പാർട്ടിയിൽ കാരണവരായി വീണ്ടും ‘ദാദ’
text_fieldsമുംബൈ: മൂന്നു നാൾ ബി.ജെ.പിക്കൊപ്പം നിന്ന് എൻ.സി.പിയെ പ്രതിസന്ധിയിലാക്കിയ ശേഷം തിരിച ്ചെത്തിയ അജിത് പവാർ വീണ്ടും ‘കാരണവരാ’യി പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ. ഉദ്ധവ് ത ാക്കറെയുടെ സത്യപ്രതിജ്ഞ ചടങ്ങ്, മന്ത്രിസഭ രൂപവത്കരണം, സഭയിൽ ഭൂരിപക്ഷം തെളിയി ക്കൽ, സ്പീക്കർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച വിളിച്ചു േചർത്ത പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് പതിവു പോലെ അണികളുടെ ‘ദാദ’യായി അജിത് പവാർ നേതൃനിരയിൽ ഇരുന്നത്.
ഡിസംബർ 12നു നടത്തേണ്ട പവാറിെൻറ 80ാം ജന്മദിന ആഘോഷവും ചർച്ചചെയ്തു. ചർച്ചകളിൽ അജിത് പതിവുപോലെ മാർഗദർശനം നൽകിയതായി ധനഞ്ജയ് മുണ്ടെ പറഞ്ഞു. പരമാധികാരം ശരദ് പവാറിനാണെന്നും എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നും അജിത് യോഗത്തിൽ പറഞ്ഞു. പാർട്ടിയോട് കലഹിച്ചല്ല ബി.ജെ.പിയിൽ പോയതെന്ന് പിന്നീട് മാധ്യമങ്ങളുടെ ചോദ്യത്തോട് അജിത് പ്രതികരിച്ചു.
കൂടുതൽ വിശദീകരിക്കാൻ തയാറായില്ല. തെന്ന പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് അജിത് പവാറിനെ പാർട്ടി നിയമസഭ കക്ഷി നേതാവ് പദവിയിൽനിന്ന് നീക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.