Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോ​ദി​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് ഭ​ര​ണ​ഗാ​ഥ

text_fields
bookmark_border
മോ​ദി​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് ഭ​ര​ണ​ഗാ​ഥ
cancel
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ലോ​ക​വേ​ദി​ക​ളി​ലും ഇ​ന്ത്യ കൂ​ടു​ത​ൽ സ​ദ്കീ​ർ​ത്തി നേ​ടി എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ആ​രാ​ധ​ക​രും മേ​നി​പ​റ​യു​മ്പോ​ൾ​ത​ന്നെ രാ​ജ്യ​ത്തി​ന​ക​ത്തെ ജ​ന​ത​യു​ടെ അ​ശാ​ന്തി​യും അ​സ്വ​സ്ഥ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പ​ഠ​ന​ങ്ങ​ളും സ​ർ​വ​ത്ര ല​ഭ്യ​മാ​ണ്

ബി.​ജെ.​പി ​കേ​ഡ​റു​ക​ളും ഭ​ര​ണ​പ​ങ്കാ​ളി​ക​ളും ഒ​ഴി​കെ ആ​രോ​ടെ​ങ്കി​ലും ഇ​ന്ന​ലെ, (ഒ​ക്ടോ​ബ​ർ ഏ​ഴ്) 25 വ​ർ​ഷം തി​ക​ച്ച കാ​ര്യ​മെ​ന്താ​ണെ​ന്നു ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം എ​ളു​പ്പ​ത്തി​ൽ കി​ട്ടി​ല്ല. എ​ന്നാ​ൽ, ബി.​ജെ.​പി-​കേ​ന്ദ്ര​ഭ​ര​ണ പി​ന്തു​ണ​ക്കാ​ർ​ക്ക് അ​തി​ന് ഉ​ട​ന​ടി ഉ​ത്ത​ര​മു​ണ്ട്-​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭ​ര​ണം കൈ​യാ​ളാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​ന്ന​ലെ കാ​ൽ​നൂ​റ്റാ​ണ്ടു തി​ക​ഞ്ഞു. 2001 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗു​ജ​റാ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും, ശേ​ഷം 2014 മേ​യ് 25 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​ന്ത്ര​ണ്ട​ര വ​ർ​ഷം വീ​തം ഭ​ര​ണം ന​ട​ത്തി. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു റോ​ളു​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ത്ത് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ സാം​ഗ​ത്യ​മൊ​ന്നു​മി​ല്ല. വ്യ​ക്ത്യാ​ധി​ഷ്ഠി​ത വീ​രാ​രാ​ധ​ന​യി​ൽ പി​ന്നെ ഔ​ചി​ത്യ​ത്തി​ന്റെ പ്ര​ശ്ന​മു​ദി​ക്കു​ന്നു​മി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​യും അ​തി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര​വേ​രാ​യ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക് സം​ഘും (ആ​ർ.​എ​സ്.​എ​സ്) മോ​ദി​യെ മു​ൻ​നി​ർ​ത്തി ഭ​രി​ച്ച 25 വ​ർ​ഷ​ത്തി​ന്റെ സം​ഭാ​വ​ന​ക​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​വു​ക സ്വാ​ഭാ​വി​കം. മോ​ദി ഭ​ര​ണ​ത്തി​ന്റെ മു​ഖ്യ​സം​ഭാ​വ​ന​ക​ളാ​യി എ​ണ്ണ​പ്പെ​ടു​ന്ന ചി​ല​തു​ണ്ട്-​സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ലു​പ്പ​വും വ​ള​ർ​ച്ച​യും, ഹൈ​വേ വി​ക​സ​നം, റെ​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള വി​ക​സ​നം, അ​തി​ദ​രി​ദ്ര​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് തു​ട​ങ്ങി​യ​വ. എ​ന്നാ​ൽ, കേ​ന്ദ്ര​ഭ​ര​ണം മോ​ദി​ക്കു മു​മ്പും ശേ​ഷ​വും എ​ന്ന താ​ര​ത​മ്യ​ത്തി​ലാ​ണ് ബി.​ജെ.​പി​യു​ടെ ഊ​ന്ന​ൽ. ഉ​ദാ​ഹ​ര​ണ​മാ​യി ദേ​ശീ​യ ഹൈ​വേ വി​ക​സ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ൽ 2014ൽ 91,287 ​കി​ലോ​മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന പാ​ത​യു​ടെ ശൃം​ഖ​ല ഇ​ന്ന് 1,46,000 കി​ലോ​മീ​റ്റ​റാ​യി വി​ക​സി​ച്ചു. അ​ഥ​വാ, 54,000 കി​ലോ​മീ​റ്റ​ർ വ​ർ​ധി​ച്ചു. പ​ക്ഷേ , അ​തി​നു മു​മ്പു​ള്ള പ​ത്ത് വ​ർ​ഷ​ത്തി​ൽ 57,000 കി​ലോ​മീ​റ്റ​റി​ൽ നി​ന്ന് 2014 ആ​വു​മ്പോ​ഴേ​ക്കും 91,287 കി​ലോ​മീ​റ്റ​റി​ലേ​ക്ക് പാ​ത വി​ക​സി​ച്ചി​രു​ന്നു​വെ​ന്ന​ത് ഇ​വി​ടെ വി​സ്മ​രി​ക്ക​പ്പെ​ടു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ൽ ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ ഗ​ണ്യ​മാ​യി മു​ന്നേ​റി​യി​ട്ടു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ൽ ഒ​ന്നാ​ണ് ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ്. ഒ​പ്പം പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ സൗ​ജ​ന്യ​മാ​യി 80 കോ​ടി ദ​രി​ദ്ര​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. അ​ഥ​വാ, ജ​ന​സം​ഖ്യ​യി​ൽ ഏ​താ​ണ്ട് മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​ത്തി​ന്. ന​ഗ​ര​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​വും ഗ്രാ​മ​ങ്ങ​ളി​ൽ 75 ശ​ത​മാ​ന​വു​മെ​ന്ന വ്യ​ത്യാ​സ​മു​ണ്ട്. ഇ​ത് ഒ​ര​ർ​ഥ​ത്തി​ൽ ദാ​രി​ദ്ര്യ​ത്തി​ന്റെ സൂ​ച​കം കൂ​ടി​യാ​വും. സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം ഉ​ന്ന​ത​ത​ല​ത്തി​ലെ​ത്തി​യ​ത് ഇ​ക്ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലാ​ണ്. എ​ന്നാ​ൽ, ഇ​തി​നെ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ആ​ഗോ​ള കു​തി​പ്പി​ന്റെ ഭാ​ഗം കൂ​ടി​യാ​യി കാ​ണ​ണം. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന്റെ ഒ​രു വ​ലി​യ ഭാ​ഗം ഇ​ന്ത്യ​യു​ടെ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ സ​മ്പ​ന്ന​മാ​യ മ​നു​ഷ്യ വി​ഭ​വ​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ൽ നേ​ടി​യെ​ടു​ത്ത​തു​മാ​ണ്, അ​തി​നു​ള്ള ക​ള​മൊ​രു​ക്ക​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും ന​ട​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട വ​സ്തു​ത. വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള മാ​റ്റ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​ത് പോ​ലു​ള്ള നി​ക്ഷേ​പ​ക സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി എ​ന്ന് പ​റ​യു​മ്പോ​ൾ ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ലൂ​ടെ ഒ​രു ചെ​റി​യ വി​ഭാ​ഗം മൂ​ല​ധ​ന ശ​ക്തി​ക​ൾ ത​ടി​ച്ചു​കൊ​ഴു​ത്ത​തും ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ന്റെ ക്ര​യ​ശേ​ഷി കു​റ​ഞ്ഞ​തും അ​തോ​ടു ചേ​ർ​ത്തു വാ​യി​ക്കേ​ണ്ടി​വ​രും.

ഇ​ത്ര​യും മോ​ദി എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ര്യം. അ​തി​നു മു​മ്പ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലി​രു​ന്ന പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഗു​ജ​റാ​ത്ത്, വി​ക​സ​ന​ത്തി​ൽ മാ​തൃ​കാ സം​സ്ഥാ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണ​വും സു​ല​ഭ​മാ​ണ്. അ​തോ​ടൊ​പ്പം മാ​ന​വി​ക വി​ക​സ​ന​ത്തി​ലും സാ​മൂ​ഹി​ക​ത​ല​ത്തി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ത്ര​മാ​ത്രം ഐ​ക്യ​വും സൗ​ഹൃ​ദ​വും നി​ല​നി​ർ​ത്തി എ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മാ​തൃ​ക​യാ​യി ഭ​ര​ണ​കൂ​ടം വ​ർ​ത്തി​ച്ചോ എ​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് നി​ഷേ​ധാ​ത്മ​ക​മാ​വും മ​റു​പ​ടി. സ്വ​ത​ന്ത്ര്യ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റെ ചോ​ര​പു​ര​ണ്ട സം​ഭ​വ​മാ​യ ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ ന​ട​ന്ന​ത് മോ​ദി അ​ധി​കാ​ര​മേ​റ്റ് വെ​റും നാ​ല് മാ​സ​ത്തി​നു​ള്ളി​ലാ​ണ്. ഈ ​വം​ശ​ഹ​ത്യ​യി​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ആ​യി​ര​ത്തി​ൽ പ​ര​വും സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ര​ണ്ടാ​യി​ര​ത്തി​നു മേ​ലും മു​സ്‍ലിം​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സ്ത്രീ​ക​ൾ​ക്ക് നേ​രെ കൊ​ടി​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ന​ട​മാ​ടി. സ്വ​ന്തം മ​ണ്ണി​ൽ നി​ന്ന് ആ​യി​ര​ങ്ങ​ൾ ആ​ട്ടി​പ്പാ​യി​ക്ക​പ്പെ​ട്ടു. അ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ ബ​ഹു​മ​ത ഐ​ക്യ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും ഗു​രു​ത​ര​മാ​യ പ​രു​ക്കേ​ൽ​പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ ന​ട​ന്ന​തും മോ​ദി ഭ​ര​ണ കാ​ല​ത്താ​ണ്. അ​ന്തി​മ​മാ​യി ഒ​രു രാ​ഷ്ട്ര​മെ​ന്നാ​ൽ അ​തി​ലെ ജ​ന​ങ്ങ​ളും അ​വ​ർ​ക്കി​ട​യി​ലെ ഐ​ക്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ​ലി​തു​ക​ളെ​യും വി​രു​ദ്ധാ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​യും നി​ര​ന്ത​രം ഭ​ര​ണ​കൂ​ട​വും ഭ​ര​ണ​ക​ക്ഷി​യും വേ​ട്ട​യാ​ടു​ക​യും സ്വ​ത്തു​ക്ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സം​സ്കാ​രം ത​ന്നെ രാ​ജ്യ​ത്ത് രൂ​പ​പ്പെ​ട്ട​തി​ലും രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നു ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ലോ​ക​വേ​ദി​ക​ളി​ലും ഇ​ന്ത്യ കൂ​ടു​ത​ൽ സ​ദ്കീ​ർ​ത്തി നേ​ടി എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ആ​രാ​ധ​ക​രും മേ​നി​പ​റ​യു​മ്പോ​ൾ​ത​ന്നെ രാ​ജ്യ​ത്തി​ന​ക​ത്തെ ജ​ന​ത​യു​ടെ അ​ശാ​ന്തി​യും അ​സ്വ​സ്ഥ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പ​ഠ​ന​ങ്ങ​ളും സ​ർ​വ​ത്ര ല​ഭ്യ​മാ​ണ്. അ​തൊ​ന്നും ച​ർ​ച്ച​യി​ൽ വ​രു​ത്താ​തെ അ​പ​ദാ​ന​ങ്ങ​ൾ മാ​ത്രം വാ​ഴ്ത്തി​പ്പാ​ടി അ​ധി​കാ​ര ജൂ​ബി​ലി കൊ​ണ്ടാ​ടു​ന്ന​ത് ജ​ന​ത്തി​ന്റെ സാ​മാ​ന്യ​ബു​ദ്ധി​യെ പ​രി​ഹ​സി​ക്ക​ലാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi’s 25-Year Rule: Reality of Governance
Next Story