പാര്‍ട്ടിയിലും വര്‍ഗശത്രുക്കളുണ്ടായിരുന്നു
text_fieldsകുതിരപ്പന്തിയില്‍ സി.പി.ഐയാണ് തുറന്ന ആക്രമണം അഴിച്ചുവിട്ടത്. ഏതു സമയം വേണമെങ്കിലും ആക്രമണം നടക്കുന്ന അവസ്ഥ. തിരിച്ചടിക്കാനാകാത്തവിധം കൈകള്‍ തളര്‍ന്നിരുന്നു. ക്രമേണ പരിക്കുകള്‍മാറി ആരോഗ്യം വീണ്ടെടുത്തു. പാര്‍ട്ടി ബ്രാഞ്ച് കൂടി. കല്ലന്‍ ശിവനെ കൊല്ലാന്‍ തീരുമാനിച്ചു. അമ്പലപ്പുഴയിലെ കൊല്ലന് ആളയച്ചു. ഒന്നേമുക്കാല്‍ കിലോ തൂക്കമുള്ള കത്താളും ആറ് വടിവാളും പണിയിച്ചു. ആശാരിയെക്കൊണ്ട് രണ്ടു കുന്തവും തീര്‍ത്തു. അന്നത്തെ സെക്രട്ടറി സോമനായിരുന്നു എല്ലാത്തിനും നേതൃത്വം. ആക്രമണം നടത്താന്‍ എട്ടുപേരുള്ള സംഘത്തെ നിശ്ചയിച്ചു. സംഘം കല്ലനെ പുര പൊളിച്ച് കുന്തത്തിന് കുത്തി. മോഹനന്‍ കത്താളുകൊണ്ട് കഴുത്തിന് വെട്ടിവീഴ്ത്തി. അന്ന് സി. അച്യുതമേനോനാണ് മുഖ്യമന്ത്രി. അന്വേഷണത്തിന് 14 അംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നോട് ഒളിവില്‍പോകാന്‍ സോമനും നിര്‍ദേശം നല്‍കി. പൊലീസ് വലവിരിച്ചിട്ടും പാര്‍ട്ടിയുടെ വല തകര്‍ക്കാനായില്ല. പാര്‍ട്ടി എന്നെ ആദ്യം കടത്തിയത് കളമശ്ശേരിയിലേക്കായിരുന്നു. അവിടെനിന്ന് കള്ളിക്കാട് വാസുവിന്‍െറ വീട്ടിലത്തെിച്ചു. ഏഴുമാസം അവിടെ തങ്ങി. ഒടുവില്‍ കരുവാറ്റ തങ്കപ്പന്‍െറ വീട്ടിലത്തെി. 17 മാസത്തിന് ശേഷം നേരിട്ട് കോടതിയില്‍ ഹാജരായി. കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. അന്ന് എന്‍െറ രണ്ടര വയസ്സുള്ള കുട്ടിയെയും എടുത്ത് സൈക്കിളില്‍ പോകുമ്പോള്‍ സി.പി.ഐക്കാരുടെ ആക്രമണമുണ്ടായി. ഓടി അടുത്തുള്ള വീട്ടില്‍കയറി. അവിടെയും കൈക്കോടാലി കിട്ടി. ആക്രമിക്കാനത്തെിയവര്‍ തിരിഞ്ഞോടി.
ആക്രമണസംഘത്തിലെ സി.പി.ഐയിലെ സോദരന്‍െറ പേരില്‍ കേസെടുത്തു. കോടതിയിലത്തെിയപ്പോള്‍ വക്കീല്‍ സുഗതന്‍ വിളിച്ച് കേസ് രാജിയാക്കി. സോദരനെയും കൂട്ടി സി.പി.എം പാര്‍ട്ടിയോഫിസിലേക്കായിരുന്നു യാത്ര. ഓഫിസിന്‍െറ കോണിപ്പടി കയറി മുകളിലത്തെിയപ്പോള്‍ സോദരനെ അടിച്ചു മുറിയിലിട്ടു. ഏതാണ്ട് ഒരാഴ്ചയാണ് പൂട്ടിയിട്ടത്. വെള്ളവും ഭക്ഷണവും എല്ലാ സമയവും നല്‍കി. കല്ലന്‍ ശിവന്‍െറ കേസില്‍ അനുകൂലമായി സാക്ഷിപറയണമെന്ന് ആവശ്യപ്പെട്ടു. തൊഴിലെടുത്ത് മാന്യമായി ജീവിക്കാന്‍ അനുവദിക്കാം. സഹായമായി 10,000 രൂപയും നല്‍കാം. അങ്ങനെ സോദരന്‍ കോടതിയില്‍ കൂറുമാറി.
(അഭിമുഖത്തിന്‍െറ പൂര്‍ണ രൂപം മാധ്യമം ആഴ്ചപ്പതിപ്പില്‍)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.