Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​രു​ക്കു​മു​ഷ്ടി വേ​ണ്ട; ഇ​രു​മ്പു മു​ഷ്ടി​യെ​ങ്കി​ലും?

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം കു​ത്ത​ഴി​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഇ​ല​ക്ഷ​ൻ ക​മീ​ഷ​നാ​ണെ​ങ്കി​ലും അ​തി​ന് വ​ഴി സു​ഗ​മ​മാ​ക്കി എ​ന്ന ആ​രോ​പ​ണം ജു​ഡീ​ഷ്യ​റി നേ​രി​ടു​ന്നു​ണ്ട്
ഉ​രു​ക്കു​മു​ഷ്ടി വേ​ണ്ട; ഇ​രു​മ്പു മു​ഷ്ടി​യെ​ങ്കി​ലും?
cancel

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചെ​യ്തു​കൂ​ട്ടി​യ തെ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി തി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​റ്റ് സ​മ്മ​തി​ക്കാ​തി​രി​ക്കാ​ൻ ക​മീ​ഷ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും അ​നി​ഷേ​ധ്യ​മാ​യ തെ​ളി​വു​ക​ൾ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ യൂ-​ടേ​ൺ പ​ര​മ്പ​ര തു​ട​ങ്ങേ​ണ്ടി വ​ന്ന​താ​ണ്. ക​ണ​ക്കും തെ​ളി​വും ജ​ന​രോ​ഷ​വു​മാ​ണ് ക​മീ​ഷ​നെ പു​ന​രാ​ലോ​ച​ന​ക്ക് പ്രേ​രി​പ്പി​ച്ച​ത്. നീ​ക്കം ചെ​യ്യ​പ്പെ​ട്ട വോ​ട്ട​ർ​മാ​രെ വീ​ണ്ടും ചേ​ർ​ക്കാ​ൻ ത​യാ​റാ​കേ​ണ്ടി വ​ന്ന​പ്പോ​ഴും അ​തി​ന് ഫോറം ആറ് ​വ​ഴി അ​പേ​ക്ഷി​പ്പി​ക്കാ​നാ​ണ് ക​മീ​ഷ​ൻ ആ​ദ്യം ശ്ര​മി​ച്ച​ത്. ത​ങ്ങ​ൾ ആ​ദ്യ​മാ​യി​ട്ടാ​ണ് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​ത് എ​ന്ന ക​ള്ള​സാ​ക്ഷ്യം ഒ​പ്പി​ടാ​ൻ പോ​ലും നി​ർ​ദേ​ശി​ച്ച ക​മീ​ഷ​ൻ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക മാ​ത്ര​മ​ല്ല നി​യ​മം ലം​ഘി​ക്കാ​ൻ പൗ​ര​ജനങ്ങളെ നി​ർ​ബ​ന്ധി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ൾ കോ​ട​തി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് ശേ​ഷ​മാ​ണ് എ​ന്യു​മ​റേ​ഷ​ൻ ഫോറം ​വ​ഴി വീ​ണ്ടും ചേ​ർ​ക്കാ​ൻ ത​യാ​റാ​യ​ത്. പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ധി​കാ​രം ക​വ​ർ​ന്ന​ത് പു​നഃ​സ്ഥാ​പി​ക്കും. യോ​ഗ​ങ്ങ​ൾ, വി​ദേ​ശ​യാ​ത്ര​ക​ൾ, ഐ.​ടി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം യൂ​-ടേ​ൺ ഉ​ണ്ട്. പ​ക്ഷേ, ഇ​തു മ​തി​യോ? ബാ​ധ്യ​ത (അ​ക്കൗ​ണ്ട​ബി​ലി​റ്റി) എ​ന്നൊ​രു സം​ഗ​തി ഇ​തി​ലു​ണ്ടാ​ക​ണ്ടേ? ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​നം ഇ​ത്ര​യേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചെ​യ്തു​കൂ​ട്ടു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ക​ളെ ശി​ക്ഷി​ക്കാ​ൻ നി​യ​മ​മി​ല്ലെ​ന്നോ?

തി​രു​ത്തു​പ​ര​മ്പ​ര​ക്ക് ശേ​ഷ​വും മൗ​ലി​ക​പ്ര​ശ്ന​ങ്ങ​ൾ ബാ​ക്കി​യാ​ണ്. തീ​വ്ര വോ​ട്ട​ർപ​ട്ടി​ക പ​രി​ഷ്ക​ര​ണം (എ​സ്.​ഐ.​ആ​ർ) ന​ട​ക്കു​ന്ന ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര​ട് പ​ട്ടി​ക​യി​ലേ​ക്ക് മാ​ത്ര​മാ​ണ് പു​തു​താ​യി ചേ​ർ​ക്കാ​ൻ അ​വ​സ​രം. എ​സ്.​ഐ.​ആ​ർ ന​ട​ന്നു ക​ഴി​ഞ്ഞ 19 സം​സ്ഥാ​ന​ങ്ങ​ളി​ലും യൂ​നി​യ​ൻ ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​ആ​നു​കൂ​ല്യം ന​ൽ​കു​ന്നി​ല്ല. ര​ണ്ടുകോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ന്ത​ള്ള​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശും ഇ​ക്കൂ​ട്ട​ത്തി​ലാ​ണ്. അ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​വു​ക​യു​മാ​ണ്. ഐ.​ടി​യി​ലും സോ​ഫ്റ്റ്‌​വെ​യ​റി​ലും തി​രു​ത്ത​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ശ​രി​യാ​യി ന​ട​പ്പാ​കും എ​ന്ന​തി​ന് ഉ​റ​പ്പി​ല്ല . എ​ല്ലാ അ​ധി​കാ​ര​വും ക​മീ​ഷ​നി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സം​വി​ധാ​നം മാ​റ്റു​മ്പോ​ഴും മേ​ൽ​നോ​ട്ടം സീ​നി​യ​ർ ക​മീഷ​ണ​ർ​ക്കാ​യി​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും ഉ​റ​പ്പി​ല്ല. ഫോറം ഏഴിലൂ​ടെ​യാ​ണ് ഒ​രു​പാ​ട് ക​ള്ള​ക്ക​ളി​ക​ൾ ക​മീ​ഷ​ന്റെ അ​റി​വോ​ടെ ന​ട​ന്നു​വ​ന്ന​ത്. മ​റു​പ​ടി​ക്ക് അ​വ​സ​രം പോ​ലും ന​ൽ​കാ​തെ അ​സം​ഖ്യം വോ​ട്ട​ർ​മാ​രെ വെ​ട്ടി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രാ​തി​ക​ളും കേ​സു​ക​ളു​മു​ണ്ട്. പ​ശ്ചി​മ​ബം​ഗാ​ൾ, യു.​പി, ക​ർ​ണാ​ട​ക, ഗോ​വ, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു, മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ൽ​പ​തു​ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ അ​സ്വാ​ഭാ​വി​ക വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​തെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് ന്യാ​യീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ക​മീ​ഷ​ണ​ർ ചെ​യ്ത​ത്. ഇ​പ്പോ​ൾ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളും യ​ഥാ​ർ​ഥ ഫ​ലം ഉ​ണ്ടാ​ക്കും എ​ന്ന​തി​ന് ഉ​റ​പ്പി​ല്ല. കാ​ര​ണം, കു​റ്റം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടി​ല്ലെ​ന്ന ഉ​റ​പ്പി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം കു​ത്ത​ഴി​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഇ​ല​ക്ഷ​ൻ ക​മീ​ഷ​നാ​ണെ​ങ്കി​ലും അ​തി​നു വ​ഴി സു​ഗ​മ​മാ​ക്കി എ​ന്ന ആ​രോ​പ​ണം ജു​ഡീ​ഷ്യ​റി നേ​രി​ടു​ന്നു​ണ്ട്. ക​മീ​ഷ​നെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​റി​ന് ന​ൽ​കി​യും ക​മീ​ഷ​നെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചു​മു​ള്ള നി​യ​മം ഒ​റ്റ​നോ​ട്ട​ത്തി​ൽത​ന്നെ ഭ​ര​ണ​ഘ​ട​ന​ക്കും സാ​മാ​ന്യ ബോ​ധ​ത്തി​നും നി​ര​ക്കാ​ത്ത​താ​ണ്. പ​ക്ഷേ, അ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. നി​യ​മം ലം​ഘി​ച്ചുപോ​ലും പ്ര​വ​ർ​ത്തി​ച്ചും, ഇ​ല്ലാ​ത്ത അ​ധി​കാ​രം വെ​ച്ച് ഫോ​റങ്ങ​ൾ മാ​റ്റി എ​ല്ലാ അ​ധി​കാ​ര​വും ത​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചും, തോ​ന്നി​യ​പോ​ലെ വോ​ട്ടു​ക​ൾ വെ​ട്ടി​യും ചേ​ർ​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ വ​രെ മാ​റ്റി-ഇ​ങ്ങ​നെ അ​നേ​കം ആ​രോ​പ​ണ​ങ്ങ​ൾ. ഇ​വ ഖ​ണ്ഡി​ക്കാ​ൻ ക​മീഷ​ന് സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്ന​ല്ല അ​വ സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ജു​ഡീ​ഷ്യ​റി​യു​ടെ നി​സ്സം​ഗ​ത​യും മെ​ല്ലെ​പ്പോ​ക്കും ജ​ന​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ തോ​ൽ​പ്പി​ച്ച​ത് ബി.​ജെ.​പി​യ​ല്ല സു​പ്രീം​കോ​ട​തിത​ന്നെ​യാ​ണ് എ​ന്നു​വ​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. വി​ശ്വാ​സ്യ​താ​ക​മ്മി ഇ​ല​ക്ഷ​ൻ ക​മീഷ​നി​ൽനി​ന്ന് ജു​ഡീ​ഷ്യ​റി​യി​ലേ​ക്ക് കൂ​ടി പ​ക​രു​മ്പോ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​കു​ന്നു. ഒ​ടു​വി​ലി​പ്പോ​ളി​താ, ച​ട്ട​വി​രു​ദ്ധ​മെ​ന്ന് തെ​ളി​ഞ്ഞ വോ​ട്ട​ർപ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​ണ് യൂ​നി​യ​ൻ പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​തു സു​പ്രീം​കോ​ട​തി​യു​ടെ മേ​യ് 27ലെ ​വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. ചീ​ഫ് ജ​സ്റ്റി​സി​നെ വി​മ​ർ​ശി​ച്ച​തി​ന് കേ​സെ​ടു​ത്ത കോ​ട​തി അ​തി​നെ​തി​രെ ഉ​രു​ക്കു​മു​ഷ്ടിത​ന്നെ പ്ര​യോ​ഗി​ക്കു​മെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​വേ​ര​റു​ക്കു​ന്ന ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്‍റെ ചെ​യ്തി​ക​ൾ​ക്കെ​തി​രെ കോ​ട​തി നി​സ്സ​ഹാ​യ​മാ​ണോ? ആ ​അ​ട്ടി​മ​റി​ക്കെ​തി​രെ ഉ​രു​ക്കു​മു​ഷ്ടി സാ​ധ്യ​മ​ല്ലെ​ങ്കി​ൽ ഇ​രു​മ്പ് മു​ഷ്ടി​യെ​ങ്കി​ലും ആ​വ​ശ്യ​മ​ല്ലേ? “ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യം രാ​ഷ്ട്രീ​യ​സൗ​ക​ര്യം നോ​ക്കി​യ​ല്ല” എ​ന്ന കോ​ട​തി​യു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ​ക്ഷേ, അ​ത് ഇ​ല​ക്ഷ​ൻ ക​മീഷ​ന്റെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​കേ​ണ്ട​തു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Election Commission Accountability Crisis
Next Story