ബംഗാളിൽ കോൺഗ്രസുമായി മത്സരിക്കുന്നത് ഒഴിവാക്കുമെന്ന് സി.പി.െഎ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നതിന് ദേശീയ കൗൺസിൽ സെക്രട്ട റി ഡി. രാജ അധ്യക്ഷനായ 11 അംഗ സമിതിയെ സി.പി.െഎ ദേശീയ നിർവാഹക സമിതിയോഗം നിയോഗിച്ചു. ബി നോയ് വിശ്വം എം.പി, ആനി രാജ എന്നിവർ അംഗങ്ങളാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ന ാല് സീറ്റ് ഉൾപ്പെടെ 15 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക യോഗം അംഗീകരിച്ചു. 24 സംസ്ഥാനങ്ങളിലായി 53 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പരിഗണനയിലാണെന്ന് ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ത്രീകളെവെച്ച് പരീക്ഷണത്തിനില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കും. ഇതുസംബന്ധിച്ച് അവരുമായി ചർച്ച നടന്നുവരികയാണ്. ബിഹാറിൽ ആർ.ജെ.ഡിയുമായി സഖ്യചർച്ചകൾ പൂർത്തിയായാൽ കനയ്യ കുമാറിെൻറ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യം –അദ്ദേഹം വ്യക്തമാക്കി.
വിജയസാധ്യത പരിഗണിച്ചാണ് കേരളത്തിൽ എം.എൽ.എമാരെ സ്ഥാനാർഥിയാക്കിയത്. 2014ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിനുശേഷം ചില നേതാക്കൾക്ക് സാേങ്കതിക പിഴവുകൾ ഉണ്ടായി. അതിൽ നടപടി എടുത്തിരുന്നെന്നും സീറ്റ് കച്ചവടം നടന്നെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.