മുഖ്യശത്രു ബി.ജെ.പി –യെച്ചൂരി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക യാണ് പാർട്ടിയുടെ മുഖ്യലക്ഷ്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീത ാറാം യെച്ചൂരി. സി.പി.എമ്മിെൻറയും ഇടതു പാർട്ടികളുടെയും പ്രാതിനിധ് യം ഉയർത്തുകയും കേന്ദ്രത്തിൽ മതേതര ജനാധിപത്യ സർക്കാർ ഉറപ്പാക്കു കയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രകടന പത്രിക പുറത്തി റക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, കിസാൻ സഭ നേതാവ് ഹനൻ മൊല്ല തുടങ്ങിയവർ പ്രകടനപത്രിക പ്രകാശന ചടങ്ങിൽ പെങ്കടുത്തു.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മത്സരം സംബന്ധിച്ച ചോദ്യത്തിന് തങ്ങളുെട ശത്രു ബി.ജെ.പിയാണെന്നും കോൺഗ്രസിെൻറ ശത്രു ആരാണെന്ന് അവർ തീരുമാനിക്കെട്ടയെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. പ്രകടനപത്രിക ശബ്ദരേഖയും വ്യാഴാഴ്ച സി.പി.എം പുറത്തിറക്കി. ലോകത്തുതന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പ് പത്രികയുടെ ശബ്ദരേഖ പുറത്തിറക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.
ഒാരോ വിഷയങ്ങളും പ്രത്യേകം വിശദീകരിച്ച, വ്യത്യസ്ത കൈപ്പുസ്തകങ്ങളും പാർട്ടി പുറത്തിറക്കി. മത ന്യൂനപക്ഷങ്ങളെയും സമൂഹത്തിെല താഴെത്തട്ടിലുള്ളവരെയും കർഷകരെയും ചേർത്തുപിടിച്ചാണ് സി.പി.എമ്മിെൻറ പ്രകടന പത്രിക.
മതേതരത്വം സംരക്ഷിക്കുമെന്നും ഭരണഘടന സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ മേഖലയിലെയും ആർ.എസ്.എസിെൻറ കടന്നുകയറ്റം പൂർണമായും ഇല്ലാതാക്കുമെന്നും പ്രകടനപത്രികയിലുള്ളതോടൊപ്പം സീതാറാം യെച്ചൂരി വിശദീകരിക്കുകയും ചെയ്തു. നിർണായക പദവികളില് തിരുകിക്കയറ്റിയ ആർ.എസ്.എസുകാരെ നീക്കം ചെയ്യും. പാഠപുസ്തകങ്ങളിൽനിന്ന് വർഗീയ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കും.
മതനിരപേക്ഷ വിരുദ്ധ ചിന്താഗതിയുള്ള വൈസ് ചാൻസലർമാരോ പ്രധാന ചുമതലക്കാരോ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. സ്കൂൾ സിലബസുകൾ വർഗീയവത്കരിച്ചത് പുനഃപരിശോധിക്കാൻ സമിതിയെ നിയോഗിക്കും ആൾക്കൂട്ട ആക്രമണത്തിെൻറ ഇരകൾക്ക് നഷ്ടപരിഹാരം നൽകും തുടങ്ങിയവയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.