Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.​ടി.​ഐ​യി​ൽ​നി​ന്ന് ബി​രു​ദ​ത്തി​ലേ​ക്ക്: കേ​ര​ളം തു​റ​ക്കു​ന്ന പു​തി​യ പ​ഠ​ന​പാ​ത

text_fields
bookmark_border
ഐ.​ടി.​ഐ​യി​ൽ​നി​ന്ന് ബി​രു​ദ​ത്തി​ലേ​ക്ക്: കേ​ര​ളം തു​റ​ക്കു​ന്ന പു​തി​യ പ​ഠ​ന​പാ​ത
cancel
ഐ.​ടി.​ഐ. / ഡി​പ്ലോ​മ ട്രേ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് ഏ​തെ​ല്ലാം ബി​രു​ദ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാം, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ​യും ഡി​ഗ്രി മേ​ജ​റും ത​മ്മി​ലു​ള്ള അ​ക്കാ​ദ​മി​ക മാ​പ്പി​ങ് എ​ങ്ങ​നെ​യാ​യി​രി​ക്കും, ബ്രി​ഡ്ജ് കോ​ഴ്സ് ആ​വ​ശ്യ​മു​ണ്ടോ, ലാം​ഗ്വേ​ജ് ക്രെ​ഡി​റ്റു​ക​ൾ എ​ങ്ങ​നെ നേ​ടാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വേ​ണം.

അ​ക്കാ​ദ​മി​ക​വി​ദ്യാ​ഭ്യാ​സ​മാ​ണ് ഉ​യ​ർ​ന്ന​തെ​ന്നും തൊ​ഴി​ൽ​നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സം അ​തി​നേ​ക്കാ​ൾ താ​ഴെ​യാ​ണെ​ന്നു​മു​ള്ള ധാ​ര​ണ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ അ​ക്കാ​ദ​മി​ക​വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ൽ​നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സ​വും പ​ര​സ്‌​പ​രം ബ​ന്ധി​പ്പി​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ക.

വി​ദ്യാ​ർ​ഥി നേ​ടി​യ നൈ​പു​ണ്യ​ത്തെ​യും മു​ൻ​പ​ഠ​ന​ത്തെ​യും അം​ഗീ​ക​രി​ച്ച് തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് ആ​ധു​നി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണ് ഐ.​ടി.​ഐ., പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലേ​ക്ക് പു​തി​യ പ്ര​വേ​ശ​ന​പാ​ത തു​റ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം.

പ​ത്താം​ക്ലാ​സി​നു​ശേ​ഷം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്‌​ടു​വി​ന് പ​ക​രം ഐ.​ടി.​ഐ., പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ തു​ട​ങ്ങി​യ തൊ​ഴി​ൽ​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ളാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഇ​വ​ർ തൊ​ഴി​ൽ​നൈ​പു​ണ്യം നേ​ടു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് പ​ര​മ്പ​രാ​ഗ​ത ബി​രു​ദ​പ​ഠ​ന​ത്തി​ലേ​ക്ക് തി​രി​യു​മ്പോ​ൾ പ്ര​വേ​ശ​ന​യോ​ഗ്യ​ത ത​ട​സ്സ​മാ​യി​രു​ന്നു.

തൊ​ഴി​ൽ​നൈ​പു​ണ്യം നേ​ടി​യ ഒ​രാ​ൾ അ​ക്കാ​ദ​മി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ വീ​ണ്ടും ദീ​ർ​ഘ​മാ​യ മ​റ്റൊ​രു പ​ഠ​ന​പാ​ത പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​രു​ന്ന​ത് സ​മ​യ​ന​ഷ്ട​ത്തി​നും ആ​വ​ർ​ത്ത​ന​പ​ഠ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

പു​തി​യ സ​മീ​പ​നം

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രൊ​റ്റ വാ​തി​ൽ മാ​ത്ര​മ​ല്ല വേ​ണ്ട​ത്. വി​ദ്യാ​ർ​ഥി ഇ​തി​ന​കം നേ​ടി​യ അ​റി​വും നൈ​പു​ണ്യ​വും മു​ൻ​പ​ഠ​ന​വും അം​ഗീ​ക​രി​ച്ച് വി​വി​ധ വ​ഴി​ക​ളി​ലൂ​ടെ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ് പു​തി​യ ത​ല​മു​റ​യ്ക്ക് ആ​വ​ശ്യം. ഈ ​അ​വ​സ്ഥ​യ്ക്കാ​ണ് മാ​റ്റം വ​രു​ന്ന​ത്.

ഈ ​മാ​റ്റ​ത്തി​ന്റെ അ​ടി​ത്ത​റ​യാ​ണ് നാ​ഷ​ന​ൽ ക്രെ​ഡി​റ്റ് ഫ്രെ​യിം​വ​ർ​ക്ക് (NCrF). സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ​നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യെ 'ക്രെ​ഡി​റ്റ്' എ​ന്ന പൊ​തു​വാ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം. ഒ​രു വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി നേ​ടി​യ പ​ഠ​ന​വും നൈ​പു​ണ്യ​വും അം​ഗീ​ക​രി​ച്ച് മ​റ്റൊ​രു പ​ഠ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നും തു​ട​ർ​പ​ഠ​നം ന​ട​ത്താ​നും ഇ​തി​ലൂ​ടെ അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്നു.

ഇ​വി​ടെ 'ക്രെ​ഡി​റ്റ്' എ​ന്ന​ത് മാ​ർ​ക്ക​ല്ല; വി​ദ്യാ​ർ​ഥി പൂ​ർ​ത്തി​യാ​ക്കി​യ പ​ഠ​നം, പ​രി​ശീ​ല​നം, പ​ഠ​ന​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ക്കാ​ദ​മി​ക യൂ​ണി​റ്റാ​ണ്. മ​റ്റൊ​രു രീ​തി​യി​ൽ പ​റ​ഞ്ഞാ​ൽ, 'എ​വി​ടെ പ​ഠി​ച്ചു?' എ​ന്ന​തി​ന​പ്പു​റം 'എ​ന്തു പ​ഠി​ച്ചു, എ​ത്ര​ത്തോ​ളം പ​ഠി​ച്ചു, എ​ന്തു നൈ​പു​ണ്യം നേ​ടി?' എ​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​മീ​പ​ന​മാ​ണി​ത്. ഇ​തി​ൻ​പ്ര​കാ​രം ഓ​രോ ക്രെ​ഡി​റ്റും നേ​ടി​ക്ക​ഴി​യു​മ്പോ​ൾ കു​ട്ടി​ക​ൾ ഓ​രോ ലെ​വ​ലി​ൽ എ​ത്തി എ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.

NCrFൽ '​ലെ​വ​ൽ' എ​ന്ന​ത് പ​ഠി​ച്ച വ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല. ഒ​രു നി​ശ്ചി​ത​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി കൈ​വ​രി​ച്ച അ​റി​വി​ന്റെ​യും നൈ​പു​ണ്യ​ത്തി​ന്റെ​യും പ​ഠ​ന​ഫ​ല​ങ്ങ​ളു​ടെ​യും നി​ല​വാ​ര​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൻ​പ്ര​കാ​രം പ്ല​സ്‌​ടു കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​രു കു​ട്ടി ലെ​വ​ൽ 4 പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. ലെ​വ​ൽ നാ​ല് നേ​ടി​യെ​ടു​ക്കു​ന്ന ഏ​തു കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഡി​ഗ്രി പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന പു​തി​യൊ​രു ചു​വ​ടു​വെ​പ്പാ​ണ് കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ത്താം​ക്ലാ​സി​നു​ശേ​ഷം ഐ.​ടി.​ഐ. സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് ഡി​ഗ്രി ഒ​ന്നാം​വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാം. സാ​ധാ​ര​ണ ഐ.​ടി.​ഐ. കോ​ഴ്സു​ക​ളി​ൽ ഭാ​ഷാ​പ​ഠ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ, NCrF മാ​ന​ദ​ണ്ഡ​പ്ര​കാ​രം നി​ർ​ദേ​ശി​ക്കു​ന്ന അ​ധി​ക ലാം​ഗ്വേ​ജ് ക്രെ​ഡി​റ്റു​ക​ൾ​കൂ​ടി വി​ജ​യ​ക​ര​മാ​യി നേ​ടി​യാ​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​നു​ള്ള വ​ഴി​യാ​ണ് തു​റ​ക്കു​ന്ന​ത്.

ഐ.​ടി.​ഐ. പ​ഠ​ന​ത്തോ​ടൊ​പ്പം സ​മാ​ന്ത​ര​മാ​യി ഭാ​ഷാ​പ​ഠ​നം​കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ബി​രു​ദ​പ്ര​വേ​ശ​നം സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കും. ഭാ​ഷാ​പ​ഠ​ന​ത്തി​ൽ 12 ക്രെ​ഡി​റ്റാ​ണ് നേ​ടേ​ണ്ട​ത്. എ​ന്നാ​ൽ, ഈ ​ലാം​ഗ്വേ​ജ് ക്രെ​ഡി​റ്റു​ക​ൾ എ​വി​ടെ​നി​ന്ന് നേ​ട​ണം, ഏ​തു സ്ഥാ​പ​ന​മാ​ണ് കോ​ഴ്സ് ന​ട​ത്തു​ക, പ​രീ​ക്ഷ​യും സ​ർ​ട്ടി​ഫി​ക്കേ​ഷ​നും എ​ങ്ങ​നെ​യാ​യി​രി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ർ​ഗ​രേ​ഖ ആ​വ​ശ്യ​മാ​ണ്.

ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ അ​വ​സ​രം

പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ മ​റ്റൊ​രു വ​ലി​യ അ​വ​സ​രം തു​റ​ക്കു​ന്ന​ത്. പ​ത്താം​ക്ലാ​സി​നു​ശേ​ഷ​മു​ള്ള മൂ​ന്നു​വ​ർ​ഷ സാ​ങ്കേ​തി​ക ഡി​പ്ലോ​മ NCrF ച​ട്ട​ക്കൂ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി, യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക്ക് ബി​രു​ദ​പ്രോ​ഗ്രാ​മി​ന്റെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി ന​ൽ​കാ​നു​ള്ള വ്യ​വ​സ്ഥ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്.

അ​തു​പോ​ലെ പ്ല​സ്‌​ടു​വി​നു​ശേ​ഷം ലാ​റ്റ​റ​ൽ എ​ൻ​ട്രി രീ​തി​യി​ൽ നേ​ടി​യ സാ​ധു​വാ​യ ര​ണ്ടു​വ​ർ​ഷ ഡി​പ്ലോ​മ​യോ, സ​ർ​ക്കാ​ർ ത​ത്തു​ല്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന സാ​ങ്കേ​തി​ക​യോ​ഗ്യ​ത​യോ ഉ​ള്ള​വ​രെ​യും ഇ​തേ രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്.

കോ​ള​ജു​ക​ൾ​ക്കും പു​തി​യ സാ​ധ്യ​ത

ഈ ​മാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ൾ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കും. വ്യ​ത്യ​സ്ത വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വി​ദ്യാ​ർ​ഥി അ​ടി​ത്ത​റ കൂ​ടു​ത​ൽ വി​പു​ല​മാ​കും.

ഏ​ത് ഐ.​ടി.​ഐ. / ഡി​പ്ലോ​മ ട്രേ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് ഏ​തെ​ല്ലാം ബി​രു​ദ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാം, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ​യും ഡി​ഗ്രി മേ​ജ​റും ത​മ്മി​ലു​ള്ള അ​ക്കാ​ദ​മി​ക മാ​പ്പി​ങ് എ​ങ്ങ​നെ​യാ​യി​രി​ക്കും, ബ്രി​ഡ്ജ് കോ​ഴ്സ് ആ​വ​ശ്യ​മു​ണ്ടോ, ലാം​ഗ്വേ​ജ് ക്രെ​ഡി​റ്റു​ക​ൾ എ​ങ്ങ​നെ നേ​ടാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വേ​ണം.

പ്ര​വേ​ശ​ന​ച്ച​ട്ട​ങ്ങ​ൾ, യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ക്രെ​ഡി​റ്റ് അം​ഗീ​കാ​രം, ലാ​റ്റ​റ​ൽ എ​ൻ​ട്രി സം​വി​ധാ​നം എ​ന്നി​വ ഏ​കീ​കൃ​ത​മാ​യി ത​യാ​റാ​ക്ക​ണം. ഒ​രു സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ക്കു​ന്ന യോ​ഗ്യ​ത മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കും.

ഒ​രൊ​റ്റ വാ​തി​ല​ല്ല ഇ​നി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം

പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് ഒ​രാ​ളു​ടെ ജീ​വി​ത​കാ​ല​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സാ​വ​സ​ര​ങ്ങ​ളും നി​ർ​ണ​യി​ക്കേ​ണ്ട​ത് എ​ന്ന പ​ഴ​യ ചി​ന്ത മാ​റേ​ണ്ട കാ​ല​മാ​ണി​ത്. പ്ല​സ്‌​ടു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യും ഐ.​ടി.​ഐ. തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യും പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​യും വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ​യാ​ണെ​ങ്കി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്ന രീ​തി ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്.

കേ​ര​ളം ഈ ​ആ​ശ​യം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ തൊ​ഴി​ൽ​നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള പ​ഴ​യ മ​തി​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. പ​ഠി​ച്ച വ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ നേ​ടി​യ അ​റി​വി​നും നൈ​പു​ണ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ​സം​സ്കാ​ര​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യി ഇ​തി​നെ കാ​ണാം.

(കോ​ന്നി എ​സ്.​എ.​എ​സ്. എ​സ്.​എ​ൻ.​ഡി.​പി. യോ​ഗം കോ​ള​ജി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala opens new study path From ITI to degree
Next Story