Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണകൂടം സെൻസർഷിപ്പിന് മൂർച്ചകൂട്ടുമ്പോൾ

text_fields
bookmark_border
ഭരണകൂടം സെൻസർഷിപ്പിന് മൂർച്ചകൂട്ടുമ്പോൾ
cancel

കഴിഞ്ഞ 12 വർഷമായി ‘ഗോദിമീഡിയ’ രാപ്പകലില്ലാതെ വാഴ്ത്തിപ്പാടുന്ന തന്റെ ഭരണകൂടത്തിനെതിരായ ചെറിയ വിമർശനങ്ങളെപ്പോലും കടുത്ത സെൻസർഷിപ്പിന് വിധേയമാക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടേത്. 2026 ജൂലൈയിൽ ഡൽഹി ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രക്ഷോഭം നടത്തുന്നതുവരെ, രാജ്യത്തെ ഒരുതരം കടുത്ത ഭയം ഗ്രസിച്ചിരുന്നു; മോദി സർക്കാരിനെതിരായ വിമർശനങ്ങൾ തികച്ചും ഒതുക്കപ്പെട്ട നിലയിലുമായിരുന്നു.എന്നാൽ, ജെൻ–സി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ജനങ്ങളുടെ, പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ, കാർട്ടൂണിസ്റ്റുകൾ, യൂട്യൂബർമാർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ എന്നിവരുടെ മനസ്സിൽ നിന്ന് ഭരണകൂടത്തെക്കുറിച്ചുള്ള സർവമാന ഭയങ്ങളെയും തുടച്ചുനീക്കി. മാധ്യമപ്രവർത്തകരും കാർട്ടൂണിസ്റ്റുകളും കൊമേഡിയൻമാരും എന്നുവേണ്ട സാധാരണക്കാർ പോലും ഒരു ഭയവുമില്ലാതെ പ്രധാനമന്ത്രിയെയും ഭരണാധികാരികളെയും സർക്കാരിന്റെ നയങ്ങളെയും പരിഹസിക്കാൻ തുടങ്ങി.

ഓട്ടോമേറ്റഡ് ഡിജിറ്റൽ ടേക്ക്‌ഡൗൺ സംവിധാനങ്ങൾ, കർശനമായ സമയപരിധികൾ, മാധ്യമസ്ഥാപനങ്ങൾക്കുമേലുള്ള സാമ്പത്തിക–നിയന്ത്രണ സമ്മർദങ്ങൾ എന്നിവ വഴി അവക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണ് സർക്കാരിപ്പോൾ. മുമ്പ് നൽകിയിരുന്ന 72 മണിക്കൂറിനു പകരം, പ്രശ്നകരമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിതമാക്കുന്ന നിബന്ധനകൾ സർക്കാർ കൊണ്ടുവന്നു. മെറ്റ പോലുള്ള ടെക് പ്ലാറ്റ്‌ഫോമുകളെ സർക്കാരിന്റെ ‘സഹയോഗ്’ പോർട്ടലുമായി സംയോജിപ്പിച്ചതോടെ, മനുഷ്യ ഇടപെടലുകളൊന്നുമില്ലാതെ തന്നെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന മെഷീൻ–ടു–മെഷീൻ സംവിധാനം യാഥാർഥ്യമായി.

സോഷ്യൽ മീഡിയ റീലുകൾ, പ്രധാനമന്ത്രിയുടെ പാരഡി വിഡിയോകൾ, രാഷ്ട്രീയ മീമുകൾ, സർക്കാർ നയങ്ങളെ വിമർശിക്കുന്ന പോസ്റ്റുകൾ എന്നിവ പതിവായി തടയപ്പെടുന്നുണ്ട്. 2026 മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്കം തടയാനായി കേന്ദ്ര സർക്കാർ 1,95,000 ഉത്തരവുകൾ നൽകിയതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയെ പാരഡി ചെയ്ത സ്റ്റാൻഡ്–അപ്പ് കൊമേഡിയന്മാരുടെയും സർക്കാർ നയങ്ങളെ വിമർശിച്ച സതീഷ് ആചാര്യ, മഞ്ജുൾ തുടങ്ങിയ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളുടെയും ഉള്ളടക്കങ്ങൾ നിരന്തരം നീക്കം ചെയ്യപ്പെടുന്ന അവസ്ഥ വന്നു. ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി ചട്ടങ്ങൾ 2023, ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023, ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് 2023 തുടങ്ങിയ നിയമങ്ങൾ ഓൺലൈൻ ആശയവിനിമയങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ അധികാരം വർധിപ്പിച്ചു.

ഉദാഹരണത്തിന്, ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വൻ വിജയം രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ, വോട്ടർപട്ടികയിൽ നിന്ന് തന്റെ പിതാവിന്റെയും സഹോദരിയുടെയും പേരുകൾ നീക്കം ചെയ്തതിനെതിരെ സ്റ്റാൻഡ്–അപ്പ് കൊമേഡിയൻ ബ്രിജേഷ് ഝാ 2026 സെപ്റ്റംബർ 29-ന് ഇൻസ്റ്റാഗ്രാമിൽ ഒരു പാരഡി വിഡിയോ പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ഭരണഘടനാവിരുദ്ധമായ എസ്.ഐ.ആറിലൂടെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിക്കുന്നതായിരുന്നു ആ വിഡിയോ. രണ്ടു ദിവസം കൊണ്ട് 17 ലക്ഷം പേർ കണ്ട ആ വിഡിയോ, വിശദീകരണമൊന്നും നൽകാതെ ‘പ്രാദേശിക നിയമങ്ങൾ’ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം പൊടുന്നനെ നീക്കം ചെയ്തു.

സെപ്റ്റംബർ 27-ന്, തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ചുള്ള തന്റെ ഒരു കാർട്ടൂൺ ഇന്ത്യയിൽ ലഭ്യമല്ലാത്ത രീതിയിൽ തടഞ്ഞതായി കാർട്ടൂണിസ്റ്റ് മഞ്ജുൾ ഒരു പോസ്റ്റിലൂടെ അറിയിച്ചു. “ഹാസ്യവും ആക്ഷേപഹാസ്യവും സെൻസർ ചെയ്യപ്പെടുമ്പോൾ, ഒരുപക്ഷേ ആ കാർട്ടൂൺ അതിന്റെ ലക്ഷ്യം കൈവരിച്ചിട്ടുണ്ടാകാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 17-ന് വ്യക്തമായ വിശദീകരണമോ സുതാര്യതയോ ഇല്ലാതെ ഐടി നിയമങ്ങൾ പ്രകാരം മഞ്ജുളിന്റെ മറ്റൊരു കാർട്ടൂൺ കൂടി ഇന്ത്യയിൽ തടയപ്പെട്ടു. ഒക്ടോബർ 21-ന്, ന്യൂഡൽഹി ബിക്കാനീർ ഹൗസിൽ തന്റെ ഫോട്ടോ പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ‘പ്രതിഷേധ’ ഫോട്ടോഗ്രാഫുകളെല്ലാം നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര ആരോപിച്ചതാണ് ഏറ്റവും പുതിയ സെൻസർഷിപ്പ് അധ്യായം. കാട്ടിൽ നിന്നും തെരുവിൽ നിന്നുമെല്ലാം പകർത്തിയ ചിത്രങ്ങളടങ്ങുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും എസ്.ഐ.ആറിനുമെതിരെ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആ ചിത്രങ്ങളാണ് നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ടത്.

ഫോട്ടോഗ്രാഫുകളും കാർട്ടൂണുകളും തമാശകളും ആക്ഷേപഹാസ്യവുമെല്ലാം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്; ആക്ഷേപഹാസ്യം ഉന്നം വെക്കപ്പെടുകയും കാർട്ടൂണുകളും ചിത്രങ്ങളും അദൃശ്യമാക്കപ്പെടുകയും ചെയ്യുമ്പോൾ, ദുർബലപ്പെടുന്നത് കലാകാരന്മാരുടെ ശബ്ദം മാ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Digital Censorship Silences Indian Artists
Next Story