Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകർണാടക മാതൃക തേടി...

കർണാടക മാതൃക തേടി ഗോവയിലും മണിപ്പൂരിലും ബിഹാറിലും പ്രതിപക്ഷ പാർട്ടികൾ

text_fields
bookmark_border
കർണാടക മാതൃക തേടി ഗോവയിലും മണിപ്പൂരിലും ബിഹാറിലും പ്രതിപക്ഷ പാർട്ടികൾ
cancel

പനാജി: ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാൽ കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട്​ ഗോവയിലും മണിപ്പൂരിലും കോൺഗ്രസ്​ എം.എൽ.എമാർ ഗവർണറെ കണ്ടു. ബിഹാറിൽ രാഷ്​ട്രീയ ജനതാദൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവും കോൺഗ്രസ്​ നേതാക്കളും ചേർന്നായിരുന്നു ഗവർണർ സത്യപാൽ മാലിക്കി​െന കണ്ട്​ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട്​ കത്ത്​ കൈമാറിയത്​. എന്നാൽ ആർ.ജെ.ഡിയുടെ ആവശ്യം ഗവർണർ തള്ളി. 

ആർ.ജെ.ഡിയും കോൺഗ്രസും ജനതാദൾ (യു)വുമായി ചേർന്ന്​ മത്​സരിച്ച്​ വിജയിച്ചിരുന്നു. പിന്നീട്​ 2017 ജൂലൈയിൽ  ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ സഖ്യം പിളർത്തി ബി.ജെ.പിയുമായി ചേർന്ന്​ ഭരണത്തിൽ തുടരുകയായിരുന്നു. 

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട്​ ഗോവ ഗവർണർ മൃദുല സിൻഹക്ക്​ കോൺഗ്രസി​​​​​െൻറ നിയമസഭാ കക്ഷി നേതാവ്​ ചന്ദ്രകാന്ത്​ കവ്​ലേക്കർ കത്ത്​ നൽകി. 16 കോൺഗ്രസ്​ എം.എൽ.എമാർ ഇൗ ആവശ്യമുന്നയിച്ച്​ ഗവർണറെ കണ്ടു. 

2017 മാർച്ച്​ 12ന്​ ഗവർണർ ചെയ്​ത തെറ്റ്​  തിരുത്തി കർണാടകയെ മാതൃകയാക്കണമെന്നാണ്​ തങ്ങൾ ആവശ്യപ്പെടുന്നതെന്ന്​ കോൺഗ്രസ്​ പറഞ്ഞു. ബി.ജെ.പി കാമ്പിൽ ചാക്കിട്ട്​ പിടിക്കാതെ തന്നെ സർക്കാർ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങൾക്കുണ്ട്​. അത്​ സഭയിൽ തെളിയിക്കുമെന്നും കോൺഗ്രസ്​ അവകാശപ്പെട്ടു. 

ഗോവയിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ്​ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബി.ജെ.പിക്ക്​ 13 സീറ്റും മറ്റുള്ള പാർട്ടികൾക്ക്​ 10 സീറ്റും ലഭിച്ചിരുന്നു. വിശ്വജിത്​ റാണെ എന്ന കോൺഗ്രസ്​ എം.എൽ.എ കഴിഞ്ഞ വർഷം അവസാനം ബി.ജെ.പിയിൽ ചേർന്നതോടെ 16 സീറ്റായി ചുരുങ്ങുകയായിരുന്നു. 

മണിപ്പൂരിലും കോൺഗ്രസ്​ എം.എൽ.എമാർ ആക്​ടിങ്​ ഗവർണർ ജഗ്​ദീഷ്​ മുഖി​െയ കണ്ടു. ഇവി​െടയും ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസായിരുന്നിട്ടും ബി.ജെ.പിയു​െട  നേതൃത്വത്തിൽ സഖ്യ സർക്കാറാണ്​ അധികാരത്തിലേറിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsMajorityKarnataka electionGoa MLA
News Summary - Congress and RJD meet governors, Want Karnataka Model - Politics
Next Story