Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​രു​ന്നും ചി​കി​ത്സ​യും ഇ​നി എ.​ഐ തീ​രു​മാ​നി​ക്കു​മോ?

text_fields
bookmark_border
വി​ര​ൽ​ത്തു​മ്പി​ലെ ആ​രോ​ഗ്യോ​പ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ
മ​രു​ന്നും ചി​കി​ത്സ​യും ഇ​നി എ.​ഐ തീ​രു​മാ​നി​ക്കു​മോ?
cancel

പ്ര​മേ​ഹ​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന ഒ​രാ​ൾ ര​ക്ത​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് എ.​ഐ. ചാ​റ്റ്ബോ​ട്ടി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത് ചോ​ദി​ക്കു​ന്നു: ‘എ​ന്റെ ഷു​ഗ​ർ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി പ്ര​മേ​ഹ​മ​രു​ന്നി​ന്റെ അ​ള​വ് കു​റ​യ്ക്കാ​മോ?’ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്നു. അ​ത് വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് ക​രു​തി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ മ​രു​ന്നി​ന്റെ അ​ള​വ് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ന്നു. ന​മു​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണി​ത്. ഒ​രു പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം പ്ര​മേ​ഹ​മ​രു​ന്നി​ന്റെ അ​ള​വ് മാ​റ്റാ​ൻ ക​ഴി​യി​ല്ല. രോ​ഗി​യു​ടെ മു​ൻ​കാ​ല പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ, നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണ​രീ​തി, വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​ഞ്ഞ​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ വി​ല​യി​രു​ത്താ​തെ​യു​ള്ള തീ​രു​മാ​നം രോ​ഗി​യു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്ത് നി​ർ​മി​ത​ബു​ദ്ധി​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും അ​തി​നെ ആ​ശ്ര​യി​ക്കു​ന്ന ന​മ്മു​ടെ രീ​തി​യെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി ചി​ന്തി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി നാം ​സ​മീ​പി​ച്ചി​രു​ന്ന​ത് ഡോ​ക്ട​ർ​മാ​രെ​യോ ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​രെ​യോ ആ​യി​രു​ന്നു.

പി​ന്നീ​ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ തി​ര​യു​ന്ന​തും ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ​ക​ൾ കാ​ണു​ന്ന​തും വാ​ട്‌​സാ​പി​ൽ പ്ര​ച​രി​ക്കു​ന്ന ആ​രോ​ഗ്യ​സ​ന്ദേ​ശ​ങ്ങ​ൾ പി​ൻ​പ​റ്റു​ന്ന​തും സാ​ധാ​ര​ണ​മാ​യി. ഇ​തി​നൊ​പ്പം സ്വ​ന്തം അ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മ​റ്റു​ള്ള​വ​ർ​ക്ക് ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​വ​ണ​ത​യും വ​ള​ർ​ന്നു. എ​ന്നാ​ൽ, ഒ​രേ രോ​ഗ​മു​ള്ള ര​ണ്ടു​പേ​ർ​ക്ക് ഒ​രേ ചി​കി​ത്സ അ​നു​യോ​ജ്യ​മാ​ക​ണ​മെ​ന്നി​ല്ല.

പ്രാ​യം, രോ​ഗ​തീ​വ്ര​ത, മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ, ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ, അ​ല​ർ​ജി തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ഓ​രോ വ്യ​ക്തി​യി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ചാ​റ്റ് ജി.​പി.​ടി​യും ജെ​മി​നി​യു​മു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ളി​ത​വും വി​ശ​ദ​വു​മാ​യ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ വി​ശ്വ​സി​ക്കു​ന്ന ശീ​ലം അ​പ​ക​ട​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ച്ചേ​ക്കാം. മ​റു​പ​ടി​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​വും ആ​ധി​കാ​രി​ക​വു​മാ​യി തോ​ന്നു​ന്ന​തി​നാ​ൽ അ​വ​യു​ടെ പ​രി​മി​തി​ക​ൾ തി​രി​ച്ച​റി​യാ​തെ പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ നി​ർ​മി​ത​ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗം മാ​ത്ര​മ​ല്ല ഇ​വി​ടെ വി​ഷ​യം; ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ എ​ത്ര​ത്തോ​ളം വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ല​യി​രു​ത്തു​ന്നു എ​ന്ന​തു​കൂ​ടി​യാ​ണ്.

ആ​ന്റി​ബ​യോ​ട്ടി​ക് നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ലെ അ​പ​ക​ടം

മ​റ്റൊ​രു​ദാ​ഹ​ര​ണം പ​റ​യാം: പ​നി​യും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്ന ഒ​രാ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ.​ഐ​യോ​ട് വി​ശ​ദീ​ക​രി​ച്ചാ​ൽ ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത​യും അ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ പേ​രു​ക​ളും ല​ഭി​ക്കും. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​റെ സ​മീ​പി​ക്കാ​തെ ആ​ന്റി​ബ​യോ​ട്ടി​ക് ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ലോ? എ​ല്ലാ തൊ​ണ്ട​വേ​ദ​ന​ക​ൾ​ക്കും പ​നി​ക്കും ആ​ന്റി​ബ​യോ​ട്ടി​ക് ആ​വ​ശ്യ​മി​ല്ല. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളി​ൽ ഇ​വ ഫ​ല​പ്ര​ദ​മ​ല്ല. അ​നാ​വ​ശ്യ​മാ​യ ആ​ന്റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗം പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ക്കും ആ​ന്റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധം (Antimicrobial Resistance) വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കാം.

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ അ​പ​ക​ട​മു​ണ്ട്. ത​ല​വേ​ദ​ന​യ്ക്കോ ശ​രീ​ര​വേ​ദ​ന​യ്ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​ബു​പ്രൊ​ഫെ​ൻ പോ​ലു​ള്ള മ​രു​ന്നു​ക​ൾ എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​മ​ല്ല; ചി​ല​രി​ൽ ഇ​വ വ​യ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നോ വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നോ കാ​ര​ണ​മാ​കാം. ഒ​രാ​ൾ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​വി​വ​ര​ങ്ങ​ളി​ല്ലാ​തെ പു​തി​യൊ​രു മ​രു​ന്ന് സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന​ത് മ​രു​ന്നു​ക​ൾ ത​മ്മി​ലു​ള്ള പ്ര​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് (Drug Interactions) വ​ഴി​വെ​ച്ചേ​ക്കും.

ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ

സ​ങ്കീ​ർ​ണ​മാ​യ വൈ​ദ്യ​ശാ​സ്ത്ര പ​ദ​ങ്ങ​ൾ ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ലും എ.​ഐ. ന​ൽ​കു​ന്ന എ​ല്ലാ മ​റു​പ​ടി​ക​ളും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യി ശ​രി​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല; അ​വ തെ​റ്റാ​യ​തോ അ​പൂ​ർ​ണ​മാ​യ​തോ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ ആ​കാം. ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ത​ബു​ദ്ധി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ൾ പ്ര​ധാ​ന സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു​ണ്ട്: നി​ർ​മി​ത​ബു​ദ്ധി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ല​രും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ പി​ന്തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, അ​വ മ​റ്റ് വി​ശ്വ​സ​നീ​യ ഉ​റ​വി​ട​ങ്ങ​ളു​മാ​യി പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​വാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു (Yun & Bickmore, 2025).

എ.​ഐ. ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മ​രു​ന്നു​ക​ളു​മാ​യും ചി​കി​ത്സ തേ​ടു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് (Ayo-Ajibola et al., 2024). അ​മി​ത​മാ​യ ആ​ശ്രി​ത​ത്വം ശ​രി​യാ​യ​തും തെ​റ്റാ​യ​തു​മാ​യ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ളെ വേ​ർ​തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യേ​ക്കാം (Ahmed et al., 2026). അ​തേ​സ​മ​യം, രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക ധാ​ര​ണ നേ​ടാ​നും ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും ചി​കി​ത്സാ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​നും എ.​ഐ. സ​ഹാ​യ​ക​മാ​കാ​മെ​ന്നും പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു (Ding & Wang, 2026). പ​ല​രും എ.​ഐ​യെ ഏ​ക ഉ​റ​വി​ട​മാ​യി കാ​ണാ​തെ മ​റ്റ് വി​വ​ര​സ്രോ​ത​സ്സു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് (Wardle et al., 2025).

അ​മി​ത​വി​ശ്വാ​സം ചി​കി​ത്സ വൈ​കി​പ്പി​ക്കു​മോ?

മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ൽ മൈ​ഗ്രെ​യ്ൻ അ​നു​ഭ​വി​ക്കു​ന്ന മു​തി​ർ​ന്ന​വ​രി​ൽ ന​ട​ത്തി​യ ബ​ഹു​രാ​ഷ്ട്ര പ​ഠ​ന​ത്തി​ൽ, ഓ​ൺ​ലൈ​ൻ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ളി​ലു​ള്ള ഉ​യ​ർ​ന്ന വി​ശ്വാ​സ​വും വൈ​ദ്യ​സ​ഹാ​യം തേ​ടു​ന്ന​തി​ലെ കാ​ല​താ​മ​സ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് (Dahshan et al., 2026). എ​ന്നാ​ൽ ഈ ​പ​ഠ​നം പൊ​തു​വാ​യ ഓ​ൺ​ലൈ​ൻ വി​വ​ര​ങ്ങ​ളെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. മാ​ത്ര​മ​ല്ല, എ.​ഐ. ഉ​പ​യോ​ഗി​ച്ച​വ​രി​ൽ ഓ​ൺ​ലൈ​ൻ ഉ​പ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ​യി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്ന​താ​യും ഇ​തേ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. അ​താ​യ​ത്, എ​ല്ലാ എ.​ഐ. ഉ​പ​യോ​ഗ​വും തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ങ്കി​ലും വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കാ​തെ ചി​കി​ത്സാ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

രാ​ത്രി വൈ​കി​യും ല​ഭ്യ​മാ​ണെ​ന്ന​തും ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ​യും കാ​ത്തി​രി​ക്കാ​തെ​യും ഏ​ത് ഭാ​ഷ​യി​ലും സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​മെ​ന്ന​തും എ.​ഐ​യു​ടെ വ​ലി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, സൗ​ക​ര്യം വി​ശ്വാ​സ​മാ​യും വി​ശ്വാ​സം ആ​ശ്രി​ത​ത്വ​മാ​യും മാ​റു​ന്ന​താ​ണ് പ്ര​ശ്നം. മു​ൻ​പ് ല​ഭി​ച്ച ചി​ല മ​റു​പ​ടി​ക​ൾ പ്ര​യോ​ജ​ന​ക​ര​മാ​യ​തി​നാ​ലും വ്യ​ക്തി​പ​ര​മാ​യി ത​യ്യാ​റാ​ക്കി​യ​തു​പോ​ലെ തോ​ന്നു​ന്ന​തി​നാ​ലും എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും ശ​രി​യാ​ണെ​ന്ന് ഒ​രാ​ൾ ക​രു​തി​യേ​ക്കാം. ആ​രോ​ഗ്യ​സാ​ക്ഷ​ര​ത, സാ​ങ്കേ​തി​ക പ​രി​ച​യം, ചി​കി​ത്സാ​ച്ചെ​ല​വ്, ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളും ഇ​തി​ന് പി​ന്നി​ലു​ണ്ട്. അ​തി​നാ​ൽ ഈ ​പ്ര​വ​ണ​ത​യെ കേ​വ​ലം അ​റി​വി​ല്ലാ​യ്മ​യാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ല.

പു​തി​യ കാ​ല​ത്തെ ആ​രോ​ഗ്യ ​സാ​ക്ഷ​ര​ത

വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ കൃ​ത്യ​ത​യും പ്ര​സ​ക്തി​യും വി​ല​യി​രു​ത്താ​നു​ള്ള ക​ഴി​വാ​ണ് പു​തി​യ കാ​ല​ത്തെ ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ​സാ​ക്ഷ​ര​ത. ല​ഭി​ക്കു​ന്ന വി​വ​രം ഏ​ത് ഉ​റ​വി​ട​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്, പു​തി​യ വൈ​ദ്യ​ശാ​സ്ത്ര തെ​ളി​വു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടോ, സ്വ​ന്തം ആ​രോ​ഗ്യ​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​ണോ എ​ന്നീ ചോ​ദ്യ​ങ്ങ​ൾ സ്വ​യം ചോ​ദി​ക്കാ​ൻ ക​ഴി​യ​ണം.

ഇ​വി​ടെ​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ​യും പ​ങ്ക് പ്ര​സ​ക്ത​മാ​കു​ന്ന​ത്. എ.​ഐ. വ​ഴി ല​ഭി​ക്കു​ന്ന പൊ​തു​വി​വ​ര​ങ്ങ​ളു​മാ​യി ഒ​രു ആ​രോ​ഗ്യ​വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ന്ന​ത് തെ​റ്റ​ല്ല; മ​റി​ച്ച് സം​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ചോ​ദി​ക്കാ​നും ചി​കി​ത്സ​യി​ൽ അ​റി​വോ​ടെ പ​ങ്കാ​ളി​ക​ളാ​കാ​നും ഇ​ത് സ​ഹാ​യി​ക്കും. നി​ർ​മി​ത​ബു​ദ്ധി​യെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല. അ​ത് ന​മ്മു​ടെ അ​റി​വ് വ​ർ​ധി​പ്പി​ക്ക​ട്ടെ; എ​ന്നാ​ൽ ചി​കി​ത്സാ തീ​രു​മാ​ന​ങ്ങ​ളി​ൽ വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ലി​ന്റെ​യും മ​നു​ഷ്യ​ന്റെ വി​വേ​ക​ത്തി​ന്റെ​യും സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​തി​രി​ക്ക​ട്ടെ.

(ഖത്തർ യൂനിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് വിദ്യാർഥിനിയാണ് ലേഖിക)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will AI decide on medication and treatment from now on?
Next Story