Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള പ്ലാനിങ് ബോർഡിലെ പ്രാതിനിധ്യനിഷേധം പുനഃപരിശോധിക്കണം

text_fields
bookmark_border
കേരള പ്ലാനിങ് ബോർഡിലെ പ്രാതിനിധ്യനിഷേധം   പുനഃപരിശോധിക്കണം
cancel
സംസ്ഥാനത്തെ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗ നേതാക്കളും സാമൂഹികനായകരും ചേർന്ന് സംസ്ഥാന സർക്കാറിന് നൽകിയ നിവേദനം


പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി,

ഭരണാധികാരസ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങളുടെയും ആനുപാതികവും മതിയായതുമായ പ്രാതിനിധ്യം ലഭ്യമാക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. 1891-ൽ ഡോ. പൽപ്പു, ജി.പി. പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നൽകിയ മലയാളികൾ, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ നിർണായക പ്രാധാന്യം നന്നായി അറിയുന്ന ജനതയാണ്.

സർവകലാശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ അഭിഭാഷകർ തുടങ്ങി സർക്കാർ നാമനിർദേശങ്ങളിലൂടെ നിയമനം നടത്തുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്കവിഭാഗങ്ങളും വനിതകളും ഒഴിവാക്കപ്പെടുന്നു. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പല നിയമനങ്ങളും പരിശോധിച്ചാൽ ഈ അനീതിയും വിവേചനവും വ്യക്തമായി കാണാൻ കഴിയും.

സംസ്ഥാന പ്ലാനിങ് ബോർഡിൽ ചെയർമാനും നാല് വിദഗ്ധാംഗങ്ങളും വർഷങ്ങളായി അധികാരം കുത്തകയാക്കിവെച്ചിട്ടുള്ള സമുദായത്തിൽനിന്നു മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത അതീവ നിരാശാജനകമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങൾ പങ്കുവെക്കുന്നതിലും നിർണായകമായ ഉത്തരവാദിത്വം ബോർഡിനുണ്ട്. അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തിൽ അർഹമായ ഫണ്ടും വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും ഉറപ്പാക്കുന്നതിൽ പ്ലാനിങ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്.

ഈ അധികാരത്തിൽ അർഹമായ പങ്ക് ലഭിക്കാൻ എസ്.സി., എസ്.ടി., പിന്നാക്കവിഭാഗങ്ങൾക്കും അർഹതയുണ്ട്. കേരളത്തിലെ ജനസംഖ്യയിൽ 80 ശതമാനവും പട്ടികവിഭാഗത്തിലും ഒ.ബി.സി.യിലുമാണ് ഉൾപ്പെടുന്നത്.

വിവിധ തലങ്ങളിൽ ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. മുസ് ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ഇതുസംബന്ധിച്ച് താങ്കൾക്ക് ഇതിനകം കത്തുനൽകിയിട്ടുണ്ട്. മുസ് ലിം, ദലിത്, വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന് അതിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

അതിനുപുറമെ, കേരളത്തിലെ ഹിന്ദുവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധിയായ പിന്നാക്കസമുദായങ്ങളും ലത്തീൻ കത്തോലിക്കാവിഭാഗവും ഈ നിയമനം നടന്നപ്പോൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, സർക്കാർ ഏകപക്ഷീയമായും പക്ഷപാതപരമായും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും പദ്ധതി രൂപവത്കരണനടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ അടിയന്തരമായി പ്ലാനിങ് ബോർഡിൽ പട്ടികജാതി/പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾക്ക് ഭൂരിപക്ഷപ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

വി.ആർ. ജോഷി (പ്രസിഡന്റ്, ശ്രീനാരായണ മാനവധർമം ട്രസ്റ്റ്, തിരുവനന്തപുരം),ഡോ. ചാൾസ് ഡയസ്, മുൻ എം.പി. (പ്രസിഡന്റ്, ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി), പി.കെ. അശോകൻ (സംസ്ഥാന പ്രസിഡന്റ്, ചവളർ സൊസൈറ്റി), ബി. ശശിധരൻ പിള്ള (സെക്രട്ടറി, ദേശീയ പിന്നാക്ക സമുദായവിഭാഗ സംവരണമുന്നണി), പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ (സ്ഥാപകൻ, ശ്രീനാരായണ മാനവധർമം ട്രസ്റ്റ്), അഡ്വ. സി.കെ. വിദ്യാസാഗർ (മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം), ജമീല പ്രകാശം (മുൻ എം.എൽ.എ.), സുധീഷ് ബാബു പി.കെ. (ചെയർപേഴ്സൺ, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ്, മാള), പി.പി. രാജൻ (സെക്രട്ടറി, ശ്രീനാരായണ സേവാസംഘം), ഡോ. ഷേർലി പി. ആനന്ദ് (മുൻ പ്രിൻസിപ്പൽ, ശ്രീനാരായണ കോളജുകൾ), അഡ്വ. ടി.ആർ. രാജേഷ് (ട്രഷറർ, എസ്.എൻ.എം.ഡി. ട്രസ്റ്റ്), സുധേഷ് എം. രഘു (ജനറൽ സെക്രട്ടറി, എസ്.എൻ.എം.ഡി. ട്രസ്റ്റ്), പ്രഫ. (ഡോ.) എം. ശാർങ്ഗധരൻ (സാമൂഹികപ്രവർത്തകൻ), എസ്. സുവർണകുമാർ (ചെയർമാൻ, ശ്രീനാരായണ വേൾഡ് കൗൺസിൽ), എസ്. ഘോഷ് (പ്രസിഡന്റ്, ഈഴവ മഹാജനസഭ), അഡ്വ. പി.ആർ. സുരേഷ് (പ്രസിഡന്റ്, അഖിലകേരള എഴുത്തച്ഛൻ സമാജം), പ്രഫ. വിജയകുമാർ (സോഷ്യോളജിസ്റ്റ്, വൈസ് പ്രസിഡന്റ്, എഴുത്തച്ഛൻ സമാജം), വിജയൻ പാടൂക്കാട് (സംസ്ഥാന പ്രസിഡന്റ്, കേരള കുംഭാരസമുദായസഭ), ജോസഫ് ജൂഡ് (വൈസ് പ്രസിഡന്റ്, കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ), എൻ.കെ. അലി (ജനറൽ സെക്രട്ടറി, മുസ് ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ - മെക്ക), നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി), ചൊവ്വര സുനിൽ നാടാർ (ജനറൽ സെക്രട്ടറി, നാടാർ സർവീസ് ഫോറം), വി.വി. കരുണാകരൻ (ജനറൽ സെക്രട്ടറി, കേരള പത്മശാലിയസംഘം), ബി.എസ്. മാവോജി ഐ.എ.എസ്. (റിട്ട., ചെയർമാൻ, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി; മുൻ ചെയർമാൻ, കേരള പട്ടികജാതി-പട്ടികവർഗ കമീഷൻ), പി.കെ. സജീവ് (ജനറൽ സെക്രട്ടറി, മല അരയ മഹാസഭ), കെ.കെ. സുരേഷ് (സംസ്ഥാന പ്രസിഡന്റ്, ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി), പ്രഫ. എൻ.സി. ഹരിദാസൻ (ചെയർപേഴ്സൺ, എസ്.സി./എസ്.ടി. ഭരണഘടനാവകാശ സംരക്ഷണപ്രസ്ഥാനം), വി.സി. സുനിൽ (ജനറൽ സെക്രട്ടറി, ബാക് വേഡ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഫെഡറേഷൻ - ബി.സി.സി.എഫ്.), മഹേഷ് ശാസ്ത്രി പയ്യോളി (ദലിത് കോഓർഡിനേഷൻ മൂവ്മെന്റ്), ഗോപിദാസൻ എം.വി. (കേരള വേലൻ മഹാസഭ), പി.പി. ഗോപി ഐ.എ.എസ്. (റിട്ട., മുൻ ഡയറക്ടർ, പട്ടികവർഗ വികസനവകുപ്പ്), ഡോ. കെ. രാധാകൃഷ്ണൻ (സിവിൽ സർജൻ [റിട്ട.], സാമൂഹികപ്രവർത്തകൻ), ടി.പി. കുഞ്ഞുമോൻ (ഓണററി സംസ്ഥാന പ്രസിഡന്റ്, ഓൾ ഇന്ത്യ വീരശൈവ മഹാസഭ), എസ്. കുട്ടപ്പൻ ചെട്ടിയാർ (പ്രസിഡന്റ്, കേരള വണികവൈശ്യസംഘം; പ്രസിഡന്റ്, എം.ബി.സി.എഫ്.), ഇ.എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്, കേരള വെളുത്തേടത്ത് നായർ സമാജം), ഡോ. ബി. രാധാകൃഷ്ണൻ (ചെയർമാൻ, വിശ്വകർമ ഐക്യവേദി), അഡ്വ. മണി (പ്രസിഡന്റ്, മുഖ്യരക്ഷാധികാരി, യാദവ് സേവാസമിതി), നിഷികാന്ത് (ജനറൽ സെക്രട്ടറി, എം.ബി.സി.എഫ്.), വിനീഷ് സുകുമാരൻ (ഓർഗനൈസിങ് സെക്രട്ടറി, എം.ബി.സി.എഫ്.).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Denial of Representation in Kerala Planning Board: Call for Immediate Reconsideration
Next Story