Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആ​ശാ ഭോ​സ്‌​​ലെ...

ആ​ശാ ഭോ​സ്‌​​ലെ ആലാപനത്തിലെ വൈവിധ്യം

text_fields
bookmark_border
ആ​ശാ ഭോ​സ്‌​​ലെ ആലാപനത്തിലെ വൈവിധ്യം
cancel
camera_alt

വര: വിനീത് എസ്. പിള്ള

ഹി​ന്ദി പി​ന്ന​ണി ഗാ​ന​രം​ഗ​ത്ത് ആ​ശാ ഭോ​സ്‌​ലേ ല​ത മ​ങ്കേ​ഷ്‌​ക​ർ​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും ആ​ലാ​പ​ന വൈ​വി​ധ്യ​ത്തി​ൽ ല​ത​ക്ക് ഒ​പ്പ​മോ അ​തി​നു മു​ക​ളി​ലോ നി​ൽ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നു. ല​ത മ​ങ്കേ​ഷ്‌​ക​ർ ത​ന്റെ സ്വ​ര​മാ​ധു​രി​കൊ​ണ്ട് ഹി​ന്ദി പി​ന്ന​ണി സം​ഗീ​ത രം​ഗ​ത്ത് തേ​രോ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ആ​ശ സ​ഹോ​ദ​രി​യെ അ​നു​ക​രി​ക്കാ​ൻ ഒ​രി​ക്ക​ലും ശ്ര​മി​ച്ചി​രു​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്തു തു​ട​ങ്ങി​യ​വ​ർ എ​ല്ലാ​വ​രും വി​സ്മൃ​തി​യി​ൽ ആ​യി​രു​ന്നു. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദ​വും ആ​ലാ​പ​ന രീ​തി​യു​മാ​ണ് ആ​ശ​യെ ഒ​രു ഗാ​യി​ക എ​ന്ന രീ​തി​യി​ൽ ബോ​ളി​വു​ഡി​ൽ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. ക്ലാ​സി​ക്ക​ലും ഗ​സ​ലും വെ​സ്റ്റേ​ണും കാ​ബ​റെ പാ​ട്ടു​ക​ളു​മെ​ല്ലാം പാ​ടാ​ൻ ആ​ശ​ക്ക് അ​നാ​യാ​സം സാ​ധി​ച്ചി​രു​ന്നു. ഈ ​വൈ​വി​ധ്യം ബോ​ളി​വു​ഡി​ൽ അ​വ​രു​ടെ സ​മ​കാ​ലി​ക​രാ​യ മ​റ്റൊ​രു ഗാ​യി​ക​ക്കും അ​വ​കാ​ശ​പ്പെ​ടാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സ​വി​ശേ​ഷ​ത​യാ​ണ് പി​ന്ന​ണി സം​ഗീ​ത ച​രി​ത്ര​ത്തി​ൽ അ​വ​രു​ടെ സ്ഥാ​ന​ത്തെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തും.

ആ​ദ്യ പ്ര​ണ​യ​വും ഒ​ളി​ച്ചോ​ട്ട​വും ആ​ശ​യി​ൽ ഉ​ണ്ടാ​ക്കി​യ​ത് ദു​രി​ത​വും നി​രാ​ശ​യും മാ​ത്ര​മാ​യി​രു​ന്നു. ത​ന്നെ​ക്കാ​ൾ പ്രാ​യം കൂ​ടി​യ ഗ​ണ​പ​ത് റാ​വു ഭോ​സ്‌​ലെ​യു​ടെ ഒ​പ്പ​മു​ള്ള ജീ​വി​ത​ത്തി​ൽ ഭ​ർ​ത്താ​വി​ൽ നി​ന്നും വീ​ട്ടു​കാ​രി​ൽ നി​ന്നും നി​ര​ന്ത​ര പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. അ​ത് ത​ന്റെ സം​ഗീ​ത ജീ​വി​ത​ത്തി​ന് അ​ന്ത്യം കു​റി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ര​ണ്ടു കു​ട്ടി​ക​ളോ​ടൊ​പ്പം അ​വി​ടം വി​ട്ടി​റ​ങ്ങി. കു​ടും​ബ​ത്തി​ന്റെ ബ​ന്ധ​ന​ത്തി​ൽ നി​ന്ന് മോ​ച​നം നേ​ടി​യ ആ​ശ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത് ഒ.​പി ന​യ്യാ​ർ എ​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ന്റെ പി​ന്തു​ണ​യാ​യി​രു​ന്നു. പ്ര​ണ​യ​മോ സൗ​ഹൃ​ദ​മോ എ​ന്ന് വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കാ​ൻ പ​റ്റാ​ത്ത​താ​യി​രു​ന്നു അ​വ​രു​ടെ ബ​ന്ധം. ല​താ മ​ങ്കേ​ഷ്‍ക​റെ കൊ​ണ്ട് ത​ന്റെ ചി​ത്ര​ങ്ങ​ളി​ൽ പ​ഠി​ക്കി​ല്ലെ​ന്നു ശ​ഠി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഒ.​പി ന​യ്യാ​ർ. ജാ​യി​യെ ആ​പ് ക​ഹാം ജാ​യേ​ഗി, അം​ഖോ​സെ ജോ ​ഉ​ത്ത​രി, ആ​ജ് കോ​യി പ്യാ​ർ സെ, ​മു​ഹ​ബ​ത്ത് ചീ​സ് ഹി ​ക്യാ എ​ന്നീ മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഒ.​പി ന​യ്യാ​ർ ആ​ശ​ക്ക് ന​ൽ​കി.

ഒ.​പി ന​യ്യാ​രെ പോ​ലെ സ​ച്ചി​ൻ ദേ​വ് ബ​ർ​മ​ന്റെ പാ​ട്ടു​ക​ളും ആ​ശ​ക്ക് ത​ന്റെ ക​രി​യ​ർ ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ച്ചു. ടാ​ക്‌​സി ഡ്രൈ​വ​റി​ലെ ജീ​നോ ദോ ​ഓ​ർ ജി​യോ എ​ന്ന ഗാ​നം ന​ന്നാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ​ശ​യു​ടെ ക്ല​ബ് സോ​ങ്ങി​ലേ​ക്കു​ള്ള തു​ട​ക്കം കു​റി​ച്ച​ത് 1954ൽ ​പു​റ​ത്തു​വ​ന്ന ഈ ​ഗാ​ന​മാ​യി​രു​ന്നു എ​ന്ന് ക​രു​താം. കി​ഷോ​റി​ന്റെ സം​ഗീ​ത ജീ​വി​ത​ത്തി​ലെ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ​യും ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ച​ൽ​ത്തി ക ​നാം ഘാ​ഡി (1958)യി​ലെ യു​ഗ്മ​ഗാ​നം ഹാ​ല് ജൈ​സ ഹേ ​ക ജ​നാ​ബ് കാ ​ആ​ശ​ക്ക് വ​ലി​യ ജ​ന​പ്രീ​തി​യാ​ണ് ന​ൽ​കി​യ​ത്. സ​ച്ചി​ൻ​ദേ​വ് ബ​ർ​മ​ന്റെ മ​ക​ൻ രാ​ഹു​ൽ ദേ​വ് ബ​ർ​മ​ൻ സം​ഗീ​ത സം​വി​ധാ​ന രം​ഗ​ത്ത് വ​ന്ന​പ്പോ​ൾ തീ​സ്‌​രി മ​ൻ​സി​ൽ എ​ന്ന സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ ആ​ശ​ക്ക് ന​ൽ​കി. അ​വി​ടെ തു​ട​ങ്ങി​യ ബ​ന്ധം ഒ​ടു​വി​ൽ വി​വാ​ഹ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ആ​ർ.​ഡി ബ​ർ​മ​ന്റെ കൂ​ടെ​യു​ള്ള വി​വാ​ഹ ജീ​വി​ത​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ സം​ഗീ​ത വൈ​വി​ധ്യ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​നും ആ​ശ​ക്ക് ക​ഴി​ഞ്ഞു. ക്ലാ​സി​ക്ക​ലും ഗ​സ​ലും, റോ​ക്കും ഡി​സ്ക്കോ​യും കാ​ബ​റെ​യും എ​ല്ലാം ആ​ശ പാ​ടി. സം​ഗീ​തം എ​ന്ന​ത് വൈ​വി​ധ്യ​മാ​ണെ​ന്ന പ്ര​ഖാ​പ​ന​മാ​യി​രു​ന്നു ആ​ശാ ഭോ​സ്‌​ലേ​യു​ടെ സം​ഗീ​ത ജീ​വി​തം കൊ​ണ്ട് അ​വ​ർ തെ​ളി​യി​ച്ച​ത്.

ഗ​സ​ൽ പ്രേ​മി​ക​ളാ​യ മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് എ​ത്ര​യോ മി​ക​ച്ച ഗ​സ​ലു​ക​ൾ പാ​ടി​യ ഗാ​യി​ക​യാ​ണ് ആ​ശാ ഭോ​സ്‌​ലെ. ഖ​യാം സം​ഗീ​തം ന​ൽ​കി​യ എ​ക്കാ​ല​ത്തെ​യും വ​ലി​യ മ്യൂ​സി​ക്ക​ൽ ഹി​റ്റാ​യ ഉ​മ്ര​ഹോ ജാ​ൻ (1981) ലെ ​ഗ​സ​ലു​ക​ളാ​യ ഇ​ൻ ആം​ഖോം കി ​മ​സ്തി, ദി​ൽ ചീ​സ് ക്യാ​ഹെ ആ​പ് മേ​രീ, ജു​സ്ത് ജൂ ​ജി​സ്‌​കി, യേ ​ക്യാ ജ​ഗ​ഹ് ദോ​സ്തോ എ​ന്നി​വ ആ​ശ​യു​ടെ ശ​ബ്ദ​ത്തി​ലോ​ട്ട് ആ​സ്വ​ദി​ച്ച​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഗ​സ​ലു​ക​ളോ​ട് എ​ന്നും അ​വ​ർ​ക്ക് വ​ലി​യ പ്ര​തി​പ​ത്തി​യു​ണ്ട് എ​ന്ന​തി​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ആ​ശ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഗ​സ​ൽ ആ​ൽ​ബം. ഫ​രീ​ദ ഖാ​നും അ​ന​ശ്വ​ര​മാ​ക്കി​യ ആ​ജ് ജാ​നേ കി ​സി​ത​നാ ക​രോ, ജ​ഗ​ജി​ത് സിം​ഗ് പാ​ടി​യ ആ​ഹി​സ്താ ആ​ഹി​സ്താ ഗു​ലാം അ​ലി​യു​ടെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ചു​പ്‌​കേ ചു​പ്‌​കേ, യെ ​ദി​ൽ പാ​ഗ​ൽ ദി​ൽ മേ​രാ, മെ​ഹ്ദി ഹ​സ്സ​ന്റെ ര​ഫ് ത്ത ​ര​ഫ് ത്ത, ​മു​ജേ തും ​ന​സ​ർ തൊ ​എ​ന്നീ ഗ​സ​ലു​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​ശ ഭോ​സ്‌​ലെ പാ​ടി റെ​ക്കോ​ർ​ഡ് ചെ​യ്‍ത​ത്.

എ​ഴു​പ​തു​ക​ളി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ത​രം​ഗം ഉ​ണ്ടാ​ക്കി​യ ആ​ശ​യു​ടെ പാ​ട്ട് ദം ​മാ​രോ ദം ​ആ​കാ​ശ​വാ​ണി​യി​ൽ നി​രോ​ധി​ക്കു​ക​യും ദൂ​ര​ദ​ർ​ശ​നി​ൽ സെ​ൻ​സ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഹി​പ്പി സം​സ്കാ​ര​ത്തി​നും മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും പ്ര​ചോ​ദ​ന​മാ​കും എ​ന്നാ​യി​രു​ന്നു ഈ ​പാ​ട്ടി​നെ പ​റ്റി​യു​ള്ള ആ​രോ​പ​ണം. ഹാ​ല് ജൈ​സ ഹേ ​ക ജ​നാ​ബ് കാ ​എ​ന്ന അ​മ്പ​തു​ക​ളി​ലെ പാ​ട്ടി​ൽ നി​ന്നും തൊ​ണ്ണൂ​റു​ക​ളി​ലെ രം​ഗീ​ല (1995)യി​ലെ പാ​ട്ടു​ക​ളി​ൽ എ​ത്തു​മ്പോ​ൾ ത​ന്റെ ശ​ബ്ദ​ത്തി​ന്റെ​യും ഭാ​വ​ത്തി​ന്റെ​യും ര​ണ്ടു ധ്രു​വ​ങ്ങ​ളി​ലെ റേ​ഞ്ച് ആ​സ്വാ​ദ​ക​ന് കാ​ണി​ച്ച് കൊ​ടു​ക്കാ​ൻ ആ​ശ​ക്ക് സാ​ധി​ക്കു​ന്നു. ബോ​ളി​വു​ഡി​ലെ മ​റ്റൊ​രു ഗാ​യി​ക​ക്കും ഇ​ങ്ങ​നെ സാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmasha bhoslesingingSong
News Summary - The diversity of Asha Bhosle's singing
Next Story