Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?

text_fields
bookmark_border
ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല
ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?
cancel

പൊതുജനാരോഗ്യ രംഗത്ത് കേരളം സൃഷ്ടിച്ച സവിശേഷ മാതൃകയെക്കുറിച്ച് അഭിമാനംകൊള്ളുന്നവരാണ് മലയാളികൾ. സ്കാ​​ൻ​​ഡി​​നേ​​വി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളോ​​ടു​​പോ​​ലും കി​​ട​​പി​​ടി​​ക്കു​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ന്റെ ആ​​രോ​​ഗ്യ മോ​​ഡ​​ൽ എ​​ന്ന​​ത് ഇ​​തി​​ന​​കം വ്യ​​ക്ത​​മാ​​ക്ക​​പ്പെ​​ട്ട​​താ​​ണ്. ന​​​മ്മു​​​ടെ ആ​​​രോ​​​ഗ്യസൂ​​​ചി​​​ക​​​ക​​​ൾ ത​​​ന്നെ ഇ​​തി​​​ന്റെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച തെ​​​ളി​​​വ്. ഇ​​​ന്ത്യ​​​യി​​​ലെ ശി​​​ശുമ​​​ര​​​ണ നി​​​ര​​​ക്ക് 24 ആ​​​ണ്-ആ​​​യി​​​രം കു​​​ഞ്ഞു​​​ങ്ങ​​​ൾ ജ​​​നി​​​ക്കു​​​മ്പോ​​​ൾ, അതിൽ 24 പേ​​​ർ ഒ​​​രു വ​​​യ​​​സ്സി​​​നുമു​​​മ്പേ മ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴ്​​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന​​​​​​ർ​​​ഥം. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത് കേ​​​വ​​​ലം ആ​​റാ​​ണ്; ഏ​​താ​​ണ്ട് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​തേ നി​​​ര​​​ക്ക്! സ​​മാ​​ന​​മാ​​യി, വാ​​ക്സി​​നേ​​ഷ​​ൻ നി​​ര​​ക്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​രോ​​ഗ്യസൂ​​ചി​​ക​​ക​ളിലും കേ​​ര​​ളം വ​​ള​​രെ മു​​ന്നി​​ലാണ്.

നിപ വൈറസ് ബാധയെയും വലിയ അളവിൽ കോവിഡിനെയും പ്രതിരോധിച്ചത് ആരോഗ്യ മോഡലിന്റെ മികവിന്റെ പുറത്താണ്. ഈ നേട്ടങ്ങൾക്കിടയിലും ദൗർബല്യങ്ങളും പുതിയകാല വെല്ലുവിളികളും ചർച്ചയാകാറുണ്ട്. സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ആരോഗ്യ സൂചികകൾ ദേശീയ ശരാശരിയിലും താഴെ പോകുന്നതും പകർച്ചവ്യാധികൾ കാര്യമായി പ്രതിരോധിക്കാനാവാത്തതും ആരോഗ്യവകുപ്പിലെ അനാരോഗ്യകരമായ ചില പ്രവണതകളുമെല്ലാം ഇത്തരത്തിൽ ആരോഗ്യ മോഡലിന്റെ തരിശുനിലങ്ങളായി അടയാളപ്പെടുത്താറുണ്ട്. സമീപദിവസങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട മരുന്നുക്ഷാമവും തുടർന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥ സമാനമായ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ മോഡലിനെക്കുറിച്ച ആശങ്ക ഒരിക്കൽകൂടി നിഴലിച്ചു നിൽക്കുകയാണ്.

മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ പകർച്ചവ്യാധി മരണങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് 114 പേരും ഇൻഫ്ലുവൻസ ബാധിച്ച് 120 പേരും മരണത്തിനു കീഴടങ്ങി. 2026ലെ മലേറിയ മരണങ്ങളുടെ എണ്ണം 15 ആണ്; ഡെങ്കിപ്പനി ബാധിച്ച് 50ഓളം ആളുകളും മരണപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണ ​പ്രവർത്തനങ്ങളിലുണ്ടായ അപാകതകൾ മുതൽ ഒട്ടേറെ കാരണങ്ങൾ ഈ ആരോഗ്യ അടിയന്തരാവസ്ഥക്ക് പിന്നിലുണ്ട്. കേരളത്തിന്റെ വിശ്രുത ആരോഗ്യ മോഡലിന്റെ ഫലമായി രോഗപ്രതിരോധത്തിന് ത്രിതല ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്തവിധം സർക്കാർ മേഖലയിൽതന്നെ ചികിത്സാസംവിധാനങ്ങൾ ഇവിടെയുണ്ട്. എന്നിട്ടും എന്തുകൊണ്ട് പകർച്ചവ്യാധികൾ വേണ്ടപോലെ ​പ്രതിരോധിക്കാനാവുന്നില്ലെന്ന് അന്വേഷിക്കുമ്പോഴാണ്, സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച തിക്തസത്യം മുന്നിൽവരുന്നത്.

രാഷ്ട്രീയവും സാ​ങ്കേതികവുമായ കാരണങ്ങളാൽ ആരോഗ്യസേവന സംവിധാനങ്ങൾ ഏറക്കുറെ നിശ്ചലമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ മരുന്നുക്ഷാമം വ്യക്തമാക്കുന്നത് അതാണ്. സംസ്ഥാന​ത്തെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകളും അനുബന്ധ സാധനങ്ങളും എത്തിക്കാൻ ബാധ്യസ്ഥരായ കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ പ്രവർത്തനം സമ്പൂർണമായി താളം തെറ്റിയിരിക്കുന്നുവെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാകുന്നത്. സർക്കാറുകൾ മാറുമ്പോൾ, പല സ്ഥാപനങ്ങളുടെയും തലപ്പത്തും അഴിച്ചുപണിയുണ്ടാകാറുണ്ട്. എന്നാൽ, അവശ്യസർവിസ് മേഖലയിൽ ഇത്തരം മാറ്റങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണമായിരുന്നു. ഇവിടെ അതുണ്ടാകാത്തതിനാൽ ടെൻഡർ നടപടികളടക്കം നിശ്ചലമായി. അതാണിപ്പോൾ മരുന്ന് ക്ഷാമത്തിന് വഴിവെച്ചിരിക്കുന്നത്. ഇതോടെ, ആശുപത്രികളുടെ പ്രവർത്തനംതന്നെ സ്തംഭിച്ച മട്ടായി. ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല എന്നതാണ് നിർഭാഗ്യകരമായ മറ്റൊരു കാര്യം. വിഷയത്തിന് രാഷ്ട്രീയ മറ നൽകിയും മറ്റും വസ്തുത മറച്ചുപിടിക്കാനാണ് അവർ ശ്രമിക്കുന്നത്.

ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ നടത്തിയ പ്രതികരണങ്ങളും ആരോപണങ്ങളും ഗൗരവതരമാണ്. മനഃപൂർവമുള്ള അനാസ്ഥയിലൂടെ ബോധപൂർവം മരുന്നുക്ഷാമം സൃഷ്ടിക്കുകയും അതുവഴി ലോക്കൽ പർച്ചേസിന് അവസരമൊരുക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ലോക്കൽ പർച്ചേസിന് അനുമതി ലഭ്യമാകുന്നതോടെ അതിന്റെ നേട്ടം വലിയ മരുന്ന് കമ്പനികൾക്കായിരിക്കുമെന്നത് ആർക്കാണ് അറിയാത്തത്? കഴിഞ്ഞദിവസം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡി.എം.ഒമാർക്കും ജില്ല പ്രോഗ്രാം മാനേജർമാർക്കും അയച്ച വാട്സ്ആപ് സന്ദേശം ഈ ആരോപണത്തെ ശരിവെക്കുന്നുണ്ട്. ഇതിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. സ്വന്തം പോക്കറ്റിൽനിന്ന് ചികിത്സക്കായി പണം ചെലവഴിക്കുന്നവരിൽ മുന്നിലാണ് കേരളീയർ.

പ്രതിവർഷം ഒരാൾ 8000 രൂപയോളം മരുന്നിനും മറ്റുമായി ചെലവഴിക്കുന്നുണ്ട്. മൊത്തം ആരോഗ്യ ചെലവിന്റെ 60 ശതമാനം വരുമിത്. അതായത്, 28,400 കോടി രൂപ. ഈ പണത്തിൽ കണ്ണുനട്ടാണ് നമ്മുടെ നാട്ടിലെ പ്രധാന സ്വകാര്യ ആതുരാലയങ്ങളെയെല്ലാം ബഹുരാഷ്ട്ര കോർപറേറ്റുകൾ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പ്രവണതയെ ചെറുക്കാനുള്ള ഏകമാർഗം പൊതുജനാരോഗ്യ സംവിധാനത്തെ പരമാവധി ശക്തിപ്പെടുത്തുക എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം മരുന്നും അനുബന്ധ സാധനങ്ങളും ലഭ്യമാകുന്ന സാഹചര്യം ഉറപ്പുവരുത്തുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. നമ്മുടെ ആരോഗ്യ മോഡലിനെ കേടുപാടില്ലാ​തെ നിലനിർത്താൻ സർക്കാറിന്റെ മുൻഗണനയിൽ വരേണ്ട സുപ്രധാനമായൊരു കാര്യമാണിത്. എന്നാൽ, അതിനു​പകരം ഇപ്പോഴത്തെ മികവിനെപ്പോലും അപ്രസക്തമാക്കുംവിധത്തിൽ ആരോഗ്യ വകുപ്പ് കോർപറേറ്റ് സേവക്ക് ഒരുങ്ങിയിരിക്കുകയാണ്. ഈ നിലപാടിൽനിന്ന് സർക്കാർ പിന്മാറിയേ മതിയാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health model to ventilator?
Next Story