എ​സ്.​എ​സ്.​സി, ദി​ശ തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​​ളും സ​മ​ര​ത്തി​നി​റ​ങ്ങി​യ​തോ​ടെ കാ​മ്പ​സ് ഒ​ന്നാ​കെ സ​മ​ര​ഭൂ​മി​യാ​യി.

ഉ​രു​ക്കു​മു​ഷ്ടി പ്രയോഗങ്ങൾ

ഡ​ൽ​ഹി പൊ​ലീ​സി​നെ​യും ജാ​മി​അ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും വി​ന്യ​സി​ച്ച് അ​തി​നെ നേ​രി​ടാ​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ക​ണ​ക്കു​കൂ​ട്ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ധി​ത​വീ​ര്യ​ത്തി​ന് മു​ന്നി​ൽ ആ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​​ളെ​ല്ലാം പാ​ളി. ഗേ​റ്റ​ട​ച്ചു​പൂ​ട്ടി ഉ​രു​ക്കു​മു​ഷ്ടി പ്ര​​​യോ​ഗി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ഡ​ൽ​ഹി ക​ലാ​പ​കാ​ല​ത്ത് ചെ​യ്ത​തു​പോ​ലെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ഏ​ജ​ൻ​സി​ക​ൾ പെ​യ്ഡ് സ​മ​ര​ക്കാ​രെ ഇ​റ​ക്കി​യെ​ങ്കി​ലും സ​മ​ര​ക്കാ​ർ അ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി. കാ​മ്പ​സി​ലേ​ക്ക് ക​ട​ത്തി​വി​ട്ട ഈ ​അ​പ​രി​ചി​ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ക​യും പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ മു​ഴ​ക്കി​യ​തും ചു​വ​രെ​ഴു​ത്തു​ക​ൾ ന​ട​ത്തി​യ​തും ദേ​ശീ​യ ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കി സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ത​​ന്ത്ര​വും പൊ​ളി​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി ഗേ​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​​യെ​ങ്കി​ലും സ​മ​ര​ക്കാ​രി​ൽ ന​ല്ലൊ​രു പ​ങ്ക് കാ​മ്പ​സി​ന​ക​ത്ത് ത​മ്പ​ടി​ച്ച് സ​മ​രം തു​ട​ർ​ന്നു. പു​റ​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​നെ​യും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളെ​യും മ​റി​ക​ട​ന്ന് എ​ത്തി​​ച്ചു​കൊ​ടു​ത്ത ഭ​ക്ഷ​ണ​ത്തി​ലാ​ണ് നി​രാ​ഹാ​ര​ക്കാ​ർ​ക്കൊ​പ്പം അ​ക​ത്ത് ത​മ്പ​ടി​ച്ച സ​മ​ര​ക്കാ​ർ സ​മ​ര​ത്തി​ന്റെ അ​വ​സാ​ന നാ​ളു​ക​ൾ ത​ള്ളി​നീ​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ മ​ല​യാ​ളി​യ​ട​ക്ക​മു​ള്ള ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്ത് തി​ഹാ​ർ ജ​യി​ലി​ലേ​ക്കു​മ​യ​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​ൻ രീ​തി​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്കു​പ​ക​രം സ​മ​ര പോ​സ്റ്റ​റു​ക​ൾ പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളാ​ക്കി പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.

അ​നു​ര​ഞ്ജ​നം

ഗ​ത്യ​ന്ത​ര​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഒ​ക്ടോ​ബ​ർ 25ന് ​ഓ​ഖ്‍ല എം.​എ​ൽ.​എ അ​മാ​ന​തു​ല്ലാ ഖാ​ൻ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ശ്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ത​ത്ത്വ​ത്തി​ൽ സ​മ്മ​തി​ച്ച അ​ധി​കൃ​ത​ർ ലി​ങ്ദോ ക​മ്മി​റ്റി ശി​പാ​ർ​ശ പ്ര​കാ​രം വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​ക്കി 15 ദി​വ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന എ​ന്നു​ണ്ടാ​ക്കു​മെ​ന്ന് രേ​ഖാ​മൂ​ലം സ​ർ​വ​ക​ലാ​ശാ​ല എ​ഴു​തി​ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വ്യ​വ​സ്ഥ വെ​ച്ചു. ഒ​ക്ടോ​ബ​ർ 29ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 106ാം സ്ഥാ​പ​ക ദി​ന​ത്തി​ൽ ​കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം.​പി ഹാ​രി​സ് ബീ​രാ​​ൻ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 2027 മേ​യ് 15ന​കം വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​മെ​ന്നും, അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് ആ​റാ​ഴ്ച​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ഔ​ദ്യോ​ഗി​ക​മാ​യി കു​റി​പ്പി​റ​ക്കി​യ​തോ​ടെ ച​രി​​ത്രം കു​റി​ച്ച സ​മ​ര​ത്തി​ന് വി​ജ​യ​പ​രി​സ​മാ​പ്തി​യാ​യി. ആ ​സ​മ​ര നാ​യ​ക​രി​ൽ നി​ന്നു​യ​ർ​ന്നു​വ​ന്ന നേ​താ​ക്ക​ൾ യൂ​നി​യ​ൻ നേ​താ​ക്ക​ളാ​കു​ന്ന​ത് കാ​ണാ​ൻ അ​ടു​ത്ത വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Militant Aligarh Jamia
Next Story