Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവായനയാണ് ജീവിതം;...

വായനയാണ് ജീവിതം; അക്ഷരങ്ങളാണ് ജീവവായു...

text_fields
bookmark_border
വായനയാണ് ജീവിതം; അക്ഷരങ്ങളാണ് ജീവവായു...
cancel

കൊ​ച്ചി: ‘‘തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന ചി​ല തു​രു​ത്തു​ക​ളു​ണ്ട്. ആ ​തു​രു​ത്താ​ണ് വാ​യ​ന. വാ​യി​ക്കാ​തി​രു​ന്നാ​ൽ എ​നി​ക്ക് ഡി​പ്ര​ഷ​ൻ വ​രും.​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​കം വാ​യി​ച്ച​ത്. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​ഹാ​ത്മാ ഗാ​ന്ധി​യു​മെ​ല്ലാം എ​ത്ര​യെ​ത്ര പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ​യ​ത്ര​യൊ​ന്നും തി​ര​ക്ക് ന​മു​ക്കി​ല്ല​ല്ലോ’’. രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വാ​യ​ന​യെ...

കൊ​ച്ചി: ‘‘തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന ചി​ല തു​രു​ത്തു​ക​ളു​ണ്ട്. ആ ​തു​രു​ത്താ​ണ് വാ​യ​ന. വാ​യി​ക്കാ​തി​രു​ന്നാ​ൽ എ​നി​ക്ക് ഡി​പ്ര​ഷ​ൻ വ​രും.​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​കം വാ​യി​ച്ച​ത്. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​ഹാ​ത്മാ ഗാ​ന്ധി​യു​മെ​ല്ലാം എ​ത്ര​യെ​ത്ര പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ​യ​ത്ര​യൊ​ന്നും തി​ര​ക്ക് ന​മു​ക്കി​ല്ല​ല്ലോ’’. രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വാ​യ​ന​യെ കു​റി​ച്ച് വി.​ഡി. സ​തീ​ശ​ൻ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

പു​തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​യ​ന​ക്ക് എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ്ര​ഭാ​ഷ​ണ​മോ വ​ർ​ത്ത​മാ​ന​മോ കേ​ട്ടി​രു​ന്നാ​ൽ മ​ന​സ്സി​ലാ​വും. പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പു​സ്ത​ക​ങ്ങ​ൾ, ച​രി​ത്രം, ഭ​ര​ണ​ഘ​ട​ന, സാ​മൂ​ഹി​ക ചി​ന്ത​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ പ​രാ​മ​ർ​ശി​ക്കാ​റു​ണ്ട്.

ന​ന്നാ​യി വാ​യി​ക്കു​ന്ന ശീ​ലം വി.​ഡി ചെ​റു​പ്പം മു​ത​ൽ ആ​ർ​ജി​ച്ചെ​ടു​ത്ത ഒ​ന്നാ​ണ്. വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും പ​ത്രം കി​ട്ടു​മ്പോ​ൾ​ത​ന്നെ വാ​യി​ക്ക​ണ​മെ​ന്ന​തി​നാ​ൽ താ​ളു​ക​ൾ കീ​റി ഓ​രോ​രു​ത്ത​ർ ഓ​രോ പേ​ജ് വാ​യി​ച്ച് പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ പ​തി​വെ​ന്ന് സ​തീ​ശ​ൻ പി​ന്നീ​ടൊ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ഠി​ച്ച്, കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ തേ​വ​ര എ​സ്.​എ​ച്ച് കോ​ള​ജി​ലെ​ത്തി​യ​പ്പോ​ൾ,സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പി​ടി​ച്ചു​നി​ൽ​ക്കാ​നും മി​ക​വോ​ടെ മു​ന്നേ​റാ​നും വാ​യ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. കോ​ള​ജ് ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ വാ​യി​ച്ചു​തീ​ർ​ത്തു. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ങ്ങ​ളി​ലും വി​വി​ധ രാ​ഷ്ട്രീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ലും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ലു​മെ​ല്ലാം നി​ര​ന്ത​ര വാ​യ​ന​യി​ലൂ​ടെ ആ​ർ​ജി​ച്ചെ​ടു​ത്ത അ​റി​വു​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.​ഏ​റെ തി​ര​ക്കേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ലും ഈ ​പ​തി​വി​ന് മു​ട​ക്കം വ​രു​ത്തി​യി​ല്ല. 

പു​സ്ത​ക​പ​ട്ടി​ക​യു​മാ​യി പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്..

ഓ​രോ വ​ർ​ഷ​വും താ​ൻ വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 31ന് ​വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ക്കാ​റു​ണ്ട്. 2022ൽ 21 ​പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചെ​ന്നും 2023ൽ 40​ന​ടു​ത്ത് വാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. 2024ൽ 43 ​പു​സ്ത​ക​ങ്ങ​ളും 2025ൽ 60 ​പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു.

‘‘ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം വാ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കു​റെ ന​ല്ല പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നാ​യ​ത് സ​ന്തോ​ഷ​വും ഊ​ർ​ജ​വും ന​ൽ​കി. കു​റെ​യേ​റെ പു​സ്ത​ക​ങ്ങ​ളും പ്ര​കാ​ശ​നം ചെ​യ്തു’’​വെ​ന്നാ​ണ് 2025ലെ ​പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ടി​ക പ​ങ്കു​വെ​ച്ച​തി​നൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ച​ത്. വാ​യ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നും അ​വ​സ​രം ന​ൽ​കും. മി​ക​ച്ച എ​ഴു​ത്തു​കാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം മ​ടി കാ​ണി​ക്കാ​റി​ല്ല. പു​തു​ത​ല​മു​റ​യി​ലെ പ​ല എ​ഴു​ത്തു​കാ​രെ​യും അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksreadingbreathletterslife`VD Satheesan
News Summary - Reading is life; letters are the breath of life
Next Story