Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല

text_fields
bookmark_border
പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്?
പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല
cancel

ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായമറിയിക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമുള്ള സമാധാനപരമായ രീതികളിലൊന്നാണ് പൊതുപ്രകടനങ്ങൾ. ഇന്ത്യയിൽ ഇതിനുള്ള ഇടം ചുരുക്കിക്കൊണ്ടിരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ജനരോഷം അറിയാനും അതനുസരിച്ച് തിരുത്തലുകൾ വരുത്താനും ഭരണകൂടത്തിന് ജനാധിപത്യത്തിൽ അവസരമുണ്ട്. ജനപ്രതിനിധി സഭകൾ, ജുഡീഷ്യറി, മാധ്യമങ്ങൾ, പൗരസമൂഹം, തെരുവുകൾ തുടങ്ങി ധാരാളം വേദികൾ. ‘ജനാധിപത്യഭരണം’ ജനവിരുദ്ധമാകാതിരിക്കാൻ ഇത് സഹായിക്കുന്നു. ഇത്തരം അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ലെങ്കിൽ, ജനരോഷം ഒരുനാൾ അക്രമത്തിലേക്ക് തിരിഞ്ഞെന്നും വരാം. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അതിജീവന രഹസ്യം കൂടിയാണ് എന്നർഥം. എന്നാൽ മോദി സർക്കാറിന് കീഴിൽ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഞെരുക്കി, വരമ്പുകൾ തീർത്ത്, ഇല്ലാതാക്കുന്ന ശൈലിയാണ് കാണുന്നത്. വിവരാവകാശനിയമത്തെ നിർജീവമാക്കി; പാർലമെൻറിൽ അർഥവത്തായ സംവാദങ്ങൾ പഴങ്കഥയാകുന്നു; ഇപ്പോൾ, മൈതാനങ്ങളിലും തെരുവോരങ്ങളിലും വരെ അതിനുള്ള അവസരം ഘട്ടമായി നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണഘടന പ്രകാരം (19-1 ബി വകുപ്പ്), സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള അവകാശം മൗലികമാണ്. ഈ അവകാശത്തിന്റെ അനുബന്ധം കൂടിയാണ്, പ്രതിഷേധം അധികാരത്തിന്റെ തിരുമുഖത്തുതന്നെ വേണമെന്നത്. കാണാനും കേൾക്കാനും ആരുമില്ലാത്ത വിദൂരദിക്കുകളിൽ, പ്രതിഷേധ പ്രകടനം നടത്താം എന്നല്ല ഭരണഘടന അർഥമാക്കുന്നത്; മറിച്ച്, ദൃശ്യത വേണ്ടുവോളമുള്ള പൊതുഇടങ്ങളിൽ ആ അവകാശം ഉപയോഗിക്കാൻ ജനങ്ങൾക്ക് അവസരവും സൗകര്യവും നൽകണം എന്ന് തന്നെയാണ്; അതിന് സൗകര്യപ്പെടുത്തുക പൊലീസിന്റെ കടമയുമാണ്. പ്രതിഷേധങ്ങളോടുള്ള ഡൽഹി പൊലീസിന്റെ സമീപനം ജനാധിപത്യപരമല്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. സി.ജെ.പി, ഐസ, എസ്.എഫ്.ഐ, ഐ.എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ ഒക്ടോബർ 10ന് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധം നടത്തുമെന്ന് പൊലീസിനെ അറിയിച്ചു. അത് തടയാനുള്ള തന്ത്രങ്ങളാണ് പൊലീസ് പയറ്റിയത്. ആക്ടിവിസ്റ്റ് നേതാക്കളെ വീട്ടിൽചെന്ന് അറസ്റ്റ് ചെയ്തു, ട്രെയിനുകൾ നിർത്തലാക്കി, യാത്രക്കാരെ തിരഞ്ഞുപിടിച്ച് തടവിലാക്കി. ആക്ടിവിസ്റ്റുകളെയും മാധ്യമ-വിദ്യാഭ്യാസ-നിയമപ്രവർത്തകരെയും തടഞ്ഞു. പ്രതിഷേധിക്കുന്നതും സമ്മേളിക്കുന്നമൊന്നും തടയരുതെന്ന് തലേന്ന്, ഒക്ടോബർ ഒമ്പതിന് പോലും സുപ്രീംകോടതി പൊലീസിനോട് വ്യക്തമാക്കിയതാണ്. പൊലീസ് എല്ലാം ലംഘിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മുമ്പൊക്കെ കോടതി തന്നെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമായിരുന്നു. ഇപ്പോൾ, കൽപന ആവർത്തിച്ച് നിസ്സഹായത പുലർത്തുകയാണ് കോടതി. ഒക്ടോബർ 11ന് കോടതി തങ്ങളുടെ കൽപന പിന്നെയും ആവർത്തിച്ചു. സുരക്ഷ എന്ന ഒറ്റ വാക്കുകൊണ്ട് കോടതികളെ ഉദ്ദേശിച്ചിടത്ത് നിർത്താൻ സർക്കാറിന് കഴിയുന്നു. പൊലീസ് ഇല്ലായിരുന്നെങ്കിൽ പ്രകടനങ്ങൾ ഇനിയും മെച്ചപ്പെടുമായിരുന്നു. പൊലീസിന്റെ സാന്നിധ്യം പിരിമുറുക്കം കൂട്ടിയെന്നു മാത്രമല്ല, അക്രമികൾക്ക് സഹായകമാവുകയും ചെയ്തു.

പതിറ്റാണ്ടുകളായി സമരത്തിന് വേദിയായിരുന്ന പലേടങ്ങളും അങ്ങനെ അല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നത് തന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണം എന്ന് അവരാണോ തീരുമാനിക്കേണ്ടത്? ഇപ്പോൾ അധികൃതർ കണ്ടുവെച്ച ബദൽ സ്ഥലങ്ങൾ രാംലീല മൈതാനി, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണത്രേ. രാംലീല മാത്രമാണ് നഗരത്തിൽ തന്നെ എന്ന് പറയാവുന്ന സ്ഥലം. എന്നാൽ എല്ലാ ദിവസവും ഇവിടെ ഒഴിവുണ്ടാവുകയില്ല. പരമ്പരാഗത ഉപയോഗങ്ങൾ കഴിഞ്ഞുള്ള ദിവസങ്ങൾ മാത്രമാണ് ലഭ്യമാവുക. നഗരമധ്യത്തിനു പുറത്തുള്ള മറ്റു രണ്ട് സ്ഥലങ്ങൾ അധികൃതർക്ക് സൗകര്യപ്രദമാകാം, പ്രതിഷേധങ്ങൾക്ക് പറ്റില്ല എന്നാണ് ആക്ടിസിസ്റ്റുകളുടെ അഭിപ്രായം. നഗരമധ്യത്തിന് പുറത്തുള്ള ഈ സ്ഥലങ്ങൾ പൊലീസിന്റെ ഭരണപരമായ സൗകര്യങ്ങൾ മാത്രം പരിഗണിച്ചുള്ളതാണ്. ഫലവത്തായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് നിയന്ത്രണങ്ങൾ വന്നിട്ടുള്ളത്. ബോട്ട് ക്ലബ് ആയിരുന്നു മുൻകാലത്ത് ഒരു പ്രധാന വേദി. 1993ലെ കർഷക പ്രക്ഷോഭത്തിന് ശേഷം അവിടം വിലക്കപ്പെട്ടു.

പിന്നീടിപ്പോൾ അവക്കെല്ലാം പകരം അധികൃതർക്ക് ‘ശല്യ’മാകാത്ത വേറെ സ്ഥലങ്ങൾ കണ്ടെത്തുന്നു. കിലോമീറ്ററുകൾക്കപ്പുറത്തെ വിജന പ്രദേശങ്ങൾ. യൂനിയൻ സർക്കാറിന്റെ ഈ തന്ത്രം സംസ്ഥാനങ്ങളും അനുകരിച്ചുകൂടായ്കയില്ല. മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ, അധികാര കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് തന്നെ ജനപ്രിയ സ്ഥലങ്ങളിൽ പ്രതിഷേധിക്കാനുള്ള ഇടം കണ്ടെത്തുകയാണ്. പ്രതിഷേധ പ്രകടന മേഖലക്ക് നിയമപരീക്ഷ നൽകുന്നുമുണ്ട്. കാരണം പ്രതിഷേധം വിജനമേഖലകളിൽ നടത്തേണ്ട ആചാരമല്ല; അധികൃതരോട് നേരിട്ട് പറയുന്ന ചിന്തകളാണ്. ജനവാസ കേന്ദ്രങ്ങൾക്കടുത്ത്, ദൃശ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമുള്ള ചുരുക്കം നിയന്ത്രണങ്ങളോടെ മാത്രം പ്രതിഷേധം നടത്താൻ കഴിയണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protests Need Public Spaces
Next Story