നാടറിയുന്നുണ്ടോ, ഇവരുടെ വനരോദനം
text_fieldsകൊടുംകാടിനോട് ചേർന്ന പുരയിടത്തിൽ നിലത്ത് അന്തിയുറങ്ങുന്നത് ഗർഭിണികളും പിഞ്ചുകുട്ടികളുമടക്കം ഡസനോളം പേർ. പാതിരാത്രിയിൽ കാട്ടാനക്കൂട്ടം ചിന്നംവിളിച്ചെത്തുേമ്പാൾ കുട്ടികളെ വാരിപ്പിടിച്ച് അടുത്ത വയലിലേക്ക് ഒാടും. തലചായ്ക്കാൻ ചെറുകൂര പോലുമില്ലാത്തതിനാലാണ് വീടിനായി കെട്ടിയ തറക്കരികിലും കാപ്പിത്തോട്ടത്തിലും ഇവർ കിടന്നുറങ്ങുന്നത്. ആദിവാസി േക്ഷമത്തിന് കോടികൾ ചെലവഴിക്കുന്ന നാട്ടിൽ ഇൗ കുടുംബം അനുഭവിക്കുന്ന ദുരിതം അറിഞ്ഞിട്ടും ഒരിറ്റു കനിവ് അധികൃതർക്കുണ്ടാവുന്നില്ല.
നൂൽപുഴ പഞ്ചായത്തിൽ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന വനാതിർത്തിയിലെ പന്തംകൊല്ലിയിലാണ് ആദിവാസി കുടുംബം ഭീതിയുടെ മുൾമുനയിൽ ജീവിതം തള്ളിനീക്കുന്നത്.
പണിയ വിഭാഗത്തിൽപെട്ട ചടയൻ-മാറ്റ ദമ്പതികളാണ് വീടില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. ഇവർക്കൊപ്പം മൂന്ന് ആൺമക്കളും അവരുടെ കുടുംബങ്ങളുമുണ്ട്. രണ്ട് ഗർഭിണികളും നാല് പിഞ്ചുകുട്ടികളുമാണുള്ളത്. പുതിയ വീടിന് അപേക്ഷ നൽകിയ ഇവർക്ക് വീട് അനുവദിച്ചിരുന്നു.
പൊട്ടിെപ്പാളിഞ്ഞുവീഴാറായ പഴയ വീട് പൊളിച്ച് അതേ സ്ഥാനത്താണ് പുതിയ വീട് നിർമിക്കുന്നത്. അതല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. കൂലിപ്പണിയെടുത്ത് നിത്യവൃത്തിക്ക് വക കണ്ടെത്തുന്ന കുടുംബത്തിന് പലപ്പോഴും ജോലിയില്ലാത്ത അവസ്ഥയാണ്. നിത്യചെലവിന് വകയില്ലാത്തതിനാൽ താൽകാലിക െഷഡ് കെട്ടാൻ പോലുമുള്ള സാമ്പത്തിക സ്ഥിതിയിലല്ല. ചുറ്റും കാടായതിനാൽ പകൽപോലും ആനയിറങ്ങുന്ന സ്ഥലമാണിത്. മിക്ക രാത്രിയിലും ആനകൾ വീടിനടുത്തെത്താറുണ്ട്. കല്ല് അടുക്കിവെച്ചശേഷം അതിനും തറക്കും മുകളിലായി പഴയ വീട് പൊളിച്ച ആസ്ബസ്റ്റോസ് നിരത്തി അതിനുള്ളിലാണ് കുഞ്ഞുങ്ങളെ കിടത്തുന്നത്. ഗർഭിണികൾ ഉൾപ്പെടെ മറ്റുള്ളവർ തറ കെട്ടിയതിനോട് ചേർന്ന തോട്ടത്തിലും കിടക്കും.
കനത്ത മഞ്ഞിലും മഴയിലുമൊക്കെ പുതപ്പ് പോലുമില്ലാതെയാണ് കുഞ്ഞുങ്ങളടക്കം ഉറങ്ങുന്നത്. കല്ലുകൾ കൂട്ടി അടുപ്പുണ്ടാക്കി പാചകവും തോട്ടത്തിൽതന്നെ. ആദിവാസി ഭവന പദ്ധതികൾക്ക് യഥാസമയം പണം ലഭ്യമാവാത്ത സാഹചര്യത്തിൽ ഇവരുടെ വീടുനിർമാണം അനിശ്ചിതമായി നീളുന്നു. പഴയ വീടുപൊളിച്ച് രണ്ടു മാസത്തോളമായിട്ടും തറയുെട പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. തങ്ങളുടെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് വീട് നിർമാണം എത്രയും പെെട്ടന്ന് പൂർത്തിയാക്കിത്തരണമെന്ന് പട്ടികവർഗ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെക്കണ്ട് അപേക്ഷിച്ചെങ്കിലും ആരും ഗൗനിക്കുന്നില്ല. സമീപപ്രദേശത്തെ മറ്റൊരു കോളനിയിലെ വീടുനിർമാണം കഴിഞ്ഞ ശേഷമേ ചടയെൻറ വീടിെൻറ നിർമാണം ആരംഭിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് കുടുംബം പറയുന്നു. താൽകാലികമായി ഷെഡ് നിർമിച്ചുനൽകാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് രണ്ടുതവണ പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ആവശ്യപ്പെെട്ടങ്കിലും നിഷേധാത്മകമായിരുന്നു മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.