സ്വർണ കള്ളക്കടത്ത് കേസിലെ വമ്പന്മാരും കൊമ്പന്മാരും പുറത്തുവരെട്ട –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിലെ എൻ.െഎ.എ അന്വേഷണത്തിൽ എല്ലാ വമ്പന്മാരും കൊമ്പന്മാരും പുറത്തുവരെട്ടെയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം തെൻറ ഒാഫിസിലേക്ക് എത്തുന്നുണ്ടെങ്കിൽ എത്തെട്ട. ആരുടെയെങ്കിലും ഭാഗത്തേക്ക് വരുെന്നങ്കിൽ വരെട്ട. അതിലൊന്നും തനിക്ക് ഒരു വിഷമവുമിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. ലഭിക്കുന്ന സൂചനവെച്ച് കൃത്യമായ രീതിയിലാണ് അത് പോവുന്നത്. പരോക്ഷമായി അതിനെ എതിർക്കാൻ നിൽക്കരുത്. അത് ശരിയല്ല. രാഷ്ട്രീയ മുൻവിധിയോടെയാണ് അന്വേഷണമെന്ന് ഇപ്പോൾ എന്തിന് പറയുന്നു. അങ്ങനെയാവുേമ്പാൾ മാധ്യമങ്ങൾക്ക് പറയാം. അപ്പോൾ പറയേണ്ട കാര്യം താനും പറയും. അന്വേഷണത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ചെയ്തുകൊടുക്കുകയാണ് ഇപ്പോൾ വേണ്ടത്. എല്ലാ കുറ്റവാളികളും പുറത്ത് വരെട്ട. അന്വേഷണത്തിൽ ചിലർക്ക് വല്ലാത്ത നെഞ്ചിടിപ്പുണ്ട്. അത് ശമിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിേക്കണ്ട.
മാധ്യമ റിപ്പോർട്ട് അനുസരിച്ച് ഇൗ പണം തീവ്രവാദ ബന്ധത്തിനും തീവ്രവാദികളുടെ കൈയിലേക്കും പോയെന്നാണ് പുറത്ത് വരുന്നത്. അന്വേഷണം വേറൊരു വഴിക്ക് നീങ്ങുന്നു. കള്ളക്കടത്തിലെ മുൻ സംഭവങ്ങൾ കൂടി അന്വേഷിക്കുേമ്പാൾ ഒരുപാട് കാര്യങ്ങൾ പുറത്ത് വരാൻ പോവുന്നു. അത് പുറത്തുവരേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.സ്വർണ കള്ളക്കടത്ത് കേസിലെ വമ്പന്മാരും കൊമ്പന്മാരും പുറത്തുവരെട്ട –മുഖ്യമന്ത്രി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.