ലോക്സഭ തെരഞ്ഞെടുപ്പ്: മുതിർന്ന േനതാക്കളെ ഉൾപ്പെടുത്തി കോൺഗ്രസിന് മൂന്ന് സമിതികൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മൂന്നു പ്രധാന കമ്മിറ്റികൾക്ക് കോൺഗ്രസ് രൂപം നൽകി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒമ്പതംഗ കോർ കമ്മിറ്റി, പ്രകടന പത്രിക രൂപീകരിക്കാനുള്ള 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന 13 അംഗ പ്രചാരണ കമ്മിറ്റി എന്നിവയാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപീകരിച്ചത്.
മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തരായ എ.കെ. ആന്‍റണി, ഗുലാം നബി ആസാദ്, അശോക് ഗേലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, പി. ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കളും ഒമ്പതംഗ കമ്മിറ്റിയിൽ അംഗങ്ങളാണ്. കേരളത്തിൽ നിന്ന് ശശി തരൂർ എം.പി, കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവർ മാനിഫെസ്റ്റോ കമ്മിറ്റിയിലും കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി. സതീശൻ പ്രചാരണ കമ്മിറ്റിയിലും ഇടംപിടിച്ചു. മികച്ച പ്രകടന പത്രികക്ക് രൂപം നൽകുമെന്ന് അശോക് ഗെലോട്ട് മാധ്യമങ്ങളെ അറിയിച്ചു.
കോർ കമ്മിറ്റി
എ.കെ. ആന്‍റണി, ഗുലാം നബി ആസാദ്, പി. ചിദംബരം, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രൺദീപ് സുർജേവാല, കെ.സി. വേണുഗോപാൽ
മാനിഫെസ്റ്റോ കമ്മിറ്റി
മൻപ്രീത് ബാദൽ, പി. ചിദംബരം, സുഷ്മിതാ ദേവ്, പ്രഫ. രാജീവ് ഗൗഡ, ഭൂപേന്ദ്രസിങ് ഹൂഡ, ജയറാം രമേശ്, സൽമാൻ ഖുർഷിദ്, ബിന്ദു കൃഷ്ണ, ഷെൽജ കുമാരി, രഘുവീർ മീണ, ബാലചന്ദ്ര മുൻഗേഖാർ, മീനാക്ഷി നടരാജൻ, രജനി പാട്ടീൽ, സാം പിത്രോഡ, സച്ചിൻ പൈലറ്റ്, താംരാദ്വാജ് സാഹു, മുകുൾ സാങ്മ, ശശി തരൂർ, ലളിതേഷ് ത്രിപാഠി
പ്രചാരണ കമ്മിറ്റി
ചരൺദാസ് ഭക്ത, പ്രവീൺ ചക്രവർത്തി, മിലിന്ദ് ദിയോറ, കേട്കർ കുമാർ, പവൻ ഖേര, വി.ഡി. സതീശൻ, ആനന്ദ് ശർമ, ജയ്‌വീർ ഷെർജിൽ, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രൺദീപ് സുർജേവാല, മനീഷ് തിവാരി, പ്രമോദ് തിവാരി.
INC COMMUNIQUE
— INC Sandesh (@INCSandesh) August 25, 2018
Announcement of the core Group Committee, Manifesto Committee & the Publicity Committee for the Lok Sabha elections. pic.twitter.com/MbmXVVzBZP

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.